ആലുവ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആലുവ പട്ടണം
ആലുവ നഗരസഭാ കാര്യാലയം
ആലുവ നഗരസഭാ കാര്യാലയം

ആലുവ നഗരസഭാ കാര്യാലയം


ആലുവ പട്ടണം
10°36′N 76°13′E / 10.6°N 76.21°E / 10.6; 76.21
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവാ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് ആലുവ. കേരളത്തിലെ പ്രധാന വ്യവസായ നഗരമാണ് ആലുവ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 12 കി.മി. തെക്കുഭാഗത്തായി ആലുവ പട്ടണം സ്ഥിതിചെയ്യുന്നു. ശങ്കരാചാര്യർ ജനിച്ച കൈപ്പുള്ളി മന ആലുവയ്ക്കടുത്ത് കാലടിയിലാണ്. ഇന്ത്യയിലെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം ഈ നഗരത്തിലാണ്. ആലുവാ ശിവരാത്രിയാൽ പ്രസിദ്ധിയാർജ്ജിച്ച ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് നഗരത്തിൽ പെരിയാർ തീരത്താണ്. [1]

പേരിനു പിന്നിൽ[തിരുത്തുക]

  • ശിവക്ഷേത്രം : ആലുവ ശിവക്ഷേത്രത്തെ അനുബന്ധിച്ചുള്ളതാണീ ഈ ഐതിഹ്യവും. പാലാഴിമഥനത്തെ തുടർന്ന് വാസുകി കാളകൂടവിഷം ചർദ്ദിക്കുകയും, അത് ഭൂമിയിൽ വീണാൽ ലോകനാശം സംഭവിക്കുമെന്നു കണ്ട് ശിവൻ ആ ഉഗ്രവിഷം വായിലേക്കൊഴിച്ചു. ഇതു കണ്ട് ഭയന്ന പാർവ്വതി ശിവന്റെ കഴുത്തിൽ പിടിച്ച് വിഷം തൊണ്ടയിൽ തടഞ്ഞുനിർത്തി. കാളകൂടവിഷം എന്നർത്ഥം വരുന്ന ആലം വായിൽകൊണ്ട ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമുള്ള നാട്, ആലുവാ എന്നറിയപ്പെട്ടു.[4]

ചരിത്രം[തിരുത്തുക]

  • ആലങ്ങാട് ദേശം

ആലുവ ഉൾപ്പെടുന്ന ഈ നാട്ടുരാജ്യം ആലങ്ങാട് എന്നാണ് അറിയപ്പെട്ടിരുന്നത്. മങ്ങാട് എന്ന മറ്റൊരു പേരുകൂടിയുണ്ടായിരുന്നു ആലങ്ങാടിന്. മുത്തേരിപ്പാട് എന്ന് സ്ഥാനപ്പേരുള്ള മങ്ങാട് കൈമൾ ആയിരുന്നു ആലങ്ങാട് ദേശത്തിന്റെ നാടുവാഴികൾ. 18-ആം നൂറ്റാണ്ടിൽ കൊച്ചി രാജ്യത്തോട് ചേർച്ച് അവരുടെ മേൽക്കോയ്മയ്ക്ക് കീഴിലായങ്കിലും 1756-ൽ സാമുതിരിയുടെ ആക്രമണത്തിൽ ആലങ്ങാടും പറവൂരും കോഴിക്കോടിനോട് ചേർത്തു. തിരുവിതാംകൂറിന്റെ സഹായത്തോടെ ഈ പ്രദേശങ്ങൾ കൊച്ചി തിരിച്ചു പിടിച്ചെടുത്തു. ഇതിനെ തുടർന്ന് ആലങ്ങോടും പറവൂരും തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായി.[5]

  • മാർത്താണ്ഡവർമ്മ പാലം

കേരളത്തിലെ പ്രശസ്തമായ പാലങ്ങളിൽ ഒന്നാണ് പെരിയാറിനു കുറുകെ ആലുവ നഗരത്തിൽ സ്ഥിതിചെയ്യുന്ന മാർത്തണ്ഡവർമ്മ പാലം. ആലുവ പട്ടണത്തെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്ന ഈ പാലത്തിലൂടെയാണ് ദേശീയപാത 47 കടന്നു പോകുന്നത്. കൊല്ലവർഷം 1115 ഇടവം 1-ആം തീയതി (ക്രി.വർഷം 14-ജൂൺ-1940) ചിത്തിര തിരുനാൾ ബാലരാമ വർമ്മ തിരുവിതാംകൂർ ഭരിക്കുന്ന അവസരത്തിലാണ് ഈ പാലം നിർമ്മിച്ചത്. അന്നത്തെ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയാണ് പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത്. 1939- വരെ പാലത്തിന്റെ നിർമ്മാണ മേൽനോട്ടം വഹിച്ചിരുന്നത് ബ്രിട്ടിഷുകാരാനായ ജി.ബി.ഇ. ട്രസ്കോട്ട് ആയിരുന്നു, അതിനുശേഷം എം.എസ്. ദുരൈസ്വാമി അയ്യങ്കാർ ഏറ്റെടുക്കുകയും, പാലം 1940-ൽ പണിപൂർത്തിയാക്കി ഇളയരാജാവിനാൽ തുറന്നു കൊടുക്കുകയും ചെയ്തു. [6] [7]


ആരാധനാലയങ്ങൾ[തിരുത്തുക]

അതിരുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആലുവ മുനിസിപാലിറ്റി". Archived from the original on 2014-02-22. Retrieved 2011-08-20.
  2. സ്ഥലനാമ കൗതുകം - പി. എ രാമചന്ദ്രൻ നായർ; റെയിൻബോ ബുക്ക് പബ്ലീകേഷൻസ്
  3. http://www.aluvamunicipality.in/ml/history ആലുവ മുനിസിപാലിറ്റി
  4. http://www.aluvamunicipality.in/ml/history ആലുവ മുനിസിപാലിറ്റി
  5. തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം
  6. തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം
  7. കേരള ചരിത്രം -- എ. ശ്രീധരമേനോൻ


"https://ml.wikipedia.org/w/index.php?title=ആലുവ_നഗരസഭ&oldid=3650375" എന്ന താളിൽനിന്ന് ശേഖരിച്ചത്