മോണ്ടിസെല്ലൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോണ്ടിസെല്ലൊ Monticello
Location അൽബെമർളെ കൗണ്ടി, വിർജീനിയ, യു.എസ്
Coordinates 38°00′37.01″N 78°27′08.28″W / 38.0102806°N 78.4523000°W / 38.0102806; -78.4523000Coordinates: 38°00′37.01″N 78°27′08.28″W / 38.0102806°N 78.4523000°W / 38.0102806; -78.4523000
Built 1772
Architect തോമസ് ജെഫേഴ്സൺ
Architectural style(s) നിയോ ക്ലാസിക്കൽ
Governing body തോമസ് ജെഫേഴ്സൺ ഫൗണ്ടേഷൻ
Official name ഷാർലോറ്റ്സ്വില്ലെയിലെ മോണ്ടിസെല്ലൊയും വിർജീനിയ സർവ്വകലാശാലയും
Type സാംസ്കാരികം
Criteria i, iv, vi
Designated 1987 (11th session)
Reference # 442
Region Europe and North America
Designated October 15, 1966[1]
Reference # 66000826
Designated December 19, 1960[2]
Designated September 9, 1969[3]
Reference # 002-0050
മോണ്ടിസെല്ലൊ is located in Virginia
മോണ്ടിസെല്ലൊ
Location of മോണ്ടിസെല്ലൊ Monticello in Virginia

അമേരിക്കയിലെ വിർജീനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര സ്മാരകമാണ് മോണ്ടിസെല്ലൊ(ഇംഗ്ലീഷ്: Monticello). മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സണിന്റെ തോട്ടമായിരുന്നു(plantation) മോണ്ടിസെല്ലൊ. അദ്ദേഹത്തിന് 26 വയസ്സ് പ്രായമുള്ളപ്പോളാണ് ഈ പ്ലാന്റേഷന്റെ നിർമ്മാണം ആരംഭിക്കുന്നത്. തന്റെ പിതാവിൽനിനും കൈമാറികിട്ടിയ ഭൂമിയിലായിരുന്നു ഇത്. യത്ഥാർത്തത്തിൽ 5,000 ഏക്കർ(2,000 ഹെക്ടർ) വിസ്തൃതിയുണ്ടായിരുന്ന തോപ്പിൽ പുകയിലയും മറ്റു മിശ്രവിളകളുമാണ് കൃഷി ചെയ്തിരുന്നത്. പിന്നീട് ജെഫേർസ്ണിന്റെ കാലത്ത് ഇവിടം ഗോതമ്പ്കൃഷിയ്ക്കായി മാറ്റപ്പെട്ടു. മൊണ്ടിസെല്ലൊയിലെ ജെഫേർസണിന്റെ വസതിയും പ്രശസ്തമാണ്.[4]

, ഇറ്റാലിയൻ നവോത്ഥാന വാസ്തുശില്പിയായ ആന്ദ്രേയ പല്ലാഡിയൊയുടെ പുസ്തകങ്ങളെ ആധാരമാക്കി നിയോക്ലാസിക്കൽ ശൈലിയിൽ ജെഫേഴ്സൺ സ്വയം രൂപകല്പനചെയ്തതാണ് മോണ്ടിസെല്ലൊയിലെ വസതി. 18ആം നൂറ്റാണ്ടിലെ യൂറോപ്യൻ വാസ്തുശൈലി ഈ കെട്ടിടത്തിലും കൊണ്ടുവരാൻ ജഫേർസൺ ശ്രദ്ധിച്ചിരുന്നു. ഒരു ചെറിയ കുന്നിന്മേലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. മൊണ്ടിസെല്ലൊ പ്ലാന്റേഷനിൽ ജഫേർസന്റെ വീട് കൂടാതെ മറ്റു പല കെട്ടിടങ്ങളും ഉണ്ടായിരുന്നു.

ജഫേർസന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രി മാർത്ത ജഫേർസൻ റാൻഡോൾഫ് ഈ വസ്തുവകകൾ എല്ലാം വിൽക്കുകയുണ്ടായി. പിന്നീടത് യു.എസ് നാവികസേനയിൽ കമാൻഡറായിരുന്ന ഉറിയാ പി. ലെവിയുടെ( Uriah P. Levy) വിലയ്ക്ക് വാങ്ങി. അദ്ദേഹം ജഫേർസണിന്റെ ഒരു ആരാധകനായിരുന്നു. തതെ സമ്പാദ്യത്തിൽനിന്നുള്ള പണം മോണ്ടിസെല്ലോയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അദ്ദേഹം നീക്കിവെച്ചിരുന്നു. പിന്നീടത് 1879-ൽ, അദ്ദേഹത്തിന്റെ സഹോദരീപുത്രനായിരുന്ന ജഫേർസൺ മോൺരെ ലെവിയുടെ കൈകളിലെത്തി. അദ്ദേഹവും പുനഃരുദ്ധാരണ- സംരക്ഷണ പ്രവർത്തനങ്ങൾക്കായി പണം മാറ്റിവെച്ചിരുന്നു. 1923-ൽ വസ്തു തോമസ് ജെഫേഴ്സൺ ഫൗണ്ടേഷന് വിറ്റു. തോമസ് ജെഫേഴ്സൺ ഫൗണ്ടേഷന്റ്റെ കീഴിൽ ഒരു മ്യൂസിയവും വിവിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തനമാരംഭിച്ചു.

മോണ്ടിസെല്ലൊ ഇന്ന് ഒരു യു.എസ് ചരിത്ര സ്മാരകമാണ്. 1987-ൽ ജഫേർസണിന്റെ സൃഷ്ടികളായ മൊണ്ടിസെല്ലൊയും സമീപത്തുള്ള വിർജീനിയ സർവ്വകലാശാലയും കൂടെ ചേർത്ത് ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

വിശാല ദൃശ്യങ്ങൾ[തിരുത്തുക]

മോണ്ടിസെല്ലൊയുടെ പടിഞ്ഞാറ് ഭാഗം
പച്ചക്കറി തോട്ടം - 180ഡിഗ്രീസ്

അവലംബം[തിരുത്തുക]

  1. "National Register Information System". National Register of Historic Places. National Park Service. 2006-03-15. 
  2. "Monticello (Thomas Jefferson House)". National Historic Landmark summary listing. National Park Service. ശേഖരിച്ചത് 2008-06-27. 
  3. "Virginia Landmarks Register". Virginia Department of Historic Resources. ശേഖരിച്ചത് 05-12-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  4. The Monticello Cemetery, Retrieved December 28, 2010.
"https://ml.wikipedia.org/w/index.php?title=മോണ്ടിസെല്ലൊ&oldid=1811530" എന്ന താളിൽനിന്നു ശേഖരിച്ചത്