കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
ആപ്തവാക്യം: "Deo Vindice" (ലത്തീൻ)
"Under God, our Vindicator"
ദേശീയഗാനം: 

തലസ്ഥാനം
സർക്കാർ Federal/Confederal presidential non-partisan republic
നിയമനിർമ്മാണസഭ Congress
നാണയം

കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (CSA അഥവാ C.S.) വടക്കേ അമേരിക്കയിൽ 1861 മുതൽ 1865 വരെയുള്ള​കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു അംഗീകൃതമല്ലാത്ത രാജ്യമായിരുന്നു. ഇത് പൊതുവായി, കോൺഫെഡറസി, ദ സൌത്ത് എന്നും അറിയപ്പെട്ടിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ നിമ്ന മേഖലയിലെ ഏഴ് വിഘടനാവാദികളും അടിമത്തത്തെ അനുകൂലിക്കുന്നവരുമായ ഏഴു സംസ്ഥാനങ്ങളായ തെക്കൻ കരോലിന, മിസിസിപ്പി, ഫ്ലോറിഡ, അലബാമ, ജോർജിയ, ലൂയീസിയാന, ടെക്സസ് എന്നിവ ചേർന്നാണ് ഈ കോൺഫെഡറസി രൂപീകരിച്ചത്. ഈ സംസ്ഥാനങ്ങളുടെ സാമ്പത്തിക വ്യവസ്ഥ കൃഷി; പ്രത്യേകിച്ച് പരുത്തി, ആഫ്രിക്കൻ-അമേരിക്കൻ അടിമകളുടെ അധ്വാനത്തെ ആശ്രയിച്ചുള്ള ഒരു തോട്ട വ്യവസായം എന്നിവയെ ആശ്രയിച്ചായിരുന്നു നിലനിന്നിരുന്നത്.[1]

പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് അടിമത്തം വ്യാപിപ്പിക്കുന്നതിനെ എതിർക്കുകയെന്ന പൊതു ആശയം ഉയർത്തിപ്പിടിച്ച് 1860 ലെ പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലക്കൻ സ്ഥാനാർഥിയായ എബ്രഹാം ലിങ്കണെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിപ്പിടിച്ചതിനെത്തുടർന്ന് വിഭാഗീയത ഉടലെടുക്കുകയും ഓരോ സംസ്ഥാനവും അമേരിക്കൻ ഐക്യനാടുകളിൽ നിന്നു സ്വയം വേർപിരിയുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. ഇത് പിന്നീട് ആഭ്യന്തരയുദ്ധ കാലത്ത് 'യൂണിയൻ' എന്നറിയപ്പെട്ടു. മാർച്ച് മാസത്തിൽ ഏബ്രഹാം ലിങ്കൺ അധികാരമേറ്റെടുക്കുന്നതിനുമുമ്പ് 1861 ഫെബ്രുവരിയിൽ ഒരു പുതിയ കോൺഫെഡറേറ്റ് ഗവൺമെന്റ് രൂപീകരിക്കപ്പെടുകയും ഇത് അമേരിക്കൻ ഗവൺമെന്റ് നിയമവിരുദ്ധമായി കണക്കാക്കുകയും ചെയ്തു. സംസ്ഥാനങ്ങൾ പൗരസേനയെ സംഘടിപ്പിക്കുകയും ത്വരിതഗതിയിൽ അവരുടേതായ ഒരു കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ആർമി രൂപീകരിക്കുകയും ചെയ്തു. ഏപ്രിൽ മാസത്തിൽ അമേരിക്കൻ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ തെക്കൻ ഉപരിഭാഗത്തെ വിർജീനിയ, അർക്കൻസാസ്, ടെന്നസി, വടക്കൻ കരോലിന എന്നീ നാല് സംസ്ഥാനങ്ങൾക്കൂടി യൂണിയിനിൽനിന്നുള്ള അവരുടെ വേർപിരിയൽ പ്രഖ്യാപിച്ച് കോൺഫെഡറസിയിൽ ചേർന്നു. കോൺഫെഡറസി പിന്നീട് മിസ്സൌറി, കെന്റക്കി എന്നീ സംസ്ഥാനങ്ങളേയും അംഗങ്ങളായി അംഗീകരിച്ചുവെങ്കിലും രണ്ടു സംസ്ഥാനങ്ങളും വിട്ടുപോകൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ മിക്കപ്പോഴും കോൺഫെഡറേറ്റ് സേനകളാൽ നിയന്ത്രിക്കപ്പെടുകയോ ചെയ്തിരുന്നില്ല. കോൺഫെഡറേറ്റ് നിഴൽ സർക്കാർ രണ്ട് സംസ്ഥാനങ്ങളെയും നിയന്ത്രിക്കാൻ ശ്രമിച്ചുവെങ്കലും പിന്നീട് അവയിൽ നിന്ന് പുറത്താക്കപ്പെട്ടു.

ഐക്യനാടുകളിലെ സർക്കാർ (യൂണിയൻ) വിഘടനാവാദികളുടെ അവകാശവാദങ്ങളെ തള്ളിക്കളയുകയും നിലവിൽവന്ന കോൺഫെഡറസി അനധികൃതമായി രൂപീകരിക്കപ്പെട്ടതായി കണക്കാക്കുകയും ചെയ്തു. 1861 ഏപ്രിൽ മാസത്തിൽ തെക്കൻ കരോലിനയിലെ ചാർലെസ്റ്റൺ തുറമുഖത്തെ ഒരു യൂണിയൻ കോട്ടയായ ഫോർട്ട് സുംട്ടറിന് എതിരായുള്ള കോൺഫെഡറേറ്റ് സേനയുടെ ആക്രമണത്തോടെ ആഭ്യന്തര യുദ്ധം ആരംഭിച്ചു.

അവലംബം[തിരുത്തുക]


  1. Arrington, Benjamin P. "Industry and Economy during the Civil War". National Park Service. ശേഖരിച്ചത്: 27 April 2017.