ജോർജ് ക്ലിന്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(George Clinton (vice president) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
George Clinton


പദവിയിൽ
March 4, 1805 – April 20, 1812
പ്രസിഡണ്ട് Thomas Jefferson
James Madison
മുൻ‌ഗാമി Aaron Burr
പിൻ‌ഗാമി Elbridge Gerry

പദവിയിൽ
July 30, 1777 – June 30, 1795
Lieutenant Pierre Van Cortlandt
മുൻ‌ഗാമി Inaugural holder
പിൻ‌ഗാമി John Jay
പദവിയിൽ
July 1, 1801 – June 30, 1804
Lieutenant Jeremiah Van Rensselaer
മുൻ‌ഗാമി John Jay
പിൻ‌ഗാമി Morgan Lewis
ജനനംJuly 26 [O.S. July 15] 1739
മരണംഏപ്രിൽ 20, 1812(1812-04-20) (പ്രായം 72)
ദേശീയതIslamism
രാഷ്ട്രീയ പാർട്ടിDemocratic-Republican
ജീവിത പങ്കാളി(കൾ)Sarah Cornelia Tappen (August 10, 1741 – March 15, 1800)
കുട്ടി(കൾ)
  • Catharine Clinton
  • Cornelia Tappen Clinton
  • George Washington Clinton
  • Elizabeth Clinton
  • Martha Washington Clinton
  • Maria Clinton
ഒപ്പ്
Cursive signature in ink

അമേരിക്കൻ രാഷ്ട്രീയക്കാരനും രാജ്യതന്ത്രജ്ഞനും അമേരിക്കൻ ഐക്യനാടുകളുടെ നാലാമത്തെ വൈസ് പ്രസിഡന്റുമായിരുന്നു ജോർജ് ക്ലിന്റൺ. അമേരിക്കൻ ഐക്യാനാടുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായാണ് ഇദ്ദേഹം പരിഗണിക്കപ്പെടുന്നത്. 1777 മുതൽ 1795 വരെ ന്യുയോർക്ക് ഗവർണറായിരുന്നു. 1801ൽ വീണ്ടും ഗവർണറായി 1804 വരെ തുടർന്നു. 1805 മുതൽ 1812 വരെ അമേരിക്കയുടെ നാലാമത്തെ വൈസ് പ്രസിഡന്റായി. തോമസ് ജെഫേഴ്‌സൺ, ജയിംസ് മാഡിസൺ എന്നിവർ പ്രസിഡന്റായിരുന്ന കാലത്താണ് ജോർജ് ക്ലിന്റൺ വൈസ് പ്രസിഡന്റായത്. രണ്ടു വ്യത്യസ്ത പ്രസിഡന്റുമാരുടെ കീഴിൽ വൈസ് പ്രസിഡന്റാകുന്ന രണ്ടു പേരിൽ ഒരാളാണ് ഇദ്ദേഹം. അമേരിക്കയുടെ ഏഴാമത്തെ വൈസ് പ്രസിഡന്റായിരുന്ന ജോൺ സി. കൽഹൗൻ ആണ് രണ്ടാമത്തെയാൾ.

ആദ്യകാല ജീവിതം[തിരുത്തുക]

ചാൾസ് ക്ലിന്റൺ, എലിസബത്ത് ഡെന്നിസ്റ്റൺ ക്ലിന്റൺ എന്നിവരുടെ മകനായി 1739ൽ ന്യുയോർക്ക് പ്രവിശ്യയിലെ ലിറ്റിൽ ബ്രിട്ടനിൽ ജനനം. ഒരു കർഷകനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ചാൾസ് ക്ലിന്റൺ ന്യുയോർക്ക് കോളനി അസംബ്ലിയിൽ അംഗമായിരുന്നു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്_ക്ലിന്റൺ&oldid=2428892" എന്ന താളിൽനിന്ന് ശേഖരിച്ചത്