ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
| ബെഞ്ചമിൻ ഫ്രാങ്ക്ലിൻ | |
1777 Jean-Baptiste Greuze portrait of Franklin. | |
| പദവിയിൽ October 18, 1785 – December 1, 1788 | |
| മുൻഗാമി | John Dickinson |
| പിൻഗാമി | Thomas Mifflin |
23rd Speaker of the Pennsylvania Assembly
| |
| പദവിയിൽ 1765–1765 | |
| മുൻഗാമി | Isaac Norris |
| പിൻഗാമി | Isaac Norris |
| പദവിയിൽ 1778–1785 | |
| അവരോധിച്ചത് | Congress of the Confederation |
| മുൻഗാമി | New office |
| പിൻഗാമി | Thomas Jefferson |
| പദവിയിൽ 1782–1783 | |
| അവരോധിച്ചത് | Congress of the Confederation |
| മുൻഗാമി | New office |
| പിൻഗാമി | Jonathan Russell |
| പദവിയിൽ 1775–1776 | |
| അവരോധിച്ചത് | Continental Congress |
| മുൻഗാമി | New office |
| പിൻഗാമി | Richard Bache |
| ജനനം | ജനുവരി 17, 1706 Boston, Massachusetts |
| മരണം | ഏപ്രിൽ 17, 1790 (പ്രായം 84) Philadelphia, Pennsylvania |
| ദേശീയത | United States |
രാഷ്ട്രീയപ്പാർട്ടി | None |
| ജീവിത പങ്കാളി(കൾ) | Deborah Read |
| കുട്ടി(കൾ) | William Franklin Francis Folger Franklin Sarah Franklin Bache |
| ഒപ്പ് | |
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ. ശാസ്ത്രജ്ഞൻ, പ്രമുഖ എഴുത്തുകാരൻ, പ്രസാധകൻ, രാഷ്ട്രിയ പ്രവർത്തകൻ, രാഷ്ട്രിയ തത്ത്വചിന്തകൻ, പോസ്റ്റ്മാസ്റ്റർ, സംഗീതജ്ഞൻ, ആക്ഷേപഹാസ്യക്കാരൻ, പൊതുപ്രവർത്തകൻ, ഭരണകർത്താവ്, വ്യവസായി, നയതന്ത്രജ്ഞൻ, ഉപജ്ഞാതാവ് എന്നീനിലകളിൽ പ്രശസ്തമായ രീതിയിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇദ്ദേഹം. അമ്മേരിക്കൻ പ്രബുദ്ധധയുടെ (American Enlightenment) പ്രമുഖനായ വക്താവായിട്ടാണ് ഫ്രാങ്ക്ലിൻ അറിയപെടുന്നത്. ഭൗതികശാസ്ത്ര ചരിത്രത്തിന്റ്റെ ഏടുകളിൽ പലവിധ കണ്ടുപിടിത്തങളിലൂടെ അദ്ദേഹം സ്ഥാനമുറപ്പിച്ചു; മിന്നൽ പ്രതിരോധ ചാലകം (lightning rod (US, AUS) or lightning conductor (UK)), രണ്ടു ഫോക്കസുള്ള കണ്ണടകൾ (Bifocals), ഫ്രങ്ക്ലിൻ സ്റ്റൗ, വാഹന സഞ്ചാര ദൂരമാപിനി (Odometer), വാദ്ധ്യോപകരണമായ അർമൊനികാ (Armonica) എന്നിവയായിരുന്നു കണ്ടുപിടിത്തങൾ, അമേരിക്കയിലെ ആദ്യത്തെ പൊതുവായനശാലയും പെൻസില്വ്വാനിയായിലെ അദ്യത്തെ അഗ്നിശമന വിഭാഗവും സ്ഥാപിച്ചത് ഫ്രങ്ക്ലിന്റെ നേതൃത്വത്തിൽ ആയിരുന്നു.
ഉള്ളടക്കം
ജനനം[തിരുത്തുക]
അമേരിക്കയിലെ ബോസ്റ്റണിൽ 1706 ജനുവരി 17-ന് ബഞ്ചമിൻ ഫ്രാങ്ക്ലിൻ ജനിച്ചു. സോപ്പും മെഴുകുതിരിയും ഉണ്ടാക്കിയിരുന്ന ജോസിയ ഫ്രാങ്ക് ലിന്റെ 17 മക്കളിൽ 15-മനായിരുന്നു ബെഞ്ചമിൻ.
കുടുംബം[തിരുത്തുക]
ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു ഫ്രാങ്ക് ലിന്റെ കുടുംബം.
ജീവിത രേഖ[തിരുത്തുക]
വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിലെ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഫ്രാങ്ക്ലിൻ 10- വയസിൽ ചേട്ടൻ ജെയിംസിന്റെ അച്ചടിശാലയിൽ ജോലി തുടങ്ങി. ചേട്ടൻ നടത്തിയ ന്യൂ ഇംഗ്ലണ്ട് ക്യൂറന്റ` (New England Courant) എന്ന പത്രത്തിൽ ലേഖനം എഴുതിയാണ് അദ്ദേഹത്തിന്റെ തുടക്കംകുറിക്കുന്നത്. പിന്നീട് 1726-ൽ ഇംഗ്ലണ്ടിലേക്ക് പോയി.
വൈദ്യുതി[തിരുത്തുക]
1752-ൽ മിന്നലിൽ വൈദ്യുതി ഉണ്ടെന്ന് ഫ്രാങ്ക്ലിൻ തെളിയിച്ചു . ശക്തമായ മിന്നൽ ഉള്ള സമയത്ത് പട്ടം പറപ്പിച്ചാണ് ഈ പരീക്ഷണം നടത്തിയത്.