മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്
മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് | |
10°08′17″N 76°15′44″E / 10.138°N 76.2621°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | അങ്കമാലി |
ലോകസഭാ മണ്ഡലം | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | എ.കെ.ജോസഫ് |
വിസ്തീർണ്ണം | 21ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 14463 |
ജനസാന്ദ്രത | 689/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683572 +0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മഞ്ഞപ്ര. കിഴക്ക് അയ്യമ്പുഴ പഞ്ചായത്ത് പടിഞ്ഞാറ് തുറവൂർ, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകൾ തെക്ക് അയ്യമ്പുഴ, മലയാറ്റൂർ നീലേശ്വരം, തുറവൂർ പഞ്ചായത്തുകൾ വടക്ക് കറുകുറ്റി, അയ്യമ്പുഴ പഞ്ചായത്തുകൾ, തൃശ്ശൂർ ജില്ലയിലെ പരിയാരം പഞ്ചായത്ത് എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ. വടക്കും കിഴക്കും അതിർത്തികൾ നിബിഡവനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് കൃഷി ആണ് പ്രധാന ഉപജീവനമാർഗം.
ചരിത്രം[തിരുത്തുക]
കോഴിക്കോട് സാമൂതിരി 1756-ൽ കൊച്ചി രാജ്യത്തെ ആക്രമിച്ച് ആലങ്ങാടും പറവൂരും ഉൾപ്പെടുന്ന പ്രദേശങ്ങൾ കൈവശപ്പെടുത്തി. യുദ്ധത്തിൽ പരാജയപ്പെട്ട കൊച്ചി രാജാവ് തിരുവിതാംകൂർ രാജാവുമായി സന്ധിചേർന്ന് കോഴിക്കോട് സാമൂതിരിയെ പരാജയപ്പെടുത്തി. എന്നാൽ യുദ്ധ സന്ധി പ്രകാരം കരപുറം ദേശവും, ആലങ്ങാടും, പറവൂരും 1764-ൽ തിരുവിതാംകൂറിനോട് ചേർക്കപ്പെടുകയും ചെയ്തു.[1]. ഈ ഭരണമാറ്റത്തിന്റെ ഭാഗമായി ചേർക്കപ്പെട്ട ആലങ്ങാട് മണ്ഡപത്തിൽ ഉൾപ്പെട്ട പ്രവൃത്തി മഞ്ഞപ്ര ആയിരുന്നു. പ്രവൃത്തിയുടെ ഭരണത്തലവൻ ചന്ദ്രക്കാരൻ അയിരുന്നു. വന്യൂജുഡീഷ്യൽ അധികാരത്തിന് പുറമെ ക്ഷേത്രഭരണാധികാരവും ചന്ദ്രക്കാരനിൽ ആയിരുന്നു. ഈ ചന്ദ്രക്കാരൻ ഇരുന്ന സ്ഥലമാണ് പിന്നീട് ചന്ദ്രപ്പുര ആയി തീർന്നത്. ഇന്നും. മഞ്ഞപ്ര പഞ്ചായത്തിലെ ഒരു പ്രധാന നാൽകവല ആണ് ഇന്ന് ചന്ദ്രപ്പുര [2].
ജീവിതോപാധി[തിരുത്തുക]
നല്ല വളക്കൂറുള്ള മണ്ണാണ് മഞ്ഞപ്ര പഞ്ചായത്തിലേത്. അതുകൊണ്ട് തന്നെ കൃഷി ആണ് പ്രധാനമായും ജീവിതോപാധി. നല്ല കാലാവസ്ഥയും , ശുദ്ധജലലഭ്യതയും ഇവിടെ വിവിധ രീതിയിലുള്ള കൃഷി വളരുന്നതിനായി സഹായമാകുന്നു.
ആരാധനാലയങ്ങൾ[തിരുത്തുക]
- ഊരായ്മ ദേവസ്വം വക കാർപ്പിള്ളിക്കാവ് ക്ഷേത്രം.
- അമ്പാടത്ത് വക ശ്രീധർമ്മ ശാസ്താ ക്ഷേത്രം.
- പുത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (തിരു: ദേവസ്വം ബോർഡിന്റെ ഭരണത്തിൽ)
- മാർ സ്ളീവാ ഫൊറോനാ പള്ളി. - 1401-ൽ പറവൂർ രാജാവ് ക്രിസ്തീയർക്കായി ദേവാലയം പണിയുന്നതിനായി നല്കിയതാണ്.
വാർഡുകൾ[തിരുത്തുക]
- എലവന്തി
- മേരിഗിരി
- വടക്കുംഭാഗം
- പുതുമന
- നടുവട്ടം ഈസ്റ്റ്
- നടുവട്ടം വെസ്റ്റ്
- മുളരിപാടം
- കരിങ്ങാലിക്കാട്
- ചന്ദ്രപ്പുര
- ആർ.സി. ചർച്ച്
- നടമുറി
- തവളപ്പാറ ഈസ്റ്റ്
- തവളപ്പാറ വെസ്റ്റ്
സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | അങ്കമാലി |
വിസ്തീർണ്ണം | 21 |
വാർഡുകൾ | 12 |
ജനസംഖ്യ | 14463 |
പുരുഷൻമാർ | 7237 |
സ്ത്രീകൾ | 7226 |
ഇത് കൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് മഞ്ഞപ്ര രൂപീകരണത്തിനു പിന്നിൽ
- ↑ തദ്ദേശസ്വയംഭരണ വെബ്സൈറ്റ് ചന്ദ്രപ്പുര പേരിനു പിന്നിൽ