ഉള്ളടക്കത്തിലേക്ക് പോവുക

രമ്യ നമ്പീശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രമ്യാ നമ്പീശൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രമ്യ നമ്പീശൻ
ജനനം
രമ്യാ ഉണ്ണി

1985 (വയസ്സ് 4041)
സജീവ കാലം2000 - മുതൽ
അറിയപ്പെടുന്നത്നടി, ടെലിവിഷൻ താരം , ടെലിവിഷൻഅവതാരക, പിന്നണിഗായിക

മലയാള ചലച്ചിത്ര നടിയും പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമാണ്‌ രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണിയുടെയും ജയശ്രീയുടെയും മകൾ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിക്കുന്നു.

പശ്ചാത്തലം

[തിരുത്തുക]

നന്നേ ചെറുപ്പത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ-ഇൻ പരിപാടിയുടെ അവതാരകയായി ശ്രദ്ധ നേടി. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭനയിച്ചു.[1]

അഭിനയിച്ച സിനിമകൾ

[തിരുത്തുക]

ആലപിച്ച ഗാനങ്ങൾ

[തിരുത്തുക]
വർഷംഗാനംചലചിത്രംഭാഷകുറിപ്പുകൾ
2011"ആണ്ടലോന്റെ"ഇവൻ മേഘരൂപൻമലയാളംസിനിമയുടെ പ്രചാരണത്തിനു വേണ്ടി കൊച്ചി യിൽ തെരുവുകളിൽ ആലപിച്ച ഗാനം
2012"വിജന സുരഭീ.."ബാച്ച്ലർ പാർട്ടി മലയാളം
2012"മുത്തുച്ചിപ്പി പോലൊരു..."തട്ടത്തിൻ മറയത്ത് മലയാളം
2012"പുധമിനി മൊസെ.."തെലുഗുഭായ് തെലുഗു
2013"പമ്പര പാ"ആമേൻമലയാളം
2013"രാവിൻ ചാരുവിൻ"മുകളിൽ ഒരാളുണ്ട്മലയാളം
2013"മായുമീ സന്ധ്യകൾ..."ഇംഗ്ലീഷ്മലയാളം
2013"കനവെ കനവേ..."അരികിൽ ഒരാൾമലയാളം
2013"ഫൈ ഫൈ ഫൈ"പാണ്ടീനാടുതമിഴ്
2013"ബാല്യത്തിൽ..."ഫിലിപ് & മങ്കി പെൻമലയാളം
2013"മഞ്ഞിൻ കുളിരിൻ"മിസ്സ് ലേഖ തരൂർ കാണുന്നത്മലയാളം
2013"മേലെ വാനിലെ"ബൈസിക്കിൾ തീവ്സ്മലയാളം
2014"പോകാതെ പോകാതെ"ധമാൽ ധുമാൽതമിഴ്
2014"ഈ മഴമേഘം..."ഓം ശാന്തി ഓശാനമലയാളം

അവലംബം

[തിരുത്തുക]
  1. രമ്യ നമ്പീശൻ ഐ.എം.ഡി.ബി പ്രൊഫൈൽ


"https://ml.wikipedia.org/w/index.php?title=രമ്യ_നമ്പീശൻ&oldid=4076389" എന്ന താളിൽനിന്ന് ശേഖരിച്ചത്