എബ്രഹാം ലിങ്കൺ
| എബ്രഹാം ലിങ്കൺ | |
| |
| പദവിയിൽ മാർച്ച് 4, 1861 – ഏപ്രിൽ 15, 1865 | |
| വൈസ് പ്രസിഡന്റ് | ഹാനിബാൾ ഹാംലിൻ (1861 – 1865) ആൻഡ്രൂ ജോൺസൺ (1865) |
|---|---|
| മുൻഗാമി | ജയിംസ് ബുക്കാനൻ |
| പിൻഗാമി | ആൻഡ്ര്യൂ ജോൺസൺ |
| പദവിയിൽ March 4, 1847 – March 3, 1849 | |
| മുൻഗാമി | ജോൺ ഹെൻറി |
| പിൻഗാമി | തോമസ് എൽ.ഹാരിസ് |
| ജനനം | 1809 ഫെബ്രുവരി 12 ഹാർഡിൻ കൗണ്ടി,കെന്റക്കി |
| മരണം | 1865 ഏപ്രിൽ 15 (പ്രായം 56) വാഷിങ്ടൺ, ഡി.സി. |
| രാഷ്ട്രീയകക്ഷി | വിഗ് (1832-1854), റിപ്പബ്ലിക്കൻ (1854-1864), നാഷണൽ യൂണിയൻ (1864-1865) |
| ജീവിതപങ്കാളി | മേരി ടോഡ് ലിങ്കൺ |
| മക്കൾ | റോബർട്ട് ടോഡ് ലിങ്കൺ, എഡ്വേർഡ് ബേക്കർ ലിങ്കൺ, വില്ലി ലിങ്കൺ, ടാഡ് ലിങ്കൺ |
| മതം | See: അബ്രഹാം ലിങ്കണും മതവും |
| ഒപ്പ് | |
അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. (ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865). അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം[1][2] 1860 ൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്നു ലിങ്കൺ.[3] പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ് 1863-ലെ വിമോചന വിളംബരം അഥവ Emancipation Proclamation.അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളംബരം.[4]
കെന്റക്കിയിൽ ജനിച്ച, ലിങ്കൺ പടിഞ്ഞാറൻ അതിർത്തിയിലെ ഒരു ദരിദ്ര കുടുംബത്തിലാണു വളർന്നത്. സ്വയമേവ വിദ്യാഭ്യാസം നേടിയ അദ്ദേഹം, ഇല്ലിനോയിയിൽ ഒരു അഭിഭാഷകനായി ജോലി സമ്പാദിച്ചു. ഒരു വിഗ് പാർട്ടി നേതാവെന്ന നിലയിൽ, അദ്ദേഹം എട്ട് വർഷം നിയമസഭയിലും രണ്ടുവർഷം കോൺഗ്രസിലും സേവനമനുഷ്ഠിച്ചതിനുശേഷം അഭിഭാഷക ജോലിയിലെ തന്റെ പ്രായോഗിക പരിശീലനത്തിലേയക്കു പിന്തിരിഞ്ഞു. പടിഞ്ഞാറൻ പ്രയറി ഭൂപ്രദേശങ്ങളിൽ അടിമത്ത വ്യവസ്ഥ ആരംഭിക്കുന്നതിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം അദ്ദേഹത്തെ പ്രകോപിതനാക്കുകയും അദ്ദേഹം 1854-ൽ വീണ്ടും രാഷ്ട്രീയത്തിലേയ്ക്കു പുനപ്രവേശനം നടത്തുകയും ചെയ്തു. വിഗ്ഗ് പാർട്ടി എന്ന പഴയ രൂപത്തിൽനിന്നും അടിമത്ത വിരുദ്ധ ഡെമോക്രാറ്റുകളിൽനിന്നുമായി പടിഞ്ഞാറൻ മേഖലയിൽ പുതിയ റിപ്പബ്ലിക്കൻ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു നേതാവായി പ്രവർത്തിച്ചു. 1858 ൽ ഒരു ഉന്നത ദേശീയ ഡെമോക്രാറ്റിക് നേതാവായിരുന്ന സ്റ്റീഫൻ എ. ഡഗ്ലാസുമായുള്ള വാഗ്വാദത്തിലൂടെ അദ്ദേഹം ദേശീയ ശ്രദ്ധ നേടിയിരുന്നു. ആ മത്സരം അദ്ദേഹത്തിനു നഷ്ടമായെങ്കിലും 1860 ലെ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ഒരു മിതവാദിയായ പടിഞ്ഞാറൻ സ്ഥാനാർത്ഥിയായയി ചാഞ്ചല്യമുള്ള ഒരു സംസ്ഥാനത്തിൽനിന്ന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. വടക്കൻ മേഖല അപ്പാടെ തൂത്തുവാരിയ അദ്ദേഹം 1860 ൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തെക്കൻ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ തള്ളിക്കളയുന്നതിന്റെ തെളിവായി അദ്ദേഹത്തിന്റെ വിജയത്തെ തെക്കൻ അടിമത്ത അനുകൂലികൾ എടുത്തു കാട്ടി. അവർ യൂണിയനിൽ നിന്ന് വേർപെട്ട് ഒരു പുതിയ രാജ്യം രൂപീകരിക്കാനുള്ള നടപടികളിലേയ്ക്കു നീങ്ങി. എന്നാൽ വടക്കൻ സംസ്ഥാനങ്ങളിൽ ദേശീയത എന്നത് രൂഢമൂലമായ ഒരു ശക്തിയായിരുന്നതിനാൽ വേർപിരിയലിനെ അവർ ശക്തമായി എതിർത്തു. യൂണിയൻ സേനയുടെ തെക്കൻ മേഖലയിൽ അവശേഷിച്ചിരുന്ന ദുർഗ്ഗങ്ങളിലൊന്നായിരുന്ന ഫോർട്ട് സംട്ടറിനുനേരേ അമേരിക്കയുടെ പുതിയ കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് വെടിവപ്പ് ആരംഭിച്ചപ്പോൾ കലാപത്തെ അടിച്ചമർത്താനും യൂണിയന്റെ അഖണ്ഡത നിലനിറുത്തുവാനുമായി ലിങ്കൺ സന്നദ്ധപ്രവർത്തകരോടും പൗരസേനയോടും യുദ്ധത്തിൽ അണിചേരാൻ ആഹ്വാനം ചെയ്തു. റിപ്പബ്ലിക്കൻ പാർടിയുടെ മിതവാദ വിഭാഗത്തിന്റെ മുഖമായ ലിങ്കൺ, തെക്കൻ സംസ്ഥാനങ്ങളെ കൂടുതൽ കടുത്തരീതിയിൽ കൈകാര്യം ചെയ്യണമെന്ന പക്ഷക്കാരായ റിപ്പബ്ലിക്കനുകളിലെ ഉത്പതിഷ്ണുക്കളുമായി ഏറ്റുമുട്ടി. യുദ്ധാനുകൂലികളായ ഡെമോക്രാറ്റുകൾ, മുൻ എതിരാളികളുടെ ഒരു വലിയ വിഭാഗത്തെ തങ്ങളുടെ ക്യാമ്പിലേക്ക് കൂട്ടിച്ചേർത്തു. കോപ്പർ ഹെഡ്സ് എന്നു വിളിക്കപ്പെട്ടിരുന്ന യുദ്ധവിരുദ്ധരായ ഡെമോക്രാറ്റുകൾ അദ്ദേഹത്തെ പുഛിക്കുകയും പരസ്പര വിരുദ്ധരായ വിഘടനവാദികൾ അദ്ദേഹത്തെ കൊലചെയ്യുവാനായി ഉപജാപങ്ങൾ നടത്തുകയും ചെയ്തു.
1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ.
ഉള്ളടക്കം
വ്യക്തിജീവിതം[തിരുത്തുക]
കുട്ടിക്കാലം - വിദ്യാഭ്യാസം[തിരുത്തുക]
1809 ഫെബ്രുവരി 12 -ന് കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിൽ തോമസ് ലിങ്കണിന്റേയും നാൻസി ഹാങ്ക്സിന്റെയും മകനായാണ് അബ്രഹാം ലിങ്കൺ ജനിച്ചത്. അപ്പലേഷിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്ത് ജനിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ. വിർജീനിയയിൽ ജനിച്ച ലിങ്കണിന്റെ മാതാപിതാക്കൾ ഇടത്തരം കർഷകകുടുംബത്തിലെ അംഗങ്ങളായിരുന്നു.അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്ന അബ്രഹാം ലിങ്കൺ 1780-കളുടെ ആദ്യപാദത്തിൽ വിർജീനിയയിലെ റോക്കിങ്ങ്ഹാം കൗണ്ടിയിൽ നിന്നും കെന്റക്കിയിലേക്ക് കുടിയേറി.തോമസ്, സാറ എന്നു പേരായ രണ്ടു സഹോദരങ്ങളായിരുന്നു ലിങ്കണ്. പ്രായത്തിൽ ലിങ്കണേക്കാൾ ഇളയതായിരുന്ന തോമസ് 1812 ലും 2 വർഷം മൂത്ത സഹോദരി സാറ 1828-ലും മരണമടയുകയുണ്ടായി.1816-ൽ ഒരു കോടതി വ്യവഹാരത്തിൽ വസ്തുപ്രമാണത്തിലെ ചില സാങ്കേതികപ്രശ്നങ്ങൾ കാരണം ലിങ്കൺ കുടുംബത്തിന് സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിനുമേലുള്ള അവകാശം നഷ്ടമായി. അതോടെ തന്റെ കുടുംബത്തെ ഇൻഡ്യാന സംസ്ഥാനത്തെ സ്പെൻസർ കൗണ്ടിയിലേക്ക് പറിച്ചുനടേണ്ടി വന്നു തോമസ് ലിങ്കണ്.1818 ഒക്ടോബർ അഞ്ചാം തിയതി, അബ്രഹാം ലിങ്കണിന്റെ ഒൻപതാം വയസ്സിൽ അമ്മ നാൻസി പശുവിൽ പാലിൽ നിന്നുള്ള വിഷബാധയേറ്റ് മരണമടഞ്ഞു.അതേവർഷം തന്നെ പിതാവ് തോമസ് , കെന്റക്കിയിലെ എലിസബത്ത് ടൗണിൽ നിന്നുള്ള വിധവയായ സാലി ബുഷ് ജോൺസ്റ്റണെ വിവാഹം കഴിച്ചു.[5]1830-ൽ ഇൻഡ്യാനയിൽ വച്ച് സാംബത്തികവും വസ്തുപ്രമാണങ്ങൾ സംബന്ധിച്ചുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കാരണം ലിങ്കൺ കുടുംബം വീണ്ടും ഇല്ലിനോയി സംസ്ഥാനത്തെ മേക്കൺ കൗണ്ടിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. തന്റെ 22-ആം വയസ്സിൽ അബ്രഹാം ലിങ്കൺ, സ്വന്തം നിലയിൽ ഒരു ജീവിതം പടുത്തുയർത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമൺ നദീമാർഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു.[6] അവിടെ വച്ച് ഡെന്റൺ ഒഫ്യൂറ്റ് എന്ന കച്ചവടക്കാരന്റെ കീഴിൽ ,നദീമാർഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി പ്രവർത്തിച്ചു.
അവലംബം[തിരുത്തുക]
- ↑ Goodwin 2005, p. 91
- ↑ Holzer 2004, p. 232
- ↑ http://www.heptune.com/preslist.html#Party
- ↑ http://www.greatamericanhistory.net/amendment.htm
- ↑ ലിങ്കൺ, അബ്രഹാം (2003). പോൾ എം സാൾ, ed. ലിങ്കൺ ഓൺ ലിങ്കൺ. യൂണിവേഴ്സിറ്റി പ്രസ്സ് ഓഫ് കെന്റക്കി. pp. 7–12.
- ↑ ഫെഹ്രൻബാഷർ, ഡോൺ (1989). സ്പീച്ചസ് ആൻഡ് റൈറ്റിങ്സ് 1859-1865. ലൈബ്രറി ഓഫ് അമേരിക്ക. p. 163.
കൂടുതൽ സ്രോതസ്സുകൾ[തിരുത്തുക]
- Burkhimer, Michael (2003). One Hundred Essential Lincoln Books. Cumberland House. ISBN 978-1-58182-369-1.
- Burlingame, Michael (2008). Abraham Lincoln: A Life (2 volumes). Johns Hopkins University Press. ISBN 978-0-8018-8993-6., the most detailed biography
- Cox, LaWanda (1981). Lincoln and Black Freedom: A Study in Presidential Leadership. University of South Carolina Press. ISBN 978-0-87249-400-8.
- Foner, Eric (2008). Our Lincoln: New Perspectives on Lincoln and His World. W.W. Norton. ISBN 978-0-393-06756-9.
- Green, Michael S. Lincoln and the Election of 1860 (Concise Lincoln Library) excerpt and text search
- Holzer, Harold (2008). Lincoln President-Elect: Abraham Lincoln and the Great Secession Winter 1860–1861. Simon and Schuster. ISBN 978-0-7432-8947-4.
- McPherson, James M. (2008). Tried by War: Abraham Lincoln as Commander in Chief. Penguin Press. ISBN 978-1-59420-191-2.
- Miller, Richard Lawrence (2011). Lincoln and His World: The Rise to National Prominence, 1843–1853. McFarland. ISBN 978-0-7864-5928-5., vol 3. of detailed biography
- Neely, Mark E (1984). The Abraham Lincoln Encyclopedia. Da Capo Press. ISBN 978-0-306-80209-6.
- Neely, Mark E (1994). The Last Best Hope of Earth: Abraham Lincoln and the Promise of America. Harvard University Press. ISBN 978-0-674-51125-5.
- Randall, James G. (1945–1955). Lincoln the President (4 volumes). Dodd, Mead. OCLC 4183070.
- Smith, Adam I.P. "The 'Cult' of Abraham Lincoln and the Strange Survival of Liberal England in the Era of the World Wars," Twentieth Century British History, (Dec 2010) 21#4 pp 486–509
- Spielberg, Steven; Goodwin, Doris Kearns; Kushner, Tony. "Mr. Lincoln Goes to Hollywood," Smithsonian (2012) 43#7 pp 46–53.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- എബ്രഹാം ലിങ്കൺ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- എബ്രഹാം ലിങ്കൺ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ – Speeches and writings
- The Life of Lincoln by Henry Ketcham — Free full-length recording
- Lincoln and the Moral Imagination, City Journal online, 2-11-09
- Lincoln Studies Center at Knox College
- Photographs of Abraham Lincoln
| United States House of Representatives | ||
|---|---|---|
| Preceded by John Henry |
Member from Illinois's 7th congressional district March 4, 1847 – March 3, 1849 |
Succeeded by Thomas L. Harris |
| പദവികൾ | ||
| Preceded by James Buchanan |
President of the United States March 4, 1861 – April 15, 1865 |
Succeeded by Andrew Johnson |
| പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ | ||
| Preceded by John C. Frémont |
Republican Party presidential candidate 1860, 1864 |
Succeeded by Ulysses S. Grant |
| Honorary titles | ||
| Preceded by Henry Clay |
Persons who have lain in state or honor in the United States Capitol rotunda April 19, 1865 – April 21, 1865 |
Succeeded by Thaddeus Stevens |