ചുമടുതാങ്ങി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അത്താണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അത്താണിയിൽ ചുമടിറക്കിവച്ച് വിശ്രമിക്കുന്ന ചുമട്ടുകാരന്റെ ശിൽപ്പം. ആലുവയ്ക്കടുത്തുള്ള അത്താണി എന്ന സ്ഥലത്ത് സ്ഥാപിച്ചത്.
ഒറ്റക്കല്ലിൽ തീർത്ത ചുമടുതാങ്ങി

വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ഇടക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി പാതയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന വലിയ കരിങ്കല്ലുകളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു പറയുന്നത്.ഏകദേശം 5-6 അടി ഉയരത്തിൽ ലംബമായി നാട്ടിയിട്ടുള്ള രണ്ട് കല്ലുകൾക്ക് മുകളിൽ തിരശ്ചീനമായി മറ്റൊരു കല്ല് വച്ചാണ് ഇവ നിർമ്മിക്കുന്നത്. പരസഹായം കൂടാതെ ചുമടിറക്കി വയ്ക്കാനുള്ള ഉപാധിയായിരുന്നു ഇത്. വാഹന, റെയിൽ ഗതാഗതങ്ങൾ നിലവിൽ വന്നപ്പോൾ ചുമടുതാങ്ങികൾ വഴിയോരങ്ങളിൽ നിന്നും അപ്രത്യക്ഷമായി.അത്താണികൾ നിലനിന്നിരുന്ന ചില സ്ഥലങ്ങൾ കാലാന്തരത്തിൽ ചെറു കച്ചവടകേന്ദ്രങ്ങളാവുകയും അവ അത്താണി എന്ന സ്ഥലപ്പേരിൽ അറിയപ്പെടുകയും ചെയ്തു. മലപ്പുറം, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ ഈ പേരിൽ പ്രദേശങ്ങളൂണ്ട്.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുമടുതാങ്ങി&oldid=3777813" എന്ന താളിൽനിന്ന് ശേഖരിച്ചത്