കാലടി ഗ്രാമപഞ്ചായത്ത്
കാലടി ഗ്രാമപഞ്ചായത്ത് | |
10°06′N 76°15′E / 10.10°N 76.25°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | അങ്കമാലി |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 23.31ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 24707 |
ജനസാന്ദ്രത | 966/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു പ്രശസ്തമായ പഞ്ചായത്താണ് കാലടി. ശ്രീ ശങ്കരാചാര്യർ ജനിച്ചത് ഇവിടെയാണ്. ആദി ശങ്കരന്റെ ജന്മം കൊണ്ട് പ്രശസ്തമായ ഈ സ്ഥലം ഇപ്പോൾ അന്താരാഷ്ട്രപ്രസിദ്ധിയുള്ള[അവലംബം ആവശ്യമാണ്] ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്.
സമീപ പഞ്ചായത്തുകൾ
[തിരുത്തുക]- വടക്ക് - തുറവൂർ ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല), മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത്
- കിഴക്ക് - മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്ത്, ഒക്കൽ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, അങ്കമാലി നഗരസഭ
- തെക്ക് - കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, ഒക്കൽ, കൂവപ്പടി ഗ്രാമപഞ്ചായത്തുകൾ
ചരിത്രം
[തിരുത്തുക]കാലടിയുടെ ചരിത്രം എന്നത് പൂർണാനദിയുടെ ചരിത്രം കൂടിയാണ് . പ്രായാധിക്യം മൂലം പുഴയിൽ പോയി കുളിക്കുവാൻ കഴിയാത്ത അമ്മക്കു വേണ്ടി ശങ്കരൻ പ്രാർത്ഥിച്ചതനുസരിച്ച് പൂർണ്ണാനദി കൈപ്പള്ളി ഇല്ലത്തിനടുത്തുകൂടി ഒഴുകി എന്നാണ് ഐതിഹ്യം.[1] വാല്മീകി രാമായണത്തിലും പെരിയ പുരാണത്തിലും സംഘകാല സാഹിത്യത്തിലും പരാമർശിക്കപ്പെടുന്ന ചൂർണ്ണാനദിയാണ് , പിന്നീട് പൂർണ്ണാനദിയും അതിനുശേഷം പെരിയാറും ആയി തീർന്നതെന്നാണ് ചരിത്രകാരൻമാർ പറയുന്നത് [2] . തെക്കേ ഇൻഡ്യയിലെ ആദ്യത്തെ സംസ്കൃതസർവകലാശാല കാലടിയിലാണ് സ്ഥാപിക്കപ്പെട്ടത്. അദ്വൈതസിദ്ധാന്തത്തിന്റെ ജൻമഭൂമി എന്ന നിലയിലാണ് കാലടിക്ക് ഏറെ പ്രശസ്തി. ക്രിസ്ത്യൻ , ഹിന്ദു , മുസ്ലിം ദേവാലയങ്ങൾ വളരെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കാലടി , ഇതിൽ നിന്നു തന്നെ സാംസ്കാരികമായി ഏറെ പാരമ്പര്യമുള്ള ഒരു പ്രദേശം കൂടിയാണ് കാലടി എന്നു മനസ്സിലാകുന്നതാണ്.
ജീവിതോപാധി
[തിരുത്തുക]കൃഷി തന്നെയാണ് പ്രധാന ജീവിതോപാധി. നീണ്ടു പരന്നു കിടക്കുന്ന നെൽപാടങ്ങൾ തന്നെ ഇതിനു സാക്ഷ്യം. നെല്ലുകുത്തു മില്ലുകൾ ധാരാളം ഉള്ള ഒരു പ്രദേശം കൂടിയാണ് കാലടിയിലെ ഒക്കൽ എന്ന സ്ഥലം. ഇവിടെ പാരമ്പര്യ രീതിയിലുള്ള നെല്ലുകുത്തി അരി നിർമ്മിക്കലും , ആധുനിക രീതിയിലുള്ള നിർമ്മാണരീതിയും പിന്തുടരുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]- ശ്രീകൃഷ്ണ ക്ഷേത്രം - ശങ്കരാചാര്യരാൽ പ്രതിഷ്ഠിനടത്തി എന്നു പറയപ്പെടുന്നു.
- തിരുവെള്ളമാൻതുള്ളി ക്ഷേത്രം
- പുത്തൻകാവ് ഭഗവതി ക്ഷേത്രം
- കാലടി ജുമാമസ്ജിദ്.
തീർത്ഥാടനകേന്ദ്രങ്ങൾ
[തിരുത്തുക]- കൈപ്പള്ളി ഇല്ലം - ശങ്കരാചാര്യരുടെ ജൻമസ്ഥലം.
- മുതലക്കടവ് - സന്ന്യസിക്കണം എന്ന ശങ്കരന്റെ ആഗ്രഹത്തെ അമ്മയായ ആര്യാദേവി എതിർത്തു. എന്നാൽ മുതലക്കടവിൽ കുളിക്കുമ്പോൾ ശങ്കരനെ മുതല പിടിച്ചു എന്നും , ഭയചകിതയായി നിലവിളിച്ച അമ്മയോട് സന്ന്യാസത്തിനയച്ചാൽ തന്നെ മുതലവിടും എന്നു പറയുകയും , അപ്രകാരം ആര്യാദേവി സത്യം ചെയ്തപ്പോൾ മുതല ശങ്കരനെ വിട്ടു പോയി എന്നുമാണ് ഐതിഹ്യം. ധാരാളം പേർ ഈ സ്ഥലം കാണുവാനായി എത്താറുണ്ട്.[3]
- ആര്യാംബാ സമാധി സ്ഥലം. ശങ്കരാചാര്യരുടെ മാതാവായ ആര്യാംബയുടെ സമാധി സ്ഥലം ഇവിടേക്കും ധാരാളം തീർത്ഥാടകർ എത്തിച്ചേരുന്നുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- ശ്രീ ശങ്കര സംസ്കൃത സർവകലാശാല - ദക്ഷിണേന്ത്യയിലെ ആദ്യത്തെ സംസ്കൃത സർവകലാശാല
- ശ്രീ ശങ്കര കോളേജ് ഓഫ് ആർട്ട്സ് അന്റ് സയൻസ്.
- ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആൻഡ് ടെക്നോളജി
വാർഡുകൾ
[തിരുത്തുക]- മരോട്ടിച്ചോട്
- പൊതിയക്കര
- വട്ടപ്പറമ്പ്
- യോർദ്ദാനപുരം
- തോട്ടകം
- നെട്ടിനംപിള്ളി
- മാണിക്യമംഗലം നോർത്ത്
- മാണിക്യമംഗലം സൗത്ത്
- പനയാലി
- മേക്കാലടി
- കാലടി ടൗൺ
- കൈപ്പട്ടൂർ
- മറ്റൂർ നോർത്ത്
- മറ്റൂർ സൗത്ത്
- പിരാരൂർ
- തേവർമഠം
- മറ്റൂർ വെസ്റ്റ്
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | അങ്കമാലി |
വിസ്തീർണ്ണം | 16.44 |
വാർഡുകൾ | 15 |
ജനസംഖ്യ | 24707 |
പുരുഷൻമാർ | 12564 |
സ്ത്രീകൾ | 12143 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ജൻമഭൂമി വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] കാലടി ചരിത്രം
- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് Archived 2010-09-23 at the Wayback Machine. പൂർണ്ണാനദി ചരിത്രം
- ↑ മെട്രോ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി] മുതലക്കടവ് ചരിത്രം