മുഹമ്മദ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് അലി

Muhammad Ali NYWTS.jpg

സ്ഥിതി വിവര കണക്കുകൾ
പേര്‌ മുഹമ്മദ് അലി
യഥാർത്ഥ നാമം കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയർ
അപര നാമം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം
നീളം 6' 3" (1.90m)
Reach 80 inches (2m)
Weight division Heavyweight
മതം സൂഫിസം
പൗരത്വം അമേരിക്കൻ
Ethnicity ആഫ്രിക്കൻ-അമേരിക്കൻ
ജന്മ ദിനം (1942-01-17) ജനുവരി 17, 1942 (വയസ്സ് 74)
ജന്മ സ്ഥലം ലൂയിസ് വെല്ലി, യു.എസ്.എ.
Stance Orthodox
Boxing record
Total fights 61
Wins 56
Wins by KO 37
Losses 5
Draws 0
No contests 0

മുഹമ്മദ് അലി(കാഷ്യസ് മേർ‌സിലസ് ക്ലേ ജൂനിയർ ജനനം:ജനുവരി 17 1942) പ്രശസ്തനായ ഒരു അമേരിക്കൻ ബോക്സർ താരമായിരുന്നു[1]. ഇദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയിൽ 1942 ജനുവരി 17- നാണ് മുഹമ്മദ്‌ അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത്‌ .മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964-ലാണ് പേര് മുഹമ്മദ്‌ അലി എന്ന് ആക്കിയത്[2].
കാഷ്യസ് മാർസലസ് ക്ലേ സീനിയർ എന്നാ ആളായിരുന്നു ക്ലേയുടെ പിതാവ്. പരസ്യ ബോർഡ്‌ എഴുത്തായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഒഡേസ ഗ്രേഡി ക്ലേ ആയിരുന്നു ക്ലേയുടെ മാതാവ്‌. ഇളയ ഒരു സഹോദരനും അലിക്കിണ്ടായിരുന്നു. പേര് റുഡോൾഫ്‌.
ക്ലേയുടെ കുട്ടിക്കാലത്ത്‌ അമേരിക്കയിൽ വർണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവർക്കും വെളുതവർക്കും വെവ്വേറെ ഹോട്ടലുകൾ, പാർക്കുകൾ, പള്ളികൾ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. ' വെള്ളക്കാർക്ക് മാത്രം' എന്നെഴുതിയ ബോർഡുകൾ എല്ലായിടത്തും കാണാമായിരുന്നു.കറുത്ത വർഗക്കാരായ എല്ലാ കുട്ടികളിലും എന്നാ പോലെ ക്ലേയുടെ മനസ്സില്ലും വർണ വിവേചനം മുറിവുകൾ സൃഷ്ടിച്ചു. പോരാട്ടം നിറഞ്ഞ ഭാവി ജീവിതത്തിനു ക്ലേ കറുത്ത് നേടിയത്‌ ഈ ജീവിത അനുഭവങ്ങളിൽ നിന്നാണ്.
1954 ഒക്ടോബർ മാസം. 12 വയസുള്ള ക്ലേ തന്റെ സൈകിളിൽ സുഹൃത്തും ഒന്നിച് കൊളംബിയ ഓടിറ്റൊരിയത്തിൽ നടക്കുന്ന ലുയിസ്‌ വില്ലി ഹോം ഷോ എന്നാ പ്രദർശനം കാണാൻ പുറപ്പെട്ടു. പ്രദർശന ഹാളിൽ കറങ്ങി നടന്നു പുറതെതിയപ്പോൾ ക്ലെയുടെ സൈക്കിൾ കാണാനില്ല. ഒരു പോലീസുകാരനായ ജോ മാർട്ടിൻ അവിടെ അടുത്തുള്ള ജിംനേഷ്യത്തിൽ ബോക്സിംഗ് പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ആരോ പറഞ്ഞു കൊടുതതനുസരിച്ച് ക്ലേ പരാതിയുമായി മാർട്ടിനെ സമീപിച്ചു.ക്ലെയുടെ കാണാതെ പോയ സൈക്കിൾ മാര്ട്ടിന് ഒരിക്കലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. പക്ഷേ മറ്റൊന്ന് സംഭവിച്ചു, ജിംനേഷ്യത്തിൽ ചേർന്ന് ബോക്സിംഗ് പരിശീലിക്കാൻ മാർട്ടിൻ ക്ലേയെ പ്രേരിപ്പിച്ചു.ക്ലേ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പരിശീലനം തുടങ്ങിയ ക്ലേ താമസിയാതെ തന്റെ ലോകം ബോക്സിങ്ങിൽ ആണെന്ന് തിരിച്ചറിഞ്ഞു. പരിശീലനം ആരംഭിച്ചു ആറാഴ്ച പിന്നിട്ടപ്പോൾ ക്ലേ ബോക്സിംഗ് റിങ്ങിൽ തന്റെ ആദ്യ ജയം നേടി. പിന്നീട് തന്റെ മുഴുവൻ സമയവും ഉർജവും ക്ലേ ബോക്സിങ്ങിനായി മാറ്റിവച്ചു. 18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമേച്വർ ബോക്സിംഗ് മൽസരങ്ങളിൽ പങ്കെടുത്തു കഴിഞ്ഞിരുന്നു.കേന്ടുക്കി ഗോൾഡൻ ഗ്ലൌസ് ടൌർണമെന്റ്റ് കിരീടം ആറ് തവണയും നാഷണൽ ഗോൾഡൻ ഗ്ലൌസ് ടൌർണമെന്റ്റ് കിരീടം രണ്ടു തവണയും നേടുകയും ചെയ്തു. 1960-ൽ കാഷ്യസ് ക്ലേ റോം ഒളിമ്പിക്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിൽ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലിൽ എത്തി. മൂന്നു തവണ യുറോപ്യൻ ചാമ്പ്യനും 1956ലെ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവുമായ സിഗ്ന്യു പിയട്രിഗകൊവ്സ്കി ആയിരുന്നു ഫൈനലിൽ എതിരാളി. എങ്കിലും മൂന്നാമത്തെ റൌണ്ടിൽ തന്നെ ക്ലേ വിജയിച്ചു.

  1. "Muhammad Ali - Boxer". Boxrec.com. ശേഖരിച്ചത് September 5, 2011. 
  2. Plimpton, George (June 14, 1999). "MUHAMMAD ALI: The Greatest". TIME. ശേഖരിച്ചത് September 5, 2011. 

അവലംബം[തിരുത്തുക]

Biography Online
English Wikipedia

"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_അലി&oldid=2285173" എന്ന താളിൽനിന്നു ശേഖരിച്ചത്