Jump to content

വെട്ടുകൽഗുഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെട്ടുകൽ ഗുഹകളാണ് പൊതുവേ മുനിയറ, മുനിമട, വെട്ടുകൽ ഗുഹ എന്നീ പേരിൽ അറിയപ്പെടുന്നത്. ശത്രുക്കളിൽനിന്നും ഹിംസ്രമൃഗങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിനും മറ്റും ആണ് ഇവ നിർമ്മിച്ചത് എന്നു കരുതുന്നു. തൃശ്ശൂർ ജില്ലയിൽ കുന്നംകുളം, ഗുരുവായൂർ, കാട്ടകാമ്പാല, അക്കിക്കാവ് പ്രദേശങ്ങളിൽ ഇത്തരം ഗുഹകൾ കണ്ടെത്തിയിട്ടുണ്ട്. മരണാന്തര ശവസംസ്കാരത്തിനും ഇവ ഉപയോഗിച്ചിരുന്നു.

കുന്നംകുളം കക്കാട് ഗുഹ

[തിരുത്തുക]
കക്കാട് ഗുഹ

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം നഗരത്തിൽ നിന്നും 2 കിമി അകലെയാണ് കക്കാട് ഗുഹ. പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി ഇത് സംരക്ഷിക്കുന്നു. വെട്ടുകൽ പാറയിൽ ഗുഹപോലെ 6-8 അടി ആഴത്തിൽ ഗുഹപോലെ വെട്ടിയെടുത്തതാണ് ഈ ഗുഹ. രണ്ട് അറകളുള്ള ഈ ഗുഹയിൽ ഉള്ളിലുള്ള ഗുഹയിലേക്ക് പ്രവേശനം ചെറുതാണ്. അകത്തെ ഗുഹക്ക് മുകളിലേക്ക് ഒരു ദ്വാരം മാത്രമേ ഉള്ളു. ശത്രുക്കളിൽ നിന്നും ദുഷ്ടമൃഗങ്ങളീൽ നിന്നും രക്ഷനേടാനായിരിക്കണം ഇങ്ങനെ ദുർഘടമായ വാതിൽ ഒരുക്കുന്നത്. അകത്ത് ഒന്നൊ രണ്ടോ ആൾക്കാർക്ക് കിടക്കാവുന്ന രീതിയിൽ കിടക്ക വെട്ടിയിട്ടുണ്ടാക്കിയിട്ടുണ്ട്.

കാട്ടകാമ്പാൽ ചിറക്കൽ ഗുഹ

[തിരുത്തുക]
മുനിയറ

തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് കാട്ടകാമ്പാല ക്ഷേത്രത്തിനു സമീപം ഒരു വെട്ടുകൽ ഗുഹ സ്ഥിതിചെയ്യുന്നുണ്ട്. പ്രശസ്തമായ കാട്ടകാമ്പാല ശിവക്ഷേത്രത്തിനു അരക്കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഇയ്യാൽ ഗുഹ

[തിരുത്തുക]
ഇയ്യാൽ ഗുഹ

തൃശ്ശൂർ ജില്ലയിൽ പന്നിത്തടം- പെരുമ്പിലാവ് പാതയിൽ ഇയ്യാലിൽ നിന്നും അരകിലോമീറ്റർ ഉള്ളിലാണ് ഈയാൽ ഗുഹ. പ്രസിദ്ധമായ ചെമ്മന്തട്ട മഹാദേവക്ഷേത്രത്തിൽ നിന്നും 3 കിലോമീറ്റർ മാത്രം അകലത്ത്റ്റിലാണ് ഈ സ്മാരകം. ഒരു ഗുഹ മാത്രമേയുള്ളു എങ്കിലും തൂണുകളും കിടക്കയും എല്ലാം സുന്ദരമായ നിർമ്മിതികളാണ്.പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി ഇത് സംരക്ഷിക്കുന്നു. വെട്ടുകൽ പാറയിൽ ഇപ്പോൾ ഇടിയുന്നതൊപോലുള്ള നാശം കാണാനുണ്ട്

കണ്ടാണിശ്ശേരി ഗുഹ

[തിരുത്തുക]
മുനിമട

തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയിൽ പുല്ലാനിക്കുന്ന് എന്ന കുന്നിൻ മുകളിൽ ആണ് മുനിമട എന്നറിയപ്പെടുന്ന ഈവെട്ടുകൽ ഗുഹ ഉള്ളത്. കോവിലന്റെ ഗൃഹം തൊട്ടടുത്താണ്. വെട്ടുകൽ പാറയിൽ ഗുഹപോലെ 6-8 അടി ആഴത്തിൽ ഗുഹപോലെ വെട്ടിയെടുത്തതാണ് ഈ ഗുഹ. രണ്ട് അറകളുള്ള ഈ ഗുഹയിൽ ഉള്ളിലുള്ള ഗുഹയിലേക്ക് പ്രവേശനം ചെറുതാണ് എങ്കിലും കഷ്ടപ്പെട്ട് ഒരാൾക്ക് നൂണ്ടുകയറാം. അകത്തെ ഗുഹക്ക് മുകളിലേക്ക് ഒരു ദ്വാരം മാത്രമേ ഉള്ളു. അകത്ത് ഒന്നൊ രണ്ടോ ആൾക്കാർക്ക് കിടക്കാവുന്ന രീതിയിൽ കിടക്ക വെട്ടിയിട്ടുണ്ടാക്കിയിട്ടുണ്ട്. ഇടയിൽ ബാക്കി നിർത്തിയ വെട്ടുകൽ തൂൺ ആയി പ്രവർത്തിക്കുന്നു.

ചൊവ്വന്നൂർ ഗുഹ

[തിരുത്തുക]
ചൊവ്വന്നൂർ ഗുഹ

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം നഗരത്തിൽ നിന്നും 3 കിമി മാറി പന്നിത്തടം പാതയോരത്താണ് ചൊവ്വന്നൂൂർ ഗുഹ ഉള്ളത്. ഗുഹക്ക് ചുറ്റും വെട്ടുകല്ലുകൊണ്ട് തന്നെ പടുത്തിട്ടുണ്ട് എന്നതാണ് ഈ പ്രദേശത്തെ മറ്റ് ഗുഹകളിൽ നിന്നും ഇതിന്റെ സവിശേഷത. പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി ചുറ്റുമതിലും പ്രവേശനകവാടവും എല്ലാം ഒരുക്കി സംരക്ഷിക്കുന്നു. പ്രധാനകവാടം വിസ്തൃതമാണെങ്കിലും ഉള്ളിലെ അറയിൽ പ്രവേശിക്കുക ദുഷ്കരമാണ്. അതുകൊണ്ട് ഇത് ശവക്കല്ലറയായി കണക്കാക്കുന്നു. കിടക്കയും എല്ലാം ഒരുക്കിയിട്ടുണ്ട്. ഇന്നത്തെ ശവക്കല്ലറയിലെപോലെ മൃതദേഹം ഇവിടെ കൊണ്ടുപോയി കിടത്തുന്ന രീതിയായിരിക്കാം ഉണ്ടായിരുന്നത്.

"https://ml.wikipedia.org/w/index.php?title=വെട്ടുകൽഗുഹ&oldid=3976825" എന്ന താളിൽനിന്ന് ശേഖരിച്ചത്