ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീമൂലനഗരം വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രരംഗത്ത് ഗാനരചയിതാവ്, തിരക്കഥാകൃത്ത്, കഥാകാരൻ, അഭിനേതാവ്എന്നീ നിലകളിൽ പ്രശസ്തനാണ് ശ്രീമൂലനഗരം വിജയൻ. നാടകകൃത്ത്, നാടകനടൻ എന്നീരംഗങ്ങളിലും വിജയൻ ശോഭിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

വിദ്വാൻ കെ. ആർ. വി. പണിക്കരുടേയും ശ്രീമതി ലക്ഷ്മിയമ്മയുടേയും പുത്രനായി 1932 മേയ് 23-ന് ജനിച്ചു. എസ്സ്. എസ്സ്. എൽ. സി പാസ്സായിട്ടുണ്ടു്. ശ്രീമൂലനഗരം ഗവൺ‌മെന്റ് ആസ്പത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്ന ശ്രീമതി. വിലാസിനിയാണു് ഭാര്യ. ഇവർക്കു് ഒരു മകനും ഒരു മകളുമുണ്ട്. [2]. ഷഷ്ടിപൂർത്തിദിനമായിരുന്ന 1992 മേയ് 23-ന് അദ്ദേഹം അന്തരിച്ചു.

കലാരംഗം

[തിരുത്തുക]

1962-ലാണു് ശ്രീ. ശ്രീമൂലനഗരം വിജയൻ മലയാളസിനിമാരംഗത്തു വന്നതു്. ദീർഘകാലം പ്രൊഫഷണൽ നാടകനടനായിരുന്നിട്ടുള്ള ശ്രീ. വിജയൻ ശ്രീമൂലനഗരം സ്വദേശിയാണു്. ‘ഒരാൾകൂടി കള്ളനായി’, ‘പോർട്ടർ കുഞ്ഞാലി’, ‘ഭൂമിയിലെ മാലാഖ’, എന്നീ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ച വിജയൻ ഒരു നല്ല നാടകകൃത്തും നടനും കൂടിയാണു്. കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ വിഖ്യാതമായ ‘യുദ്ധഭൂമി’ എന്ന നാടകം ശ്രീ. വിജയന്റെ സൃഷ്ടിയാണു്. ‘കുരിശിന്റെ വഴി’, ‘സമുദ്രം’ എന്നീ നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ‘കുടുംബിനി’ എന്ന മലയാളചിത്രത്തിൽ വൃദ്ധനായ ഒരു മുസ്ലീമായി അഭിനയിച്ചിട്ടുണ്ടു്[3].

ചലച്ചിത്രരംഗം[4]

[തിരുത്തുക]
നമ്പർ.ചിത്രംകഥതിരക്കഥസംഭാഷണംവർഷംസംവിധാനം
1പഞ്ചതന്ത്രം (ചലച്ചിത്രം)ജെ. ശശികുമാർജെ. ശശികുമാർശ്രീമൂലനഗരം വിജയൻ1974ജെ. ശശികുമാർ
2ടൂറിസ്റ്റ് ബംഗ്ലാവ്ബാലു മഹേന്ദ്രശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻ1975എ ബി രാജ്
3മിടുക്കി പൊന്നമ്മശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻ1978എ ബി രാജ്
4മധുരിക്കുന്നരാത്രിശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻ1978പി ജി വിശ്വംഭരൻ
5പത്മതീർത്ഥംശ്രീമൂലനഗരം വിജയൻകെ ജി രാജശേഖരൻശ്രീമൂലനഗരം വിജയൻ1978കെ ജി രാജശേഖരൻ
6ചക്രായുധംശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻ1978ആർ രഘുവരൻ നായർ
7പ്രളയംശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻ1980പി ചന്ദ്രകുമാർ
8തിരയും തീരവുംപുഷ്പാനന്ദ്ശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻ1980കെ ജി രാജശേഖരൻ
9നേതാവ്ഹസൻശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻ1984ഹസൻ
10എന്റെ ഗ്രാമംശ്രീമൂലനഗരം വിജയൻടി കെ വാസുദേവൻശ്രീമൂലനഗരം വിജയൻ1984ശ്രീമൂലനഗരം വിജയൻ
11ജനകീയകോടതിശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻശ്രീമൂലനഗരം വിജയൻ1985ഹസൻ
12സമുദായംശ്രീമൂലനഗരം വിജയൻരവി കൃഷ്ണൻരവി കൃഷ്ണൻ1995അമ്പിളി

അവലംബം

[തിരുത്തുക]
  1. https://www.malayalachalachithram.com/profiles.php?i=1460
  2. https://www.imdb.com/name/nm1347721/bio?ref_=nm_ov_bio_sm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-26. Retrieved 2020-04-10.
  4. "ശ്രീമൂലനഗരം വിജയൻ". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07. {{cite web}}: Cite has empty unknown parameter: |1= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശ്രീമൂലനഗരം_വിജയൻ&oldid=4574521" എന്ന താളിൽനിന്ന് ശേഖരിച്ചത്