ഇൻഡിപെൻഡൻസ് ഹാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻഡിപെൻഡൻസ് ഹാൾ
Independence Hall
തെക്കേ ഭാഗം
Location520 Chestnut Street between 5th and 6th streets, Philadelphia, Pennsylvania
Built1732–1753; steeple rebuilt 1828[1]
ArchitectWilliam Strickland (Steeple)
Architectural style(s)Georgian
Visitors645,564 (in 2005[2])
Governing bodyNational Park Service[3]
TypeCultural
Criteriavi
Designated1979 (3rd session)
Reference no.78
State Party അമേരിക്കൻ ഐക്യനാടുകൾ
RegionEurope and North America
DesignatedOctober 15, 1966
Part ofIndependence National Historical Park
Reference no.66000683[3]
ഇൻഡിപെൻഡൻസ് ഹാൾ is located in Pennsylvania
ഇൻഡിപെൻഡൻസ് ഹാൾ
Location within Pennsylvania

യുഎസ്എയിലെ പെൻസില്വാനിയയിലുള്ള ഇൻഡിപെൻഡൻസ് നാഷണൽ ഹിസ്റ്റോറിക് പാർക് എന്ന സംരക്ഷിത പ്രദേശത്തിലെ ഒരു മുഖ്യ ആകർഷണ കേന്ദ്രമാണ് ഇൻഡിപെൻഡൻസ് ഹാൾ (ഇംഗ്ലീഷ്: Independence Hall) എന്ന മന്ദിരം. പെൻസിൽ വാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡെൽഫിയയിൽ ചെസ്നട് എന്നയിടത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ വളരെവലിയ സ്ഥാനമാണ് ഇൻഡിപെൻഡൻസ് ഹാളിനുള്ളത്. അമേരിക്കയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനും അമേരിക്കൻ ഭരണഘടനയുടെ അംഗീകരണത്തിനും വേദിയായത് ഈ ഇൻഡിപെൻഡൻസ് ഹാളാണ്.

1753-ൽ ബ്രിട്ടീഷ് ഭരണകാലത്ത് പെൻസില്വാനിയ പ്രവിശ്യയ്ക്ക് വേണ്ടി പണികഴിപ്പിച്ച ഒരു നിയമനിർമ്മാണസഭാമന്ദിരമായിരുന്നു ഇൻഡിപെൻഡൻസ് ഹാൾ. പിന്നീട് ഇത് പെൻസിൽവാനിയയുടെ സ്റ്റേറ്റ് ഹൗസായും പ്രവർത്തിച്ചു. ഇന്ന് ഇൻഡിപെൻഡൻസ് നാഷണൽ ഹിസ്റ്റോറിക് പാർകിന്റെ ഒരു ഭാഗമാണ് ഈ മന്ദിരം. കൂടാതെ ഒരു ലോകപൈതൃകകേന്ദ്രവും. [4]

1735നും 1758നും ഇടയിലുള്ള കാലയളവിലാണ് ഇൻഡിപെൻഡൻസ് ഹാളിന്റ്റെ നിർമ്മാണം നടക്കുന്നത്. എഡ്മണ്ട് വൂളി ആൻഡ്ര്യൂ ഹാമിൽട്ടൺ എന്നിവരായിരുന്നു ഇത് രൂപകല്പനചെയ്ത് നിർമിച്ചത്. 1732 മുതൽ 1799 വരെ കോളനിഗവഴ്മെന്റിന്റേതായിരുന്നു ഈ മന്ദിരം. ജോർജ്ജിയൻ ശൈലിയിൽ നിർമിച്ച ഒരു കെട്ടിടമാണ് ഇൻഡിപെൻഡൻസ് ഹാൾ. ചുവന്ന ഇഷ്ടികകളാണ് ഇതിന്റെ പ്രധാന നിർമ്മാണ വസ്തു. മന്ദിരത്തിന്റെ കേന്ദ്രഭാഗത്തായി ഒരു മണിഗോപുരവും ഉണ്ട്. 168അടി 7 1/4 ഇഞ്ച് ആണ് ഇതിന്റെ ഉയരം.

അവലംബം[തിരുത്തുക]

  1. Independence National Historical Park National Register Nomination (PDF). National Park Service. 1988. pp. Section 7, 6–7 (pdf 9–10). Archived from the original (PDF) on 2012-10-19. Retrieved May 2011. {{cite book}}: Check date values in: |accessdate= (help)
  2. "Management Documents". National Park Service. Retrieved May 2011. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 "National Register Information System". National Register of Historic Places. National Park Service. 2009-03-13.
  4. Independence Hall (at "Independence Hall's History"). World Heritage Sites official webpage. World Heritage Committee. Retrieved 2010-03-16.
"https://ml.wikipedia.org/w/index.php?title=ഇൻഡിപെൻഡൻസ്_ഹാൾ&oldid=3625322" എന്ന താളിൽനിന്ന് ശേഖരിച്ചത്