Jump to content

റെഡ്‌വുഡ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Redwood National and State Parks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെഡ്‌വുഡ് ദേശീയ, സംസ്ഥാന ഉദ്യാനങ്ങൾ
Redwood National and State Parks
റെഡ് വുഡ് വനത്തിലെ മൂടൽമഞ്ഞ്
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/USA relief" does not exist
Locationഹംബോൽഡ്ട് കൗണ്ടി & ഡെൽ നോർടേ കൗണ്ടി, കാലിഫോർണിയ, യു.എസ്.എ
Nearest cityക്രെസെന്റ് സിറ്റി
Area112,618 acres (45,575 ha)[1]
Establishedജനുവരി 1, 1968
Visitors380,167 (in 2011)[2]
Governing bodyCo-managed by National Park Service and California Department of Parks and Recreation
Official nameRedwood National Park
Typeപ്രകൃതിദത്തം
Criteriavii, ix
Designated1980 (4th session)
Reference no.134
State Party അമേരിക്കൻ ഐക്യനാടുകൾ
മേഖലയൂറോപ്പ്, വടക്കേ അമേരിക്ക

അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയാ തീരങ്ങളിലായി വ്യാപിച്ചിരിക്കുന്ന വനപ്രദേശമാണ് റെഡ്‌വുഡ് ദേശീയ, സംസ്ഥാന ഉദ്യാനങ്ങൾ (ഇംഗ്ലീഷ്: Redwood National and State Parks). 1968-ലാണ് ഇത് സ്ഥാപിതമായത്. RNSP എന്ന ചുരുക്കപേരിലും ഈ ദേശീയോദ്യാനം അറിയപ്പെടുന്നു. കാലിഫോർണിയയിലെ ഡെൽ നോർട്ടെ കടൽ തീരം, പ്രയറി ക്രീൿ റെഡ്‌വുഡ് സംസ്ഥാന ഉദ്യാനം, ജെദേദിയാ സ്മിത് റെഡ്‌വുഡ് സംസ്ഥാന ഉദ്യാനം തുടങ്ങിയവ RNSPയുടെ ഭാഗമാണ്. 133,000 ഏക്കറോളമാണ് (540 km2) ഈ വനപ്രദേശങ്ങളുടെ ആകെ വിസ്തൃതി.

സെക്വോയ സെമ്പർ വിരൻസ് എന്ന ശാസ്ത്രീയ നാമമുള്ള കോസ്റ്റ് കോസ്റ്റ് റെഡ്‌വുഡിന്റെ ഒരു പ്രധാന സംരക്ഷണകേന്ദ്രം കൂടിയാണ് അമേരിക്കയിലെ ഈ ദേശീയോദ്യാനം. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും വലുതുമായ വൃക്ഷങ്ങളാണ് ഇവ. റെഡ്‌വുഡ് മരങ്ങളെ കൂടതെ തദ്ദേശീയമായ സസ്യജന്തുജാലങ്ങളേയും ഇവിടെ സംരക്ഷിക്കപ്പെടുന്നു. 60 കിലോമീറ്റർ നീളമുള്ള കടൽത്തീരം, അരുവികളുടേയും നദികളുടേയും ഒരു വലിയ ശൃംഖല, prairie പുൽമേടുകൾ എന്നിവയും ഈ ഉദ്യാനത്തിന്റെ ഭാഗമാണ്.

കാലാവസ്ഥ

[തിരുത്തുക]

RNSP യിലെ കാലാവസ്ഥ ശാന്തസമുദ്രത്തെ ആശ്രയിച്ചിരിക്കുന്നു. 4 മുതൽ 15 °C വരെയാണ് കടത്തീര പ്രദേശങ്ങളിലെ അന്തരീക്ഷ ഊഷ്മാവ്. കടൽത്തീര പ്രദേശങ്ങളിൽ നിന്നും 1മുതൽ 3 കിലോമീറ്ററുകൾ മാറിയാണ് കോസ്റ്റൽ റെഡ് വുഡുകൾ കാണപ്പെടുന്നത്. ദേശീയോദ്യാനത്തിലെ കാലാവസ്ഥയും അന്തരീക്ഷസ്ഥിതിയും നിർണ്ണയിക്കുന്നതിൽ ഈ മഹാ വൃക്ഷങ്ങളും സുപ്രധാന പങ്കുവഹിക്കുന്നു. 64 മുതൽ 310 വരെയാണ് ഇവിടെ ലഭിക്കുന്ന വാർഷിക വർഷപാതം.

ജൈവവൈവിധ്യം

[തിരുത്തുക]

സസ്യജാലം

[തിരുത്തുക]

ഒരുകാലത്ത് ഈ റെഡ്‌വുഡ് വനങ്ങൾ 20 ലക്ഷം ഏക്കർ വിസ്തൃതിയിൽ വടക്കൻ കാലിഫോർണിയ കടൽത്തീരം വരെ വ്യാപിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.[3]

ജന്തുജാലം

[തിരുത്തുക]

നിരവധി അപൂർവ്വ ജന്തുജനുസിക്കളെ ഈ ഉദ്യാനത്തിൽ സംരക്ഷിക്കുന്നു. പസഫിൿ കടൽതീരങ്ങൾ, പുൽമേടുകൾ, ജലാശയങ്ങൾ, ഘോരവനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകൾ റെഡ് വുഡ് നാഷണൽ പാർക്കിലുണ്ട്. പസഫിൿ തീരങ്ങളിൽ അധിവസിക്കുന്ന വംശനാശഭീഷണിയുള്ള രണ്ട് ജീവികളാണ് ടൈഡ് വാട്ടർ ഗോബി എന്നയിനം മത്സ്യവും ബ്രൗൺ പെലിക്കണും. ജലാശയങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ കൂടുക്കൂട്ടുന്ന വെള്ളത്തലയൻ കടൽപ്പരുന്തും ഈ പ്രദേശത്ത് കാണുന്ന ഒരു പ്രധാന ജീവിയാണ്.[4]

40-ലധികം സസ്തനികളേയും ഇവിടെ കണ്ഡെത്തിയിട്ടുണ്ട്. അമേരിക്കൻ കരിങ്കരടി, ബീവർ, കയോട്ടി, എൽക്, ബോബ് ക്യാറ്റ് എന്ന കാട്ടുപൂച്ച, റിവർ ഓട്ടർ, പൂമ തുടങ്ങിയ ജീവികൾ അതില്പ്പെടും. കാലിഫോർണിയൻ കടൽസിംഹം, സ്റ്റെല്ലെർ കടൽ സിംഹം, ഹാർബർ സീലുകൾ തുടങ്ങിയവ സമുദ്രത്തീരത്തോടടുത്ത് കണ്ടുവരുന്ന സസ്തനികളാണ്. ഡൊൾഫിനുകളേയും പസഫിൿ ചാര തിമിംഗിലത്തെയും സമുദ്രത്തിൽ ഇടയ്ക്കിടെ കാണാറുണ്ട്

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2012-03-07.
  3. "The Struggle For Redwood national Park". Redwood History Basic Data. National Park Service. January 15, 2004. Retrieved 2008-11-15.
  4. "Animals". National Park Service. April 17, 2008. Retrieved 2008-11-15.