ഫ്ലോറിഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലോറിഡ
അപരനാമം:
Map of USA FL.svg
തലസ്ഥാനം ടലഹാസി
രാജ്യം യു.എസ്.എ.
ഗവർണ്ണർ ചാർലി ക്രിസ്റ്റ്
വിസ്തീർണ്ണം 170,304ച.കി.മീ
ജനസംഖ്യ 18,328,340(2008)[1]
ജനസാന്ദ്രത 338.4/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക്-കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ഫ്ലോറിഡ. വടക്ക് പടിഞ്ഞാറ് അലബാമ, വടക്ക് ജോർജിയ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. 27-ആം സംസ്ഥാനമായാണ് ഫ്ലോറിഡ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഭാഗമായത്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒരു ഉപദ്വീപാണ്. ഇതിന്റെ പടിഞ്ഞാറ് മെക്സിക്കോ ഉൾക്കടലും കിഴക്ക് അറ്റ്ലാന്റിക് സമുദ്രവുമാണ്.

സംസ്ഥാനത്തിൽ ചില വൻ നഗരങ്ങളും അതിലധികം വ്യാവസായിക നഗരങ്ങളും അനേക ചെറു പട്ടണങ്ങളുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2008-ൽ 18,328,340 ആണ് ഇവിടുത്തെ ജനസംഖ്യ. ഇത് ഫ്ലോറിഡയെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ഉയർന്ന ജന‍സംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാകുന്നു. മറ്റ് സ്ംസ്റ്റാനങ്ങളേ അപേക്ഷിച്ച് സ്പാനിഷ് ഭാഷ സംസാരിക്കുന്നവരുടെ ജനസംഖ്യ ഇവിടെ കൂടുതലാണ്. ടലഹാസിയാണ് തലസ്ഥാനം. മയാമി ഏറ്റവും വലിയ മെട്രോ പ്രദേശമാണ്.

ഫ്ലോറിഡയുടെ സമ്പദ്‌വ്യവസ്ഥയിൽ വിനോദസഞ്ചാരം വലിയ പങ്ക് വഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ റിസോർട്ടുകളിലൊന്നായ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ട് ഫ്ലോറിഡയിലെ ലേക്ക് ബ്യൂണയ വിസ്റ്റയിലാണ്‌ സ്ഥിതി ചെയ്യുന്നത്. യൂണിവേഴ്‌സൽ ഓർലാന്റോ റിസോർട്ട്, സീ വേൾഡ്, ബുഷ് ഗാഡൻസ് എന്നീ തീം പാർക്കുകളും ഇവിടെയുണ്ട്.

Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg

അവലംബം[തിരുത്തുക]

  1. http://www.census.gov/popest/states/NST-ann-est.html
Preceded by
മിഷിഗൺ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1845 മാർച്ച് 3ന്‌ പ്രവേശനം നൽകി (27ആം)
Succeeded by
ടെക്സസ്
"https://ml.wikipedia.org/w/index.php?title=ഫ്ലോറിഡ&oldid=2157645" എന്ന താളിൽനിന്നു ശേഖരിച്ചത്