കീഴ്‌മാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ വാഴക്കുളം ബ്ളോക്കിൽ ആലുവ ഈസ്റ്റ് വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴ്മാട് ഗ്രാമപഞ്ചായത്ത്. മഹാകവി കുമാരനാശാന്റെ ഭാര്യയും, ഗ്രാമോദ്ധാരണസഭയിലെ അംഗവുമായിരുന്ന കെ.ഭാനുമതിയമ്മ കീഴ്മാട് ഗ്രാമത്തിലാണ് ജനിച്ചത്. 1955-ൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ തന്നെ ഏക സഹകരണ ഫിലിം സ്റ്റുഡിയോയായ അജന്ത സ്ഥാപിതമായത് കീഴ്മാട് ഗ്രാമത്തിലാണ്.

പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ ആദ്യത്തെ വില്ലേജ്‌ പഞ്ചായത്ത്‌ എന്ന പ്രത്യേകതയുമുണ്ട്‌ കീഴ്‌മാടിന്‌. കുന്നുകളും ചരിവുകളും താഴ്‌വാരങ്ങളും ഉയർന്ന പ്രദേശങ്ങളും സമതലങ്ങളുമൊക്കെ ഇടകലർന്ന്‌ ‘കീഴും’ ‘മേടും’ ആയ ഭൂപ്രകൃതിയായതുകൊണ്ട്‌ പണ്ടുതന്നെ ഈ നാടിന്‌ ‘കീഴ്‌മേട്‌’ എന്ന്‌ പേരുവീണു. പിന്നീട്‌ എങ്ങനെയോ അത്‌ ‘കീഴ്‌മാട്‌’ എന്നായി മാറി.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - എടത്തല, ചൂർണ്ണിക്കര പഞ്ചായത്തുകൾ
 • വടക്ക് -പെരിയാർ നദി
 • കിഴക്ക് - വാഴക്കുളം പഞ്ചായത്ത്
 • പടിഞ്ഞാറ് - ആലുവ നഗരസഭ

വാർഡുകൾ[തിരുത്തുക]

 1. തോട്ടുംമുഖം വെസ്റ്റ്
 2. തോട്ടുംമുഖം
 3. കിരംകുന്ന്
 4. കുട്ടമ്മശ്ശേരി
 5. കുട്ടമ്മശ്ശേരി ഈസ്റ്റ്
 6. ചാലയ്ക്കൽ
 7. ചാലയ്ക്കൽ ഈസ്റ്റ്
 8. നാലാംമൈൽ
 9. ചക്കൻകു‍ളങ്ങര
 10. കീഴ്മാട്
 11. കുന്നുംപുറം
 12. റേഷൻ കടകവല
 13. ചുണങ്ങംവേലി
 14. ചുണങ്ങംവേലി സെൻറർ
 15. ചുണങ്ങംവേലി വെസ്റ്റ്
 16. അശോകപുരം നോർത്ത്
 17. എരുമത്തല
 18. [[1]എടയപ്പൂറം]
 19. എടയപ്പുറം വെസ്റ്റ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് വാഴക്കുളം
വിസ്തീര്ണ്ണം 17.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,821
പുരുഷന്മാർ 13,740
സ്ത്രീകൾ 14,081
ജനസാന്ദ്രത 1564
സ്ത്രീ : പുരുഷ അനുപാതം 1025
സാക്ഷരത 89.18%

അവലംബം[തിരുത്തുക]