ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്


പദവിയിൽ
January 20, 1989 – January 20, 1993
വൈസ് പ്രസിഡണ്ട് Dan Quayle
മുൻ‌ഗാമി Ronald Reagan
പിൻ‌ഗാമി Bill Clinton

പദവിയിൽ
January 20, 1981 – January 20, 1989
പ്രസിഡണ്ട് Ronald Reagan
മുൻ‌ഗാമി Walter Mondale
പിൻ‌ഗാമി Dan Quayle

പദവിയിൽ
January 30, 1976 – January 20, 1977
പ്രസിഡണ്ട് Gerald Ford
Deputy Vernon A. Walters
E. Henry Knoche
മുൻ‌ഗാമി William Colby
പിൻ‌ഗാമി Stansfield Turner

പദവിയിൽ
September 26, 1974 – December 7, 1975
പ്രസിഡണ്ട് Gerald Ford
മുൻ‌ഗാമി David K. E. Bruce
പിൻ‌ഗാമി Thomas S. Gates

പദവിയിൽ
January 19, 1973 – September 16, 1974
മുൻ‌ഗാമി Bob Dole
പിൻ‌ഗാമി Mary Smith

പദവിയിൽ
March 1, 1971 – January 18, 1973
പ്രസിഡണ്ട് Richard Nixon
മുൻ‌ഗാമി Charles Yost
പിൻ‌ഗാമി John A. Scali

Member of the U.S. House of Representatives
from Texas's 7th district
പദവിയിൽ
January 3, 1967 – January 3, 1971
മുൻ‌ഗാമി John Dowdy
പിൻ‌ഗാമി Bill Archer
ജനനം1924 ജൂൺ 12(1924-06-12)
Milton, Massachusetts, U.S.
മരണം2018 നവംബർ 30(2018-11-30) (പ്രായം 94)
Houston, Texas, U.S.
രാഷ്ട്രീയപ്പാർട്ടി
Republican
ജീവിത പങ്കാളി(കൾ)Barbara Pierce (വി. 1945–2018) «start: (1945)–end+1: (2019)»"Marriage: Barbara Pierce to ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%A1%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8D%E0%B4%AF%E0%B5%81._%E0%B4%AC%E0%B5%81%E0%B4%B7%E0%B5%8D)
കുട്ടി(കൾ)
വെബ്സൈറ്റ്Presidential Library
ഒപ്പ്
Cursive signature in ink

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിഒന്നാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് ജോർജ് ഹെർബെർട്ട് വോക്കർ ബുഷ്‌ (ജീവിതകാലം : ജൂൺ 12, 1924 – നവംബർ 30, 2018) റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്ട്രപതി ആയിരുന്നു. 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായും പ്രവർത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ട്രപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ്‌ അമേരിക്കയുടെ 43-മത് രാഷ്ട്രപതി ആയും ജെബ് ബുഷ്‌ ഫ്ലോറിഡയുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മസാച്യുസെറ്റ്സ് സംസ്ഥാനത്തെ മിൽട്ടൺ നഗരത്തിൽ വ്യവസായപ്രമുഖനും രാഷ്ട്രീയ നേതാവുമായിരുന്ന പ്രസ്കോട്ട് ബുഷിന്റെയും ഡൊറോത്തി വാക്കർ ബുഷിന്റെയും രണ്ടാമത്തെ മകനായി 1924 ജൂൺ 12-ന് ജനിച്ച ബുഷ്, സ്കൂൾ പഠനത്തിനുശേഷം കനക്ടികട് യൂൾ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിയ്ക്കേ 1943-ൽ 19-ആം വയസ്സിൽ അമേരിക്കൻ വ്യോമസേനയിൽ പൈലറ്റായി സ്ഥാനമേറ്റു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായിരുന്നു അദ്ദേഹം. യുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയശേഷം 1945 ജനുവരി 6-ന് ബാർബറ പിയേഴ്സ് ബുഷിനെ വിവാഹം കഴിച്ചു. 73 വർഷം നീണ്ടുനിന്ന ഈ വിവാഹബന്ധം, അമേരിക്കൻ പ്രസിഡന്റുമാരുടെ വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്നതാണ്. ഇവർക്ക് ആറ് മക്കളുണ്ട്. 43-ആമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു. ബുഷാണ് ഇവരിൽ ഏറ്റവും മൂത്തത്. പരേതയായ പോളിൻ (നാലാം വയസ്സിൽ രക്താർബുദം ബാധിച്ച് അന്തരിച്ചു), മുൻ ഫ്ലോറിഡ ഗവർണർ ജെബ് (ജോൺ എല്ലിസ് ബുഷ്), നീൽ, മാർവിൻ, ഡൊറോത്തി എന്നിവരാണ് ഇവരുടെ മറ്റുമക്കൾ.


അവലംബം[തിരുത്തുക]