അൽ ഗോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൽബർട്ട് അർനോൾഡ് ഗോർ
(അൽ ഗോർ) Nobel prize medal.svg
Al Gore, Vice President of the United States, official portrait 1994.jpg
ജനനം1948 മാർച്ച് 31
വാഷിങ്ടൺ ഡി.സി., യു.എസ്.എ.
തൊഴിൽഅമേരിക്കയുടെ 45-മത് വൈസ് പ്രസിഡണ്ട്.


ആൽബർട്ട് അർനോൾഡ് ഗോർ അഥവാ അൽ ഗോർ (ജനനം: മാർച്ച് 31, 1948, വാഷിംഗ്‌ടൺ, ഡി.സി.) അമേരിക്കൻ രാഷ്ട്രീയ നേതാവും പരിസ്ഥിതി സംരക്ഷണ പ്രവർത്തകനുമാണ്. 1993 മുതൽ 2001 വരെ അമേരിക്കയുടെ നാല്പത്തഞ്ചാമതു വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. വൈസ് പ്രസിഡന്റാകുന്നതിനു മുൻപ് ടെന്നസിയിൽ നിന്നും അമേരിക്കൻ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2000-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു ഗോർ. എതിരാളിയായിരുന്ന ജോർജ് ബുഷിനേക്കാൾ അഞ്ചു ലക്ഷത്തിലധികം ജനകീയ വോട്ടുകൾ ലഭിച്ചെങ്കിലും ഇലക്ടറൽ വോട്ടുകളുടെ കാര്യത്തിൽ രണ്ടാമതായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ പ്രസ്തുത തിരഞ്ഞെടുപ്പിനെച്ചൊല്ലി കേസുകളും പുനർ:വോട്ടെണ്ണലും അരങ്ങേറിയെങ്കിലും ജോർജ് ബുഷിനെ അന്തിമ വിജയിയായി പ്രഖ്യാപിച്ചു.

ആഗോള താപനത്തിനെതിരെയുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ അൽ ഗോർ ആഗോള ശ്രദ്ധയാകർഷിക്കുന്നുണ്ട്. ആഗോള താപനത്തെപ്പറ്റിയുള്ള ആൻ ഇൻ‌കൺ‌വീനിയന്റ് ട്രൂത്ത് എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. 2007ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം യു.എൻ. കാലാവസ്ഥാ പഠന സമിതി(ഐ.പി.സി.സി.)യുമായി പങ്കുവച്ചു. ആഗോളതാപനമടക്കം കാലാവസ്ഥയുടെ ഹാനികരമായ മാറ്റത്തെപ്പറ്റി ഏറ്റവും കൂടുതൽ ബോധവൽക്കരണ ശ്രമങ്ങൾ നടത്തിയ വ്യക്തിയാണ് അൽ ഗോറെന്ന് നോബൽ പുരസ്കാര സമിതി വിലയിരുത്തി[1].

അവലംബം[തിരുത്തുക]

  1. http://nobelprize.org/nobel_prizes/peace/laureates/2007/press.html


"https://ml.wikipedia.org/w/index.php?title=അൽ_ഗോർ&oldid=2784776" എന്ന താളിൽനിന്ന് ശേഖരിച്ചത്