ഏഴിക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏഴിക്കര
Location of ഏഴിക്കര
ഏഴിക്കര
Location of ഏഴിക്കര
in
രാജ്യം  ഇന്ത്യ
ഏറ്റവും അടുത്ത നഗരം പറവൂർ
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
തീരം

0 കി.മീ. (0 മൈ.)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Tropical monsoon (Köppen)

     35 °C (95 °F)
     20 °C (68 °F)

Coordinates: 10°6′0″N 76°13′0″E / 10.10000°N 76.21667°E / 10.10000; 76.21667

എറണാകുളം ജില്ലയിലെ പറവൂർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമപഞ്ചായത്താണ് ഏഴിക്കര. ചെറുതുരുത്തുകളും , തോടുകളും , പൊക്കാളി നെൽവയലുകളും ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചു വരാനായി സാധ്യതയുള്ള സ്ഥലം കൂടിയാണ് ഏഴിക്കര.

ചരിത്രം[തിരുത്തുക]

ആഴിയുള്ള കര , ആഴിയുമായി ബന്ധപ്പെട്ട കര എന്ന പേരിൽ നിന്നാണ് ഏഴിക്കര എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.[1]

ഭൂപ്രകൃതി[തിരുത്തുക]

ജീവിതോപാധി[തിരുത്തുക]

കൃഷി തന്നെയാണ് പ്രധാന ജീവിതോപാധി. നീണ്ടുകിടക്കുന്ന പൊക്കാളി പാടശേഖരങ്ങൾ ഇത് വെളിവാക്കുന്നു. പൊക്കാളി നെല്ല് ഇവിടെ ധാരാളമായി കൃഷി ചെയ്തു വരുന്നു. മത്സ്യബന്ധനവും ഒരു പ്രധാന ജീവിതോപാധി തന്നെയാണ്. മൂന്നു വശവും ചുറ്റപ്പെട്ട കായലും , ചെറു തോടുകളും മത്സ്യ സമ്പത്തുകൊണ്ട് നിറഞ്ഞവയാണ്. ഇവിടെ നിന്നും ചെറിയ തോതിൽ മത്സ്യങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ആരാധനാലയങ്ങൾ[തിരുത്തുക]

 • St.vincent ferrer നാമത്തിലുള്ള പള്ളി
 • കെടാമംഗലം ജുമാമസ്ജിദ്
 • വെളുത്താട്ട് ഭഗവതീ ക്ഷേത്രം
 • നീണ്ടുതറ ശ്രീ ധർമ്മശാസ്താക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

 • ഗവ.എച്ച്.എസ്.എസ് ഏഴിക്കര

വാർഡുകൾ[തിരുത്തുക]

 1. പെരുമ്പടന്ന[2]
 2. പറയാട്ടുപറമ്പ്
 3. വടക്കുംപുറം
 4. കാളികുളങ്ങര
 5. നന്തിയാട്ടുകുന്നം
 6. കുണ്ടേക്കടവ്
 7. ആയപ്പിള്ളി
 8. പള്ളിയാക്കൽ
 9. ചാത്തനാട്
 10. പുളിങ്ങനാട്
 11. കടക്കര
 12. ഏഴിക്കര
 13. കെടാമംഗലം
 14. ചീതുക്കളം-ചാക്കാത്തറ

പ്രധാന വ്യക്തികൾ[തിരുത്തുക]

 • എസ്.ശർമ്മ - ഇപ്പോഴത്തെ മന്ത്രി. ഇദ്ദേഹം ജനിച്ചതും പ്രാഥമിക വിദ്യാഭ്യാം പൂർത്തിയാക്കിയതും ഏഴിക്കരയിലാണ്.
 • ശിവൻപിള്ള - വളരെക്കാലം CPI യുടെ എം.എൽ.എ ആയിരുന്ന ഇദ്ദേഹം ഏഴിക്കരക്കാരനാണ്
 • പി.രാജു - CPI യുടെ എം.എൽ.എ ആയിരുന്നു. ഇപ്പോൾ ജനയുഗം പത്രത്തിന്റെ എഡിറ്റർ
 • കെടാമംഗലം സദാനന്ദൻ - കഥാപ്രസംഗരംഗത്തെ കുലപതി
 • പി.കേശവദേവ് - സാഹിത്യകാരൻ
 • പി എ ചന്ദ്രിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് സിപിഎെ

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് പറവൂർ
വിസ്തീർണ്ണം 15.27
വാർഡുകൾ 13
ജനസംഖ്യ 17201
പുരുഷൻമാർ 8447
സ്ത്രീകൾ 8754

[3]

അവലംബം[തിരുത്തുക]

 1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് ചരിത്രം.
 2. ട്രെന്റ് കേരളാ വെബ്സൈറ്റ്
 3. തദ്ദേശസ്വയംഭരണ വെബ്സൈറ്റ് ഏഴിക്കര പൊതുവിവരങ്ങൾ.