മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
Kerala locator map.svg
Red pog.svg
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
10°08′28″N 76°14′41″E / 10.141°N 76.2448°E / 10.141; 76.2448
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഏലിക്കുട്ടി ആന്റണി
വിസ്തീർണ്ണം 17.5ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 17147
ജനസാന്ദ്രത 1317/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്.പ്രകൃതി സുന്ദരമായ ഒരു പ്രദേശം കൂടിയാണ് മൂക്കന്നൂർ. എറണാകുളം ജില്ലയുടെ വടക്കേ അതിർത്തിയിൽ ഒന്നു കൂടിയാണ് മൂക്കന്നൂർ. വടക്ക് കറുകുറ്റി, മഞ്ഞപ്ര പഞ്ചായത്തുകൾ, തെക്ക് തുറവൂർ പഞ്ചായത്ത്, കിഴക്ക് മഞ്ഞപ്ര, തുറവൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് കറുകുറ്റി പഞ്ചായത്ത് എന്നിവയാണ് പഞ്ചായത്തിന്റെ അതിർത്തികൾ. മൂക്കന്നൂർ പഞ്ചായത്തിന്റെ ഭൂപ്രകൃതി തെക്ക്പടിഞ്ഞാറ് ഭാഗം താരതമ്യേന സമതലവും കിഴക്ക് ഭാഗം ഉയർന്നതും വടക്ക് ഭാഗം മലമ്പ്രദേശവുമാണ്. അതുകൊണ്ട് തന്നെ കൃഷിയാണ് ഇവിടുത്തെ പ്രധാന ജീവിതോപാധി.

ചരിത്രം[തിരുത്തുക]

ചരിത്രകാരൻമാർക്കു കി‌ട്ടിയ പ്രാചീന മുനിയറകളും , മൺഭരണികളും ഈ പ്രദേശത്ത് വളരെ കാലം മുമ്പുതന്നെ ജനവാസം ഉണ്ടായിരുന്നതായി തെളിയിക്കപ്പെടുന്നു. ആദ്യകാലഘട്ടങ്ങൾക്കുശേഷം കനത്ത വെള്ളപ്പൊക്കമോ , യൂദ്ധക്കെടുതിയോ , മറ്റു പ്രകൃതിദുരന്തങ്ങളോ കാരണം ഇവിടം ശൂന്യമാകുകയും , പിന്നീട് ഇവിടെ ജനങ്ങൾ വന്നു താമസിക്കുകയും ചെയ്തു ​എന്നാണ് അനുമാനിക്കപ്പെടുന്നത്. [1]

ജീവിതോപാധി[തിരുത്തുക]

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശമായതിനാലാകാം , കൃഷിയാണ് ഈ പ്രദേശത്തെ പ്രധാന ജീവിതോപാധി. നെൽകൃഷി കൂടാതെ ഇഞ്ചിപ്പുല്ല് (പുൽ തൈലം) മരിച്ചീനി, റബ്ബർ, കുരുമുളക്, അടയ്ക്ക എന്നിവയാണ് കൃഷിചെയ്തിരുന്നത്.

ആരാധനാലയങ്ങൾ,ആഘോഷങ്ങൾ[തിരുത്തുക]

  1. ചെറുപുഷ്പാശ്രമത്തിലെ വി.കൊച്ചുത്രേസ്യായുടെ തിരുനാൾ
  2. ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവം
  3. കൂട്ടാല അമ്പലം
  4. ആഴകം ഹെർമ്മോൻ പള്ളി
  5. മൂക്കന്നൂർ സെഹിയോൻ പള്ളി
  6. പൂതം കുറ്റി സെന്റ് മേരീസ് പള്ളി
  7. മൂക്കന്നൂർ സെന്റ് മേരീസ് പള്ളി
  8. കോക്കുന്ന് സെന്റ് ജോസഫ്സ് പള്ളി
  9. താബോർ തിരുക്കുടുംബ ദേവാലയം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  1. ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ മൂക്കന്നൂർ
  2. ബാലനഗർ വ്യവസായ പരിശീലനകേന്ദ്രം മൂക്കന്നൂർ

വിനോദസഞ്ചാരം[തിരുത്തുക]

പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമായ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം, തുമ്പൂർമുഴി തടയണ എന്നിവ മൂക്കന്നൂരിലാണ്.[2]

വാർഡുകൾ[തിരുത്തുക]

  1. പൂതംകുറ്റി
  2. എടലക്കാട്
  3. താബോർ
  4. കോക്കുന്ന്
  5. കാനാൻ ദേശം
  6. ബസേലിയസ് നഗർ
  7. മൂക്കന്നൂർ ചർച്ച്
  8. കൂട്ടാല
  9. മൂക്കന്നൂർ ടൌൺ
  10. ആഴകം
  11. ഹോർമിസ് നഗർ
  12. വട്ടേക്കാട്
  13. അട്ടാറ
  14. പറമ്പയം

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് അങ്കമാലി
വിസ്തീർണ്ണം 17.5
വാർഡുകൾ 13
ജനസംഖ്യ 17147
പുരുഷൻമാർ 8766
സ്ത്രീകൾ 8381

അവലംബം[തിരുത്തുക]

  1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് മൂക്കന്നൂർ ചരിത്രം
  2. ഏഴാറ്റുമുഖം വെബ്സൈറ്റ് ഏഴാറ്റുമുഖം