ജൂതപ്പള്ളി, മട്ടാഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paradesi Synagogue
Jewish synagouge kochi india.jpg
Interior of the synagogue facing the ark
അടിസ്ഥാന വിവരങ്ങൾ
സ്ഥലം Kochi, Kerala
നിർദ്ദേശാങ്കങ്ങൾ 9°57′26″N 76°15′34″E / 9.95722°N 76.25944°E / 9.95722; 76.25944
Affiliation Orthodox Judaism
Status Active
വാസ്‌തുവിദ്യാ വിവരണം
Architectural type Synagogue
പൂർത്തിയാക്കിയത് 1568
ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം

എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലുള്ള പുരാതനമായ യഹൂദ ആരാധനാകേന്ദ്രമാണ്‌ മട്ടാഞ്ചേരി ജൂതപ്പള്ളി എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ[1] ഈ സിനഗോഗ് പണി കഴിപ്പിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്] ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 എ. ശ്രീധരമേനോൻ, കേരള സംസ്കാരം, ഡി.സി ബുക്സ് , 2010 നവംബർ, പേജ് 70

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂതപ്പള്ളി,_മട്ടാഞ്ചേരി&oldid=1934588" എന്ന താളിൽനിന്നു ശേഖരിച്ചത്