എവർഗ്ലേഡ്സ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എവർഗ്ലേഡ്സ് ദേശീയോദ്യാനം
Everglades FH020005.jpg
എവർഗ്ലേഡ്സ് ദേശീയോദ്യാനത്തിന്റെ ഒരു ആകാശദൃശ്യം
Map showing the location of എവർഗ്ലേഡ്സ് ദേശീയോദ്യാനം
Map showing the location of എവർഗ്ലേഡ്സ് ദേശീയോദ്യാനം
Location of Everglades National Park
Location Miami-Dade, Monroe, & Collier counties, Florida, USA
Nearest city Florida City
Everglades City
Area 1,508,538 acres (610,484 ha)
1,505,976 acres (609,447 ha) federal[1]
Established ഡിസംബർ 6, 1947 (1947-12-06)
Visitors 934,351 (in 2011)[2]
Governing body National Park Service
www.nps.gov/ever/
Type Natural
Criteria viii, ix, x
Designated 1979 (3rd session)
Reference no. 76
State Party  United States
Region Europe and North America
Endangered 1993–2007;
2010–present
Designated June 4, 1987


അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് എവർഗ്ലേഡ്സ് ദേശീയോദ്യാനം(ഇംഗ്ലീഷ്: Everglades National Park). ഐക്യനാടുകളിലെ ഏറ്റവും വലിയ മിതോഷ്ണമേഖലാ വനപ്രദേശം കൂടിയാണീ ദേശീയോദ്യാനം. പ്രതിവർഷം ഇവിടം പത്തുലക്ഷത്തോളം ആളുകൾ സന്ദർശിക്കുന്നു എന്നാണ് കണക്ക്. അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലം(International Biosphere Reserve), അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണിർത്തടം, ലോകപൈതൃക കേന്ദ്രം എന്നീ മൂന്നു പദവികളും എവർഗ്ലേഡ്സിന് ലഭിച്ചിട്ടുണ്ട്.

തണ്ണീർത്തടങ്ങളുടെയും വനഭൂമികളുടെയും ഒരു ശൃംഖലതന്നെയാണ് എവർഗ്ലേഡ്സ്. ഉത്തര അമേരിക്കയിലെ നിരവധി നീർപക്ഷികൾക്ക് പ്രജനകേന്ദ്രമായും ഈ പ്രദേശം വർത്തിക്കുന്നു. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ വിസ്തൃതമായ ഒരു കണ്ടൽ വൻ വ്യൂഹവും ഇവിടെയാണുള്ളത്. ഫ്ലോറിഡാ പാന്തർ, അമേരിക്കൻ മുതല, വെസ്റ്റിന്ത്യൻ മനാറ്റി തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന ജീവികളെ നമുക്കിവിടെ കാണാൻ കഴിയും. 350സ്പീഷീസ് പക്ഷികൾ, 300ഓളം ശുദ്ധ-ലവണ ജല മത്സ്യങ്ങൾ, 40ഓളം സസ്തനികൾ, 50ഓളം ഇനം ഉരഗജീവികൾ എന്നിവയേയും എവർഗ്ലേഡ്സിൽ കാണപ്പെടുന്നു.

ഡേഡ്, മോണ്രോ, കൊള്ളിയെർ എന്നീ കൗണ്ടികളിലായ് വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തൃതി 1,509,000 ഏക്കറാണ്(6110 ച.കി.മീ). സമുദ്രനിരപ്പിൽനിന്ന് 0 മുതൽ 8 അടി വരെ ഈ പ്രദേശത്തീന്റെ ഉയരം വ്യത്യാസപ്പെട്ടിരിക്കുന്നു. എവർഗ്ലേഡ്സിന്റെ ഭൂമിയിൽ നിക്ഷിപ്തമായിട്ടുള്ള ചുണ്ണാമ്പ്കല്ലിൽന്റെ സാനിധ്യം ഇവിടുത്തെ അസാമാന്യ ജൈവവൈവിദ്ധ്യത്തിന് ഒരു കാരണമാണ്. ഈ ചുണ്ണാമ്പ് കല്ലിന്റ്റെ സാനിദ്ധ്യം കൊണ്ടുത്തന്നെ എവർഗ്ലേഡ്സിലെ തണീർത്തടപർദേശത്തിന് അസാധാരണമായ ജല സംഭരണശേഷി കരസ്ഥമായിരിക്കുന്നു. എവർഗ്ലേഡ്സിൽ എത്തിച്ചേരുന്ന ജലത്തിന്റെ ഭൂരിഭാഗവും മഴയിൽനിന്നണ്. ഇതിന്റെ സിംഹഭാഗവും ഭൗമോപരിതലത്തിനടിയിലുള്ള ചുണ്ണാമ്പ്കല്ലുകളിൽ സംഭരിക്കപ്പെടുന്നു. എവർഗ്ലേഡ്സിൽനിന്നും ബാഷ്പീകരിക്കപ്പെട്ട് പോകുന്ന ജലാംശം അമേരിക്കയിലെ മഹനഗരങ്ങൾക്ക് മുകളിൽ മഴയായ് പെയ്യുന്നു. അതുകൊണ്ട് തന്നെ അമേരിക്കയിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ ഈ ദേശീയോദ്യാനത്തിന് വളരെ വലിയ പങ്കാണുള്ളത്. മഴയെ കൂടാതെ മറ്റുനദികളിൽനിന്നുള്ള വെള്ളവും എവർഗ്ലേഡ്സിലേക്ക് ഒഴുകിയെത്തുന്നു.

എവർഗ്ലേഡ്സ് ദേശീയോദ്യാനത്തിൽ പ്രധാനമായും രണ്ട് കാലാവസ്ഥകളാണ് അനുഭവപ്പെടുന്നത്. വരണ്ട കാലാവസ്ഥയും ആർദ്രമായ കാലാവസ്ഥയും. കേവലം രണ്ട് മാസങ്ങൾക്കൊണ്ട് ഇവിടെ ലഭിക്കുന്ന മഴയുടെ അളവ് 152സെന്റി മീറ്ററാണ്.

അവലംബം[തിരുത്തുക]

  1. "The National Parks: Index 2009–2011". National Park Service. Retrieved 2012-03-06. 
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2012-03-06.