കാഞ്ഞൂർ
ദൃശ്യരൂപം
എറണാകുളം ജില്ലയിൽ കാലടിക്ക് തെക്കുപടിഞ്ഞാറായി പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാഞ്ഞൂർ. കാലടിയിൽ നിന്നും ആലുവക്കുള്ള വഴിയിൽ മൂന്നു കിലോമീറ്റർ ദൂരെയായാണ് കാഞ്ഞൂരിന്റെ സ്ഥാനം.
കാഞ്ഞൂരിലെ പുരാതനമായ സെയ്ന്റ് മേരീസ് പള്ളി പ്രശസ്തമാണ്. ഈ പള്ളിയിലെ സെബസ്ത്യാനോസ് പുണ്യവാളന്റെ പേരിലുള്ള പെരുന്നാളും പ്രസിദ്ധമാണ്. കൊച്ചി രാജവംശത്തിന്റെ കോവിലകം കാഞ്ഞൂരിനടുത്താണ്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് ഈ പ്രദേശം ആക്രമിക്കപ്പെട്ടിട്ടുണ്ട്.