ആര്യഭട്ട
സംഘടന | ഐ.എസ്.ആർ.ഓ |
---|---|
ഉപയോഗലക്ഷ്യം | Astrophysics |
Satellite of | ഭൂമി |
വിക്ഷേപണ തീയതി | ഏപ്രിൽ 19 1975 |
വിക്ഷേപണ വാഹനം | Cosmos-3M |
COSPAR ID | 1975-033A |
പിണ്ഡം | 360.0 kg |
പവർ | 46 W from solar panels |
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ | |
ഭ്രമണപഥം | LEO |
Inclination | 50.7º |
Apoapsis | 619 കിലോമീറ്ററുകൾ (385 മൈ.) |
Periapsis | 563 കിലോമീറ്ററുകൾ (350 മൈ.) |
Orbital period | 96 minutes |
ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് ആര്യഭട്ട. എ.ഡി 5ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആര്യഭടൻ എന്ന ഗണിതശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമായാണ് ഈ കൃത്രിമോപഗ്രഹത്തിന് പേര് നൽകിയത്. ഐ.എസ്.ആർ.ഓ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയൻ ആണ് വിക്ഷേപിച്ചത്. ജ്യോതിശ്ശാസ്ത്രസംബന്ധമായ പരീക്ഷണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഇത് നിർമ്മിച്ചത്. പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി.
360 കി.ഗ്രാം ഭാരമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവിൽ 619 x 562 കി.മീ ആണ്.96.3 മിനുട്ട് ആണ് കക്ഷകപീരിയഡിന്റെ ദൈർഘ്യം. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകത്തിന്റെ വ്യാസം 1.4മീ ആണ്. മുകളിലും താഴേയുമുള്ള മുഖങ്ങളൊഴിച്ച് എല്ലാമുഖങ്ങളും സൗരസെല്ലുകളുപയോഗിച്ച് ആവരണം ചെയ്തിരിക്കുന്നു.
ലക്ഷ്യങ്ങൾ
[തിരുത്തുക]എക്സ് റേ, ജ്യോതിശ്ശാസ്ത്രം, സൗരഭൗതികശാസ്ത്രം, വ്യോമയാനവിജ്ഞാനം ഇവയെ അടിസ്ഥാനമാക്കിയായിരുന്ന 3 പരീക്ഷണങ്ങളാണ് പ്രധാനമായുംകേന്ദ്രീകരിച്ചത്