Jump to content

ലാ ഫോർട്ടലേസ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(La Fortaleza എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാ ഫോർട്ടലേസ്
View of Fortaleza from San Juan Bay
Map
മറ്റു പേരുകൾPalacio de Santa Catalina
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിClassical Revival, Other
സ്ഥാനംSan Juan, Puerto Rico
രാജ്യംUnited States
പദ്ധതി അവസാനിച്ച ദിവസം1533
വെബ്സൈറ്റ്
Official Govt. of Puerto Rico Site (in Spanish)
Official nameLa Fortaleza and San Juan National Historic Site in Puerto Rico
TypeCultural
Criteriavi
Designated1983 (7th session)
Reference no.266
State Party അമേരിക്കൻ ഐക്യനാടുകൾ
RegionThe Americas
Official nameLa Fortaleza
DesignatedOctober 9, 1960[1]
Reference no.66000951
Official nameLa Fortaleza
DesignatedOctober 15, 1966[2]

പ്യൂട്ടോറിക്കായിലെ ഗവർണറുടെ ഔദ്യോഗിക വസതിയും ഒരു ചരിത്ര സ്മാരകവുമാണ് ലാ ഫോർട്ടലേസ്സ (La Fortaleza). 1533നും 1540നും ഇടയിലുള്ള കാലയളവിലാണ് ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്.[3] സാൻ ഹ്വാൻ തുറമുഖത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രതിരോധ നിർമിതിയായിരുന്നു ഇത്. പാലാസിയോ ഡെ സാൻറ്റ കാറ്റാലിന (Palacio De santa Catalina) എന്നും ഈ കോട്ട അറിയപ്പെടുന്നു.

ചാൾസ് അഞ്ചാമന്റെ നേതൃത്വത്തിലായിരുന്നു ഈ കോട്ടയുടെ നിർമ്മാണം. കരീബ് ഇന്ത്യൻസിൽനിന്നും അന്നത്തെ യൂറോപ്യൻ ശക്തികളിൽ നിന്നും സാൻ ഹ്വാൻ നഗരത്തെ സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഫോർട് സാൻ ഫിലിപ്പെ ഡെൽ മോറോ, ഫോർട് സാൻ കരിസ്റ്റോബാൽ തുടങ്ങിയ കോട്ടകളും ഈ കോട്ടയ്ക്ക് ശേഷം പണിതുയർത്തുകയുണ്ടായി.

തുടക്കത്തിൽ ഒരു ചുറ്റുമതിലും അതിനുള്ളിലെ വിശാലമായ നടുമുറ്റവും ചേരുന്നതായിരുന്നു കോട്ടയുടെ ഘടന. ഹോമേജ് ടവർ എന്ന ഒരു ഗോപുരവും ഈ മതിൽക്കെട്ടിനകത്ത് ഉണ്ടായിരുന്നു. ആസ്ട്രൽ ടവർ എന്നൊരു ഗോപുരവും പിൽക്കാലത്ത് പണികഴിക്കുകയുണ്ടായി. ഇന്ന് കുറെയേറെ കെട്ടിടങ്ങൾ ഈ കോട്ടയുടെ ഭാഗമായ് ഉണ്ട്.

അവലംബം

[തിരുത്തുക]
  1. "La Fortaleza". National Historic Landmark summary listing. National Park Service. Archived from the original on 2015-04-28. Retrieved 2007-06-28.
  2. "National Register Information System". National Register of Historic Places. National Park Service. 2008-04-15.
  3. http://www.nps.gov/nr/travel/prvi/pr2.htm
"https://ml.wikipedia.org/w/index.php?title=ലാ_ഫോർട്ടലേസ്സ&oldid=3808146" എന്ന താളിൽനിന്ന് ശേഖരിച്ചത്