കരിനൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരിനൊച്ചി (Simpleleaf chastetree)
Vitex trifolia.jpg
leaves, seeds (left), flowers (right)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഡിവിഷൻ:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
V.negundo
ശാസ്ത്രീയ നാമം
Vitex negundo
L.
പര്യായങ്ങൾ
 • Agnus-castus negundo (L.) Carrière
 • Vitex agnus-castus var. negundo (L.) Kuntze
 • Vitex nogondo Linnaeus ap. Bojer
 • Vitex trifolia var. foliolis obtuse crenatis Lam.

ബംഗാൾ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കരിനൊച്ചി (കരുനൊച്ചി). വേദനസംഹാരിയായി ഉപയോഗിക്കാവുന്ന ഒരു ഔഷധം കൂടിയാണിത്[1] പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കിയും കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാവുന്നതാണ്‌.

പേരുകൾ‍[തിരുത്തുക]

രസ - ഗുണങ്ങൾ[തിരുത്തുക]

 • രസം - കടു, തിക്തം, കഷായം
 • ഗുണം - ലഘു, രൂക്ഷം
 • വീര്യം - ഉഷ്ണം[3]

ഘടന[തിരുത്തുക]

മൂന്ന് മീറ്ററോ അതിലും കൂടുതലോ ഉയരത്തിൽ ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യമാണിത്. ഇതിന്റെ തൊലി ഇരുണ്ട് ചാരനിറത്തിലായിരിക്കും കാണപ്പെടുക. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരു സം‌യുക്ത് അപ്ത്രത്തിൽ 3-5 വരെ പത്രകങ്ങളും ഉണ്ടായിരിക്കും. പത്രവൃന്തത്തിന്‌ 7-9 സെന്റീമീറ്റർ വരെ നീളമുണ്ടായിരിക്കും. ഇവയുടെ അഗ്ര ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇലകൾക്ക് 8-14 സെന്റീമീറ്റർ വരെ നീളവും 2-3 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. ഇതിൽ പാർശ്വപത്രകങ്ങൾ വലിപ്പം കുറഞ്ഞവയും ആയിരിക്കും. ഈ ഇലകളൂടെ അടിവശത്ത് നേർത്ത രോമങ്ങൾ കാണാവുന്നതുമാണ്‌. ഇലയുടെ മുകൾ ഭാഗത്തിന്‌ പച്ച നിറവും അടിഭാഗത്തിന്‌ വയലറ്റു കലർന്ന പച്ച നിറവുമായിരിക്കും ഉണ്ടാകുക. പൂങ്കുലകൾ ചെടിയുടെ അഗ്രഭാഗത്ത് കുലകളായി ഉണ്ടാകുന്നു. ഇതിന്‌ ഏകദേശം 30 സെന്റീ മീറ്റർ നീളം കാണും. പൂക്കൽ ചെറുതും സഹപത്രകങ്ങളോടുകൂടിയതും ദ്വിലിംഗികളും പാടലവർണ്ണത്തോടുകൂടിയവയും ആയിരികും. ബാഹ്യ ദളപുടം ചെറുതും നാളാകൃതിയിലുള്ളവയും അഞ്ച് പാളികളോട് കൂടിയവയും ദീർഘസ്ഥായിയുമാണ്‌. ദളപുടം ചെറുതും നാളാകൃതിയിലുള്ളവയും അസമവും അഞ്ച് പാളീകളോട് കൂടിയതുമാണ്‌. നാല് കേസരങ്ങൾ ഉള്ളവയിൽ രണ്ടെണ്ണം വലുതും രണ്ടെണ്ണം ചെറുതും ആയിരിക്കും. അണ്ഡാശയം ഊർദ്ധവർത്തിയും 2 മുതൽ 4 വരെ അറകളോട് കൂടിയതും ആയിരിക്കും. ഫലം ഉരുണ്ട ആകൃതിയിലുള്ളതും, നാല്‌ വരെ വിത്തുകൾ അടങ്ങിയിട്ടുള്ളവയും ആയിരിക്കും.

ഇലകളിൽ ബാഷ്പശീലതൈഅലം, റേസിൻ, സുഗന്ധതൈലം, കാർബണിക അമ്‌ളങ്ങൾ, ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

കരിനൊച്ചിയുടെ പൂക്കൾ
കരിനൊച്ചി

ഔഷധ ഉപയോഗം[തിരുത്തുക]

വേര്‌, തൊലി , ഇല എന്നിവയാണ്‌ ഔഷധയോഗ്യമായ ഭാഗങ്ങൾ. നീരു്, വേദന, വാതം എന്നിവയെ ശമിപ്പിക്കും.ബലാസഹചരാദി കഷായത്തിലെ ഒരു ഘടകമാണു്.[4]

അവലംബം[തിരുത്തുക]

 1. sciencedirect.com-ൽ നിന്നും
 2. www.herbalcureindia.com-ൽ നിന്നും
 3. ayurvedicmedicinalplants.com-ൽ നിന്നും
 4. ഔഷധസസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരിനൊച്ചി&oldid=3132011" എന്ന താളിൽനിന്ന് ശേഖരിച്ചത്