മുനിയറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · Tyndis 
സമ്പദ് വ്യവസ്ഥ · Religion · Music
ചേരസാമ്രാജ്യം
Early Pandyas
ഏഴിമല രാജ്യം
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം
എൽ.ഡി.എഫ് · യു.ഡി.എഫ്
Renaming of cities

കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ എന്ന സ്ഥലത്ത് കാണപ്പെടുന്ന ശിലാനിർ‌‌മ്മിതികളാണ് മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർ‌വതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർ‌മ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെട്ടുപോരുന്നു. ശാസ്ത്രീയമായ പിൻ‌ബലം ഇവയുടെ ഉത്‌ഭവത്തെ സംബന്ധിച്ച് ലഭ്യമല്ല എന്നതിനാൽ ഈ ഐതിഹ്യം വിശ്വസിച്ചുപോന്നിരുന്നു. എന്നാൽ അടുത്തകാലത്തായി നടന്ന ഗവേഷണങ്ങൾ‌ക്കൊടുവിൽ കേരളത്തിനു പുറമേ അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം ശിലാനിർ‌മ്മിതികൾ കണ്ടെത്തിയിട്ടുണ്ട്. ഡോൾ‌മൻ അഥവാ ശവക്കല്ലറ എന്നാണ് ഇവിടങ്ങളിൽ അറിയപ്പെടുന്നത്.

ഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർ‌ഷങ്ങൾ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം മുനിയറകൾ നവീനശിലായുഗകാലത്ത് നിർ‌മ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നു. 5 പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില മൂടുന്നതിനായും ആയാണ് നിർ‌മ്മിച്ചിരിയ്ക്കുന്നത്.

മറയൂരിലെ മുനിയറകൾ[തിരുത്തുക]

മറയൂരിലെ മുനിയറകൾ

എ.ഡി.200-നും ബി.സി. ആയിരത്തിനും മധ്യേ മറയൂരിലെ താഴ്‌വരയിൽ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ്‌ മുനിയറകളും ഗുഹാചിത്രങ്ങളും. ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗത്തിന്റെ(Megalithic Age) അവശേഷിപ്പാണീ കല്ലറകൾ എന്ന് കരുതുന്നു.

ഒരുവശത്ത്‌ കാന്തല്ലൂർ ‍മലനിരകൾ കോട്ടപോലെ നിൽക്കുന്നു, മറുവശത്ത്‌ ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ. മറ്റൊരു ഭാഗത്ത്‌ ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പർവതക്കെട്ടുകൾ. നാലുവശവും കൊടുമുടികളാൽ ചുറ്റപ്പെട്ട്‌ മറഞ്ഞുപോയ ഈ താഴ്‌വരയുടെ പേര്‌ 'മറഞ്ഞിരിക്കുന്ന ഊര്‌' എന്നായി.

മുനിയറകൾ നാലുവശത്തും കൽപ്പാളികൾ വെച്ച്‌ മറച്ചിരിക്കുന്നു. മുകളിൽ വലിയൊരു മൂടിക്കല്ല്‌. പുരാവസ്‌തുഗവേഷകനായ ഡോ.എസ്‌. പത്മനാഭൻതമ്പിയുടെ അഭിപ്രായത്തിൽ നന്തങ്ങാടികളും കുടക്കല്ലുകളും മുനിയറകളുമെല്ലാം മഹാശിലായുഗത്തിന്റെ സ്‌മാരകങ്ങളാണ്‌. 1974-ലാണ്‌ മറയൂരിലെ ശിലായുഗസ്‌മാരകങ്ങളെക്കുറിച്ച്‌ ഡോ. തമ്പി പഠനം ആരംഭിക്കുന്നത്‌. ആ പഠനം കേരളചരിത്രത്തെ 1500 വർഷം പിന്നോട്ടു നയിച്ചു.

കേരളത്തിന്‌ ഒരു ശിലായുഗസംസ്‌കാരം അവകാശപ്പെടാനില്ലെന്നു വാദിച്ച ചരിത്രപണ്ഡിതർ‌ക്കുള്ള മറുപടിയാണ്‌ മറയൂരിലെ മുനിയറകൾ. 1976-ൽ കേരളസംസ്ഥാന പുരാവസ്‌തുവകുപ്പ്‌ മറയൂർ മുനിയറകളെ സംരക്ഷിതസ്‌മാരകങ്ങളായി പ്രഖ്യാപിച്ചെങ്കിലും ബംഗ്ലൂരിലെ ഒരു കമ്പനി പാമ്പാറിൻ തീരത്തെ ഈ പാറ ഖനനം ചെയ്യാനാരംഭിച്ചു. റവന്യൂവകുപ്പ്‌ അതിന്‌ അനുമതിയും നൽകി. ഗ്രാമവാസികളുടെ എതിർപ്പ്‌ അവഗണിച്ചുകൊണ്ട്‌ വെടിവച്ച് പാറപൊട്ടിക്കാനാരംഭിച്ചപ്പോൾ അത്‌ വാർത്തയായി. അങ്ങനെയാണ്‌ കൊച്ചിയിലെ നിയമവേദി മുനിയറകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കുന്നത്‌.

കേസ്‌ പരിഗണിച്ച സംഗിൾബഞ്ച്‌ പത്തുവർഷത്തേക്ക്‌ ഖനനത്തിന്‌ അനുമതി നൽകി. എന്നാൽ, അപ്പീൽ പരിഗണിച്ച ജസ്റ്റിസ്‌ കെ.ടി.തോമസ്സും ജസ്‌റ്റിസ്‌ പി.ഷൺമുഖവുമടങ്ങിയ ഡിവിഷൻബഞ്ച്‌ ഖനനം നിരോധിച്ചുകൊണ്ട്‌ 1995 നവംബർ ആദ്യം വിധി പ്രസ്‌താവിച്ചു. ഗ്രാനൈറ്റ്‌ ഖനനം പാടില്ലെന്നു മാത്രമല്ല, മറയൂരിലെ പ്രാചീനസ്‌മാരകങ്ങളെ ദേശീയസ്‌മാരകമായി പ്രഖ്യാപിച്ച്‌ സംരക്ഷിക്കാൻ കോടതി കേന്ദ്രസർക്കാരിന്‌ നിർദ്ദേശവും നൽകി.

പെരിങ്ങോട്ടുകുറിശ്ശിയിലെ മുനിയറ[തിരുത്തുക]

മുനിയറ

പാലക്കാട്‌ ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ആയക്കുറിശ്ശി എന്ന സ്ഥലത്ത് ഒരു മുനിയറ സ്ഥിതി ചെയ്യുന്നുണ്ട്. പ്രശസ്തമായ ചൂലനൂർ മയിൽസങ്കേതത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെ, അതിൻറെ തുടർച്ചയെന്നോണം സ്ഥിതിചെയ്യുന്ന ഒരു കുന്നിൻപുറത്താണ് ഈ മുനിയറ ഉള്ളത്. ഇവിടെയുള്ള കുന്നിൻപുറങ്ങളിൽ നിന്നും പാലക്കാട്‌ ജില്ലയുടെ മിക്ക അതിർത്തികളും കാണാം. മഴ വെള്ള പാച്ചിലിൽ മണ്ണും കല്ലും അടിഞ്ഞ്, മുനിയറയുടെ ആഴം കുറഞ്ഞതൊഴിച്ചാൽ പ്രത്യക്ഷത്തിൽ ഒരു കോട്ടവും ഈ മുനിയറയ്ക്ക് പറ്റിയിട്ടില്ല

"https://ml.wikipedia.org/w/index.php?title=മുനിയറ&oldid=1851300" എന്ന താളിൽനിന്നു ശേഖരിച്ചത്