അബ്രഹാം ലിങ്കൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എബ്രഹാം ലിങ്കൺ
അബ്രഹാം ലിങ്കൺ

പദവിയിൽ
മാർച്ച് 4, 1861 – ഏപ്രിൽ 15, 1865
വൈസ് പ്രസിഡന്റ്   ഹാനിബാൾ ഹാംലിൻ
(1861 – 1865)
ആൻഡ്രൂ ജോൺസൺ
(1865)
മുൻഗാമി ജയിംസ് ബുക്കാനൻ
പിൻഗാമി ആൻഡ്ര്യൂ ജോൺസൺ
പദവിയിൽ
March 4, 1847 – March 3, 1849
മുൻഗാമി ജോൺ ഹെൻറി
പിൻഗാമി തോമസ് എൽ.ഹാരിസ്

ജനനം 1809 ഫെബ്രുവരി 12(1809-02-12)
ഹാർഡിൻ കൗണ്ടി,കെന്റക്കി
മരണം 1865 ഏപ്രിൽ 15(1865-04-15) (പ്രായം 56)
വാഷിങ്ടൺ, ഡി.സി.
രാഷ്ട്രീയകക്ഷി വിഗ് (1832-1854), റിപ്പബ്ലിക്കൻ (1854-1864), നാഷണൽ യൂണിയൻ (1864-1865)
ജീവിതപങ്കാളി മേരി ടോഡ് ലിങ്കൺ
മക്കൾ റോബർട്ട് ടോഡ് ലിങ്കൺ, എഡ്വേർഡ് ബേക്കർ ലിങ്കൺ, വില്ലി ലിങ്കൺ, ടാഡ് ലിങ്കൺ
മതം See: അബ്രഹാം ലിങ്കണും മതവും
ഒപ്പ് Abraham Lincoln Signature.svg

അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റാണ്‌ എബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം[1][2] 1860 ൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്നു ലിങ്കൺ.[3]പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌ 1863-ലെ വിമോചന വിളം‌ബരം അഥവ Emancipation Proclamation.അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളം‌ബരം.[4]

1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്,നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ.

വ്യക്തിജീവിതം[തിരുത്തുക]

കുട്ടിക്കാലം - വിദ്യാഭ്യാസം[തിരുത്തുക]

1809 ഫെബ്രുവരി 12 -ന്‌ കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിൽ തോമസ് ലിങ്കണിന്റേയും നാൻസി ഹാങ്ക്സിന്റെയും മകനായാണ്‌ അബ്രഹാം ലിങ്കൺ ജനിച്ചത്.അപ്പലേഷിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്ത് ജനിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ. വിർജീനിയയിൽ ജനിച്ച ലിങ്കണിന്റെ മാതാപിതാക്കൾ ഇടത്തരം കർഷകകുടുംബത്തിലെ അംഗങ്ങളായിരുന്നു.അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്ന അബ്രഹാം ലിങ്കൺ 1780-കളുടെ ആദ്യപാദത്തിൽ വിർജീനിയയിലെ റോക്കിങ്ങ്ഹാം കൗണ്ടിയിൽ നിന്നും കെന്റക്കിയിലേക്ക് കുടിയേറി.തോമസ്, സാറ എന്നു പേരായ രണ്ടു സഹോദരങ്ങളായിരുന്നു ലിങ്കണ്‌.പ്രായത്തിൽ ലിങ്കണേക്കാൾ ഇളയതായിരുന്ന തോമസ് 1812 ലും 2 വർഷം മൂത്ത സഹോദരി സാറ 1828-ലും മരണമടയുകയുണ്ടായി.1816-ൽ ഒരു കോടതി വ്യവഹാരത്തിൽ വസ്തുപ്രമാണത്തിലെ ചില സാങ്കേതികപ്രശ്നങ്ങൾ കാരണം ലിങ്കൺ കുടുംബത്തിന്‌ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിനുമേലുള്ള അവകാശം നഷ്ടമായി. അതോടെ തന്റെ കുടുംബത്തെ ഇൻഡ്യാന സംസ്ഥാനത്തെ സ്പെൻസർ കൗണ്ടിയിലേക്ക് പറിച്ചുനടേണ്ടി വന്നു തോമസ് ലിങ്കണ്‌.1818 ഒക്ടോബർ അഞ്ചാം തിയതി, അബ്രഹാം ലിങ്കണിന്റെ ഒൻപതാം വയസ്സിൽ അമ്മ നാൻസി പശുവിൽ പാലിൽ നിന്നുള്ള വിഷബാധയേറ്റ് മരണമടഞ്ഞു.അതേവർഷം തന്നെ പിതാവ് തോമസ് , കെന്റക്കിയിലെ എലിസബത്ത് ടൗണിൽ നിന്നുള്ള വിധവയായ സാലി ബുഷ് ജോൺസ്റ്റണെ വിവാഹം കഴിച്ചു.[5]1830-ൽ ഇൻഡ്യാനയിൽ വച്ച് സാംബത്തികവും വസ്തുപ്രമാണങ്ങൾ സംബന്ധിച്ചുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കാരണം ലിങ്കൺ കുടുംബം വീണ്ടും ഇല്ലിനോയി സംസ്ഥാനത്തെ മേക്കൺ കൗണ്ടിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. തന്റെ 22-ആം വയസ്സിൽ അബ്രഹാം ലിങ്കൺ, സ്വന്തം നിലയിൽ ഒരു ജീവിതം പടുത്തുയർത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമൺ നദീമാർഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു.[6] അവിടെ വച്ച് ഡെന്റൺ ഒഫ്യൂറ്റ് എന്ന കച്ചവടക്കാരന്റെ കീഴിൽ ,നദീമാർഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി പ്രവർത്തിച്ചു.

എബ്രഹാം ലിങ്കൺ മകൻ പഠിക്കുന്ന സ്കൂളിലെ അധ്യാപകന് എഴുതിയ കത്ത്[തിരുത്തുക]

അവനെ പഠിപ്പിക്കുക ഏതൊരു ശത്രുവിനുള്ളിലും ഒരു മിത്രമുണ്ട് എന്ന്. അവനെ പഠിപ്പിക്കുക കളഞ്ഞു കിട്ടുന്ന 5 ഡോളറിലും വിലയുണ്ട് അധ്വാനിച്ച് നേടുന്ന ഒരു ഡോളറിനുണ്ട് എന്ന്. അവനെ പഠിപ്പിക്കുക തോൽവികളെ അഭിമുഖീകരിക്കാൻ വിജയങ്ങൾ ആസ്വദിക്കുവാനും.അവനെ പഠിപ്പിക്കുക അസൂയ എന്ന വികാരത്തിൽ നിന്നും അവനെ അകറ്റി നിർത്തുക അവനെ പഠിപ്പിക്കുക പ്രശാന്തമായ ചിരിയുടെ രഹസ്യം തന്നെക്കാൾ ദുർബലാര പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെയാണ് മെരുക്കാൻ എളുപ്പമെന്നു മനസ്സിലാക്കാൻ അവനവസ്സരമുണ്ടാക്കുക അവനെ പഠിപ്പിക്കുക പുസ്തകങ്ങളുടെ അത്ഭുത ലോകത്തെ പറ്റി ഒപ്പം പക്ഷികളും പ്രാണികളും പൂവുമെല്ലാമടങ്ങിയ പ്രപഞ്ചത്തിന്റെ നിതാന്ത വിസ്മയത്തെ കുറിച്ച് ചിന്തിക്കുവാൻ അനുവദിക്കുകയും ചെയ്യുക അവനെ പഠിപ്പിക്കുക നേരല്ലാത്ത വഴികലിലൂടെയുല്ല്ല വിജയങ്ങലേക്കൾ തോൽവിയാണ് ആദരിക്കപ്പെടുകയെന്നു അവനെ പഠിപ്പിക്കുക മറ്റ് ഉള്ളവര എല്ലാം തള്ളി പറഞ്ഞാലും സ്വന്തം ആശയങ്ങളിൽ വിശ്വാസം ഉള്ളവനായിരിക്കുവാൻ അവനെ പഠിപ്പിക്കുക മാന്യന്മാരോട് മാന്യമായി പെരുമാറുവാനും പരുക്കന്മാരോട് പരുക്കനുംയിരിക്കുവാൻ അവനെ പഠിപ്പിക്കുക കുഴലൂത്ത്തിനു പിന്നാലെ നടക്കുന്ന ജനത്തെ പിന്തുടരുവതിരിക്കുവാനുള്ള കരുത്ത് അവന് പകർന്ന് കൊടുക്കുക അവനെ പഠിപ്പിക്കുക എല്ലാവരുടെയും വാക്കുകൾക്ക് ചെവി കൊടുക്കുവാനും അതിൽ നിന്ന് സത്യത്തിന്റെ അരിപ്പയിലൂടെ ചേറി കിട്ടുന്ന നല്ലതിനെ മാത്രം ഉൾക്കൊള്ളുവാനുംഅവനെ പഠിപ്പിക്കുക ദുഖിതനായിരിക്കുംപോളും എങ്ങനെ ചിരിക്കണമെന്ന് കണ്ണീരിൽ ഒട്ടും ലജ്ജ തോന്നെണ്ടതില്ലെന്നു അവനെ പഠിപ്പിക്കുക ദോശൈകദ്രിക്കുകളെ അവഗണിക്കുവാൻ അമിതമായ പുകഴ്ത്തലുകളെ കരുതിയിരിക്കുവാനും അവനെ പഠിപ്പിക്കുക സ്വന്തം കരുത്തും ബുദ്ധിയും ഏറ്റവും മികച്ച ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പ്രജോയനപ്പെടുത്തുവാൻ ഒപ്പം ഹൃദയത്തിനും മനസ്സാക്ഷിക്കും ഒരിക്കലും വില പറയാതിരിക്കുവാനും അവനെ പഠിപ്പിക്കുക ജനക്കൂട്ടത്തിന്റെ ബഹളത്തിനു നേരെ ചെവി അടച്ച് വെച്ച് തനിക്കു ശരിയെന്നു തോന്നുന്നതിന് വേണ്ടി നിൽക്കാനും പൊരുതാനും അവനോടു മാന്യമായി പെരുമാറുക പക്ഷേ ആശ്ലീഷിക്കതിരിക്കുക അഗ്നിപരീക്ഷനത്തെ അതിജീവിക്കുംപോലാണല്ലോ യഥാർത്തഉരുക്ക് ഉണ്ടാവുന്നത്അവനെ പഠിപ്പിക്കുക അക്ഷമാനായിരിക്കുവാനുള്ള ധൈര്യം അവനുണ്ടാവാൻ അനുവദിക്കുക ധൈര്യമായിരിക്കുവനുള്ള ക്ഷമയുണ്ടാവാനും അവനെ പഠിപ്പിക്കുക അവനവനിൽ എപ്പോഴും ഉന്നതമായ വിശ്വാസം ഉണ്ടായിരിക്കുവാൻ എങ്കിൽ മാത്രമേ അവന് മനുഷ്യസമൂഹത്തിൽ വിശ്വാസം ഉണ്ടായിരിക്കുകയുള്ളു. ഇത് ഒരു ഭാരിച്ച ഉത്തരവാദിത്തമാനു എങ്കിലും താങ്കൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു നോക്കുക എന്റെ മകൻ അവൻ ഒരു കൊച്ചു മിടുക്കനാണ്

അവലംബം[തിരുത്തുക]

  1. Goodwin 2005, p. 91
  2. Holzer 2004, p. 232
  3. http://www.heptune.com/preslist.html#Party
  4. http://www.greatamericanhistory.net/amendment.htm
  5. ലിങ്കൺ, അബ്രഹാം (2003). പോൾ എം സാൾ, എഡി. ലിങ്കൺ ഓൺ ലിങ്കൺ. യൂണിവേഴ്സിറ്റി പ്രസ്സ് ഓഫ് കെന്റക്കി. pp. 7 – 12. 
  6. ഫെഹ്രൻബാഷർ, ഡോൺ (1989). സ്പീച്ചസ് ആൻഡ് റൈറ്റിങ്സ് 1859-1865. ലൈബ്രറി ഓഫ് അമേരിക്ക. p. 163. 

കൂടുതൽ സ്രോതസ്സുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Abraham Lincoln പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo.svg ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്


United States House of Representatives
മുൻഗാമി
John Henry
Member from Illinois's
7th congressional district

March 4, 1847 – March 3, 1849
പിൻഗാമി
Thomas L. Harris
പദവികൾ
മുൻഗാമി
James Buchanan
President of the United States
March 4, 1861 – April 15, 1865
പിൻഗാമി
Andrew Johnson
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
John C. Frémont
Republican Party presidential candidate
1860, 1864
പിൻഗാമി
Ulysses S. Grant
Honorary titles
മുൻഗാമി
Henry Clay
Persons who have lain in state or honor
in the United States Capitol rotunda

April 19, 1865 – April 21, 1865
പിൻഗാമി
Thaddeus Stevens
"https://ml.wikipedia.org/w/index.php?title=അബ്രഹാം_ലിങ്കൺ&oldid=2365246" എന്ന താളിൽനിന്നു ശേഖരിച്ചത്