പോലീസ് സൂപ്രണ്ട്
പോലീസ് സൂപ്രണ്ട് അഥവാ സൂപ്രണ്ട് ഓഫ് പോലീസ് (ഇംഗ്ലീഷ്: Superintendent of Police / SP) ഇന്ത്യയിലെ പോലീസ് സേനകളിൽ ഉപയോഗിക്കുന്ന ഒരു റാങ്ക് ആണ്. എസ്.പി എന്ന ചുരുക്കപ്പേരിൽ ആണ് ഈ റാങ്ക് അറിയപ്പെടുന്നത്. പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് പോലീസ് ജില്ലകളുടെ ചുമതല. കേരളത്തിൽ പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനാണ് ജില്ലാ പോലീസ് മേധാവി. ഇന്ത്യൻ പോലീസ് സർവ്വീസിൽ ഒരു ജൂനിയർ റാങ്കും സംസ്ഥാന പോലീസ് സർവ്വീസിൽ ഇത് സീനിയർ റാങ്കും ആണ്. സംസ്ഥാന പോലീസ് സർവ്വീസിനിന്ന് ൽ ഒരു ഉദ്ധ്യോഗസ്ഥന് പരമാവധി എത്താവുന്ന ഒരു റാങ്ക് ആണ് ഇത്. എസ്.പി റാങ്കിലുളള മുതിർന്ന ഉദ്യോഗസ്ഥനെ സെലക്ഷൻ ഗ്രേഡ് എസ്.പി എന്ന് വിളിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സീനിയർ പോലീസ് സൂപ്രണ്ട് (എസ്.എസ്.പി) അഥവാ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് എന്ന് വിളിക്കുന്നു.
സിറ്റി പോലീസ് അല്ലെങ്കിൽ കമ്മീഷണറേറ്റ് സംവിധാനത്തിൽ ഈ പദവി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡി.സി.പി) (Deputy Commissioner of Police) എന്നറിയപ്പെടുന്നു.
ഇതും കാണുക
[തിരുത്തുക]- അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (എ.എസ്പി)
- ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി)
- ഇന്ത്യയിലെ പോലീസ് റാങ്കുകളും ചിഹ്നങ്ങളും