Jump to content

ജോൺ വിൽക്കിസ് ബൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ വിൽക്കിസ് ബൂത്ത്
ജോൺ വിൽക്കിസ് ബൂത്ത്
ജനനം(1838-05-10)മേയ് 10, 1838
മരണംഏപ്രിൽ 26, 1865(1865-04-26) (പ്രായം 26)
തൊഴിൽനാടകനടൻ
അറിയപ്പെടുന്നത്അബ്രഹാം ലിങ്കന്റെ ഘാതകൻ
മാതാപിതാക്ക(ൾ)Junius Brutus Booth
and Mary Ann Holmes
ഒപ്പ്

1860-1865 കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്റെ ഘാതകനാണ് ജോൺ വിൽകിസ് ബൂത്ത്. മെറിലാന്റ് സ്വദേശിയായ ഇയാൾ ഒരു നാടകനടനായിരുന്നു, ഒപ്പം വംശവെറിയനും. അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളുടെ അനുകൂലിയുമായിരുന്നു ബൂത്ത്. തെക്കൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന അടിമത്തം ലിങ്കൺ അവസാനിച്ചപ്പോൾ ആ സംസ്ഥാനങ്ങൾ വിഘടിക്കുവാൻ കാരണമായി. ഈ വിഘടിത സംസ്ഥാനങ്ങളെ ലയിപ്പിക്കുവാൻ ലിങ്കൺ മുൻ‌കൈഎടുത്തത് അദ്ദേഹത്തോട് ആ‍ ജനതയ്ക്കുള്ള വിരോധം വർദ്ധിക്കുവാൻ ഇടയായി. നാടകനടനായിരുന്ന ബൂത്ത് 1864 ൽ തന്നെ നാടകാഭിനയം നിർത്തലാക്കിയിരുന്നു. വിഘടിച്ച സംസ്ഥാനങ്ങളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുവാൻ ബൂത്ത് ലക്ഷ്യമിട്ടു. ലിങ്കണെ വധിച്ചശേഷം അമേരിക്കയുടെ പിടിയിൽ നിന്നും തെക്കിനെയും വടക്കിനെയും സ്വതന്ത്രമാക്കാമെന്നും ബൂത്ത് ഊഹിച്ചു. ഇതു മൂലം ചരിത്രം തന്നെ വിമോചകനായി വാഴ്ത്തുമെന്നും അടിമത്തത്തെ അനുകൂലിക്കുന്ന വെള്ളക്കാരുടെ പിന്തുണ തനിക്കുണ്ടാകുമെന്നും ബൂത്ത് കരുതി. വൈറ്റ് ഹൌസിലെ ചാ‍രന്മാർ മുഖേന ലിങ്കണിന്റെ എല്ലാപരിപാടികളും ബൂത്ത് അറിഞ്ഞുകൊണ്ടിരുന്നു.

പദ്ധതികൾ

[തിരുത്തുക]

ലിങ്കണെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി കോൺഫെഡറേറ്റ് യുദ്ധത്തടവുകാരെ മോചിപ്പിക്കുകയായിരുന്നു ബൂത്തിന്റെ പ്രഥമലക്ഷ്യം. ഇതിനായി അദ്ദേഹം ഡോ:സാമുവൽ മഡ്സ്സ്, ജോൺ സുറാത്ത്, ഡേവിഡ് ഹരോൾഡ്, ലൂയിസ് തോർട്ടൺ പവൽ, ജോർജ്ജ് അറ്റ്സറോട്ട് തുടങ്ങിയവരുമായി ഗൂഢാലോചന നടത്തി. 1865 മാർച്ച് 17 ന് നിശ്ചയിച്ചിരുന്ന ഇവരുടെ ഓപ്പറേഷൻ പാളുകയാണുണ്ടായത്. യാത്രാപരിപാടിയിൽ മാറ്റം വരുത്തിയതുമൂലം സംഘം കാത്തു നിന്ന വഴിയിലൂടെ ലിങ്കൺ വന്നില്ല.

പ്രധാന കാരണം

[തിരുത്തുക]

കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം നൽകുമെന്നെ ലിങ്കണിന്റെ പ്രഖ്യാപനം ബൂത്തിനെ പ്രകോപിതനാക്കി. അദ്ദേഹത്തെ വധിക്കുവാൻ ബൂത്തിനെ ഇതു പ്രേരിപ്പിച്ചു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് സെവാർഡിനെ വധിക്കാൻ പവലിനെയും വൈസ് പ്രസിഡന്റിന് ആൻഡ്രൂ ജോൺസനെ വധിക്കാൻ അറ്റ്സറോട്ടിനെയും ചുമതലപ്പെടുത്തി. രാഷ്ട്രത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുക എന്നതായിരുന്നു ബൂത്ത് ലക്ഷ്യമിട്ടിരുന്നത്.

കൃത്യനിർവ്വഹണം

[തിരുത്തുക]

ഫോർഡ് തീയേറ്ററിൽ 'Our American Cousin' എന്ന നാടകം കണ്ടുകൊണ്ടിരിക്കുമ്പോളായിരുന്നു ലിങ്കൺ വധിക്കപ്പെടുന്നത്. ഫോർഡ് തീയേറ്ററിൽ നാടകങ്ങൾ അഭിനയിച്ച ആളായതിനാൽ ബൂത്തിനെ വാതിലിൽ ആരും തടഞ്ഞില്ല. തന്റെ കുതിരയെ പുറത്തുനിർത്തി അകത്ത് പ്രവേശിച്ച ബൂത്ത് ലിങ്കണിന്റെ തലക്കുനേരെ നിറയൊഴിച്ചു.തുടർന്ന് കുതിരയിൽ കയറി രക്ഷപെടുകയും ചെയ്തു.

12 ദിവസത്തിനു ശേഷം ബൂത്ത് ഒളിച്ചിരുന്ന പുകയിലപ്പുര സൈന്യം വളഞ്ഞ് ഒളിച്ചിരുന്ന ഇടത്തിനു തീവെച്ചു. പുക മൂലം പുറത്തുവന്ന ബൂത്തിനെ സൈന്യം വെടിവെച്ചു കൊന്നു. ലിങ്കന്റെ തലയ്ക്ക് വെടിയേറ്റ അതേഭാഗത്തു തന്നെയാണ് ബൂത്തിനും വെടിയേറ്റത്. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റുള്ളവരും പിടിക്കപ്പെട്ടു. മേരി സുറാത്ത്, ഡേവിഡ് ഹരോൾഡ്, ലൂയിസ് തോർട്ടൺ പവൽ, ജോർജ്ജ് അറ്റ്സറോട്ട് എന്നിവരെ വധശിക്ഷയ്ക്കും ഡോ:സാമുവൽ മഡിനെ ജീവപര്യന്തത്തിനും വിധിച്ചു.

ബൂത്ത് പറഞ്ഞത്

[തിരുത്തുക]

ലിങ്കണെ വെടിവെച്ചശേഷം ചതിയന്മാരുടെ ഗതിയിതാണ് എന്നാണ് ബൂത്ത് പറഞ്ഞത്. ഞാൻ രാജ്യത്തിനുവേണ്ടി മരിച്ചു എന്നു അമ്മയോട് പറയുക ഇതായിരുന്നു വെടിയേറ്റപ്പോൾ ബൂത്ത് പറഞ്ഞത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോൺ_വിൽക്കിസ്_ബൂത്ത്&oldid=3653966" എന്ന താളിൽനിന്ന് ശേഖരിച്ചത്