അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്
Jump to navigation
Jump to search
എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലാണ് 203.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അങ്കമാലി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - കൂവപ്പടി ബ്ളോക്കും, പശ്ചിമഘട്ടവും
- പടിഞ്ഞാറ് - പാറക്കടവ് ബ്ളോക്ക്
- വടക്ക് - ചാലക്കുടി ബ്ളോക്കും, ചാലക്കുടിപ്പുഴയും
- തെക്ക് - പെരിയാർ
ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
- തുറവൂർ ഗ്രാമപഞ്ചായത്ത്
- മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്
- കറുകുറ്റി ഗ്രാമപഞ്ചായത്ത്
- അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
- ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്
- കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്
- കാലടി ഗ്രാമപഞ്ചായത്ത്
- മലയാറ്റൂർ നീലേശ്വരം ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
താലൂക്ക് | ആലുവ |
വിസ്തീര്ണ്ണം | 203.19 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 179,660 |
പുരുഷന്മാർ | 90,448 |
സ്ത്രീകൾ | 89,212 |
ജനസാന്ദ്രത | 884 |
സ്ത്രീ : പുരുഷ അനുപാതം | 986 |
സാക്ഷരത | 89.81% |
വിലാസം[തിരുത്തുക]
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്
അങ്കമാലി - 683572
ഫോൺ : 0484 2452270
ഇമെയിൽ : bdoangamaly@gmail.com
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/angamalyblock
- Census data 2001