ടിമുക്വ ഇന്ത്യൻ ജനത
![]() | |
ഭാഷകൾ | |
---|---|
Timucua | |
Numerous internal chiefdoms, 11 dialects |


“ടിമുക്വ” (Timucua) ഐക്യനാടുകളിലെ ഫ്ലോറിഡയുടെ വടക്കുകിഴക്കും വടക്കു മദ്ധ്യത്തിലും ജോർജ്ജിയയുടെ തെക്കുകിഴക്കുമായി വസിച്ചിരുന്ന അമേരിക്കൻ ഇന്ത്യൻ വംശമായിരുന്നു. ആ പ്രദേശത്തെ 35 ചീഫ്ഡംസ് (chiefdoms) ഉണ്ടായിരുന്ന ഏറ്റവും വലിയ തദ്ദേശീയ ജനതയായിരുന്നു ഇത്. ഒരോ ചീഫ്ഡത്തിലും ആയിരക്കണക്കിന് ജനങ്ങൾ അംഗങ്ങളായിരുന്നു. ടിമുക്വ വർഗ്ഗത്തിലെ വിവിധ ഗോത്രങ്ങൾ ടിമുക്വ ഭാക്ഷയുടെ പലവകഭേദങ്ങളാണ് സംസാരിച്ചിരുന്നത്. യൂറോപ്യൻ സമ്പർക്ക കാലത്ത്, വിവിധ ടിമുക്വൻ ഭാഷാഭേദങ്ങൾ സംസാരിച്ചിരുന്ന 50,000 ത്തിനും 200,000 ത്തിനുമിടയിലുള്ള ജനങ്ങൾ 29,200 സ്ക്വയർ മൈൽ ((50,000 km2) പ്രദേശത്ത് അധിവസിച്ചിരുന്നു. ഇന്നത്തെ ജോർജ്ജിയയിലെ അൽറ്റാമാഹ നദി, കുമ്പർലാൻറ് ദ്വീപ് പ്രദേശങ്ങൾ മുതൽ തെക്ക് മദ്ധ്യ ഫ്ലോറിഡയിലെ ജോർജ്ജ് തടാകം, പടിഞ്ഞാറ് അറ്റ്ലാൻറിക് സമുദ്രം മുതൽ ഫ്ലോറിഡ പാൻഹാൻറിലിലെ അവ്സില്ല നദിയ്ക്കു പടിഞ്ഞാറുവരെയുള്ള വിശാലമായ പ്രദേശങ്ങൾ ഇവരുടെ അധിവാസ മേഖലയിൽ ഉൾപ്പെട്ടിരുന്നു. ഗൾഫ് ഓഫ് മെക്സിക്കോയുടെ സമീപം വരെ ഈ മേഖല എത്തിയിരുന്നു.
ടിമുക്വ എന്ന പേര് (ഫ്രഞ്ച് കുടിയേറ്റക്കാരുടെ രേഖകളിൽ “Thimogona” എന്നു രേഖപ്പെടുത്തിയിരിക്കുന്നു) യൂറോപ്യൻ കുടിയേറ്റത്തിനു മുമ്പ്, ഇന്നത്തെ ജാക്സൺവില്ലെയിൽ അധിവസിച്ചിരുന്ന ടിമുക്വൻ ചീഫ്ഡത്തിലെ സതുരിവ (Saturiwa) ഗോത്രക്കാർ സെൻറ് ജോൺസ് നദിയ്ക്കു പടിഞ്ഞാറായി താമസിച്ചിരുന്ന മറ്റൊരു ഗോത്രമായ “ഉടിന” ( Utina) യെ സൂചിപ്പിക്കാനാണ് ആദ്യകാലത്ത് ഈ പദം ഉപയോഗിച്ചിരുന്നത്. സ്പാനീഷ് കുടിയേറ്റക്കാരും പര്യവേക്ഷകരും ഈ മേഖലയിലുള്ള മുഴുവൻ വർഗ്ഗക്കാരെയും സൂചിപ്പിക്കുവാൻ ഈ പദം ഉപയോഗിക്കുവാൻ തുടങ്ങി. ക്രമേണ ടിമുക്വൻ ഭാഷ സംസാരിക്കുന്നവരെ മാത്രം സൂചിപ്പിക്കുവാനുള്ള പദമായി ഇതു മാറി
കാലാകാലങ്ങളിൽ ചീഫ്ഡങ്ങളുടെയിടെയിൽ കോൺഫെഡറസികളും സഖ്യങ്ങളും ഉദയം കൊള്ളുകയും അസ്തമിക്കുകയും ചെയ്തിരുന്നു. ടിമുക്വൻ ജനത ഒരൊറ്റ സംഘടിത വർഗ്ഗമായി ഒരിക്കലും ഏകീകരിക്കപ്പെട്ടിരുന്നില്ല. ടിമുക്വൻ ഭാക്ഷ സംസാരിക്കുന്ന വിവിധ ഗോത്രങ്ങളും സംഘങ്ങളും വിവിധ സാസ്കാരിക പാരമ്പര്യങ്ങൾ പിന്തുടരുന്നവരായിരുന്നു. യൂറോപ്പിൽ നിന്നെത്തിയ പുതിയ സാംക്രമിക രോഗങ്ങളോട് പ്രതിരോധശേഷിയില്ലാതെ അനേകായിരം ജനങ്ങൾ ഇക്കാലത്ത് മരണമടഞ്ഞു.1595 ൽ അവരുടെ അംഗസംഖ്യ 200,000 ത്തിൽ നിന്ന് വെറും 50,000 ആയി കുറഞ്ഞു. ആകെയുണ്ടായിരുന്ന 35 ചിഫ്ഡങ്ങളിൽ വെറും 13 എണ്ണം മാത്രമാണ് ഇക്കാലത്ത് ബാക്കിയായത്. 1700 ആയപ്പോഴേയ്ക്കും ഈ വർഗ്ഗത്തിലെ ജനസംഖ്യ 1000 ആയി കുറഞ്ഞു. ഇംഗ്ലീഷ് കുടിയേറ്റക്കാരും അവരുടെ നാട്ടു സഖ്യങ്ങളും ഇവർക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഫലമായി പത്തൊമ്പതാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും ഈ ഗോത്രം പൂർണ്ണമായി കുറ്റിയറ്റുപോയി.