ഉള്ളടക്കത്തിലേക്ക് പോവുക

കറുകുറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുകുറ്റി
ഗ്രാമം
കറുകുറ്റി is located in Kerala
കറുകുറ്റി
കറുകുറ്റി
കേരളത്തിലെ സ്ഥാനം
Coordinates: 10°13′49″N 76°22′47″E / 10.230169779074815°N 76.37975423178851°E / 10.230169779074815; 76.37975423178851
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
താലൂക്ക്ആലുവ
പഞ്ചായത്ത് കറുകുറ്റി
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
 • പ്രാദേശികംമലയാളം,
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
683576

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ കറുകുറ്റി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കറുകുറ്റി ഗ്രാമം. എൻ.എച്ച് 47-ൽ തൃശ്ശൂർ ജില്ല യുടെ അതിർത്തിയോട് ചേർന്ന് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായിട്ടാണ് കറുകുറ്റി സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

ജനങ്ങൾ തിങ്ങി പാർത്തിരുന്ന ഈ സ്ഥലത്ത് വളരെ പുകൾപെറ്റ ഒരു ഹൈന്ദവസംസ്ക്കാരം നിലനിന്നിരുന്നു. പഴയകാലത്ത് ദൈവാരാധനക്കായി നിർമ്മിച്ചിരുന്ന അമ്പലങ്ങളുടെ അവശിഷ്ഠങ്ങൾ കറുകുറ്റിയുടെ വിവധ ഭാഗത്തു കാണാനുണ്ട്. അതുപോലെ തന്നെ , ജനങ്ങളുടെ സമ്പാദ്യവും പണവും മറ്റും സൂക്ഷിച്ചിരുന്ന ഭരണികളുടെ അവശിഷ്ഠങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. വളരെ കടുത്ത പ്രകൃതിക്ഷോഭം മൂലം ഈ സംസ്ക്കാരം തകർന്നടിയുകയായിരുന്നിരിക്കാം.[1]

പേരിനുപിന്നിൽ

[തിരുത്തുക]

ഈ പ്രദേശം ടിപ്പുവിന്റെ പടയോട്ടത്തിനുശേഷമോ , അല്ലെങ്കിൽ ഒരു പ്രകൃതിക്ഷോഭത്തിനു കാരണമായോ ഒരു വന്യമേഖലയായി തീർന്നു. ഇടതൂർന്നു വളർന്ന കാര എന്ന കുറ്റിച്ചെടികളുള്ള സ്ഥലമായതിനാലായിരിക്കാം ഇവിടം കറുകുറ്റി ആയത്. കറുകുറ്റി കണ്ടാൽ മറുകുറ്റി വേണ്ട എന്നൊരു ചൊല്ലും ഈ പ്രദേശങ്ങളിൽ നിലവിലുണ്ട്.[2]. ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കുറ്റി എന്നാൽ കോട്ട എന്നാണർത്ഥം. പുരാതനകാലത്ത് നില നിന്നിരുന്ന മരം കൊണ്ടുള്ള കോട്ടയിൽ നിന്നാണ് കറുകുറ്റി എന്ന പേരു സിദ്ധിച്ചത്. [3]

ജീവിതോപാധി

[തിരുത്തുക]

ജീവിതോപാധി പ്രധാനമായും കൃഷി തന്നെയാണ്. നെൽകൃഷി യാണ് ധാരാളമായി ഈ ഭാഗത്ത് കണ്ടു വരുന്നത്.

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
കൃസ്തുരാജാശ്രമം പള്ളി
  • ഉണ്ണിമാംക്ഷേത്രം - കരയാംപറമ്പ്
  • കറുകുറ്റി സെന്റ് സേവ്യേഴ്സ് പള്ളി
  • ഓത്താടം ഭഗവതി ക്ഷേത്രം
  • കരയാംപറമ്പിൽ ഉണ്ണിമഠം
  • ചിറക്കോട്ട് ഭഗവതി ക്ഷേത്രം
  • സെന്റ് ജോസഫ്സ് ചർച്ച്, കറുകുറ്റി കേബിൾ നഗർ
  • അപ്പോള്ളോ അഡ്ലക്സ് ആശുപത്രി, കേബിൾ നഗർ

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]
  • റോഡ് വഴി - ദേശീയ പാത 47 ഈ പഞ്ചായത്തിലൂടെ തെക്കു വടക്കായി കടന്നു പോകുന്നു. അങ്കമാലി-ചാലക്കുടി വഴിയിൽ അങ്കമാലിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ.
  • റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ അങ്കമാലി, കറുകുറ്റി, കൊരട്ടി എന്നിവയാണ്.
  • വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) - 6 കി.മി ദൂരം.

സമീപഗ്രാമങ്ങൾ

[തിരുത്തുക]
  1. വാഴച്ചാൽ
  2. പന്തക്കൽ
  3. എടക്കുന്ന്
  4. പാലിശ്ശേരി
  5. ഏഴാറ്റുമുഖം
  6. കാരമറ്റം
  7. പാദുവാപുരം
  8. മൂന്നാംപറമ്പ്
  9. മലയാംകുന്ന്
  10. ഞാലൂക്കര
  11. കരയാംപറമ്പ്
  12. പീച്ചാനിക്കാട്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. തദ്ദേശസ്വയംഭരണ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] കറുകുറ്റി പഞ്ചായത്ത് ചരിത്രം
  2. തദ്ദേശസ്വയംഭരണ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] കറുകുറ്റി പഞ്ചായത്ത് പേരിനു പിന്നിൽ
  3. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
"https://ml.wikipedia.org/w/index.php?title=കറുകുറ്റി&oldid=4572454" എന്ന താളിൽനിന്ന് ശേഖരിച്ചത്