Jump to content

ലാൻസ് ആംസ്ട്രോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lance Armstrong എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാൻസ് ആംസ്ട്രോങ്ങ്
2010ലെ ടൂർ ദെ ഫ്രാൻസ് മത്സരത്തിനിടെ ആംസ്ട്രോങ്ങ്.
Personal information
Full nameലാൻസ് എഡ്വാർഡ് ആംസ്ട്രോങ്ങ്
Nicknameദി ബോസ്, Juan Pelota, ബിഗ് ടെക്സ്, ദി ടെക്സൻ,[1]
Mellow Johnny (from maillot jaune which is French for yellow jersey)[2]
Born (1971-09-18) സെപ്റ്റംബർ 18, 1971  (53 വയസ്സ്)
പ്ലാനോ, ടെക്സാസ്, അമേരിക്കൻ ഐക്യനാടുകൾ
Height1.77 മീ (5 അടി 9+12 ഇഞ്ച്)[3]
Weight 75 കി.ഗ്രാം (165 lb)[3]
Team information
Disciplineറോഡ്
Roleറൈഡർ
Rider typeഓൾ-റൗണ്ടർ
Amateur team(s)
1990–1991
1991
Subaru-Montgomery
യുഎസ് ദേശീയ ടീം
Professional team(s)
1992–1996
1997
1998–2004
2005
2009
2010–2011
മോട്ടോറോള
Cofidis
US Postal
ഡിസ്കവറി ചാനൽ
Astana
Team RadioShack
Major wins
സിംഗിൾ ഡെയ് റെയ്സസ് & ക്ലാസിക്
സൈക്ലിങ്ങ് ലോക ചാമ്പ്യൻ (1993)
യുഎസ് ദേശീയ സൈക്ലിങ്ങ് ചാമ്പ്യൻ (1993)
Clásica de San Sebastián (1995)
La Flèche Wallonne (1996)
Infobox last updated on
ഒക്ടോബർ 22, 2012

മുൻ അമേരിക്കൻ സൈക്ലിംഗ് താരമാണ് ലാൻസ് എഡ്വാർഡ് ആംസ്ട്രോങ്ങ്. ഉത്തേജക മരുന്ന് സ്വയം ഉപയോഗിച്ചതിനും മറ്റുള്ളവരെ ബലാത്കാരത്തിലും അല്ലാതെയും മരുന്നടിക്കാൻ നിർബന്ധിതരാക്കിയതിനും 2012 ഒക്ടോബർ 22ന് അന്താരാഷ്ട്ര സൈക്ലിങ് യൂണിയൻ (യു.സി.ഐ.) ഇദ്ദേഹത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. മാത്രമല്ല 1998 മുതൽ ഇദ്ദേഹം നേടിയ എല്ലാ കിരീടങ്ങളും തിരിച്ചെടുക്കുകയും ചെയ്തു. ഇതിൽ 1999 മുതൽ 2005 വരെ നേടിയ 7 ടൂർ ദെ ഫ്രാൻസ് കിരീടങ്ങളും ഉൾപ്പെടും. ഇതോടെ 1995ൽ നേടിയ 36ആം സ്ഥാനം മാത്രമാണ് ടൂർ ദെ ഫ്രാൻസിൽ അദ്ദേഹത്തിന്റെ പേരിൽ അവശേഷിക്കുന്നത്.[4]

1992 ലാണ് സൈക്ലിംങ്ങ് മേഖലയിൽ അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്. മോട്ടോറോള സൈക്ലിംഗ് ടീമിലായിരുന്നു അദ്ദേഹം അന്ന്. 1993 മുതൽ 1996 വരെ കാലയളവിൽ അദ്ദേഹം ശ്രദ്ധേയ വിജയങ്ങൾ നേടി. പക്ഷെ 1996 ഒക്ടോബറിൽ അദ്ദേഹത്തിന് ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി. തുടർച്ചയായ കീമോതെറാപ്പിക്ക് അദ്ദേഹം വിധേയനായി. 1996 ഡിസംബർ 13 ന് അദ്ദേഹത്തിന്റെ അവസാന കീമോതെറാപ്പിയും കഴിഞ്ഞു. 1997 ഫെബ്രുവരിയിൽ അദ്ദേഹം ക്യാൻസറിൽ നിന്ന് പൂർണ മോചിതനായി.

2011 ഫെബ്രുവരി 11 ന് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. തനിക്കെതിരെയുള്ള അന്വഷണത്തെ തുടർന്നായിരുന്നു ഈ തീരുമാനം. തുടർന്ന്, 1998 ആഗസ്തിനുശേഷമുള്ള കരിയർ നേട്ടങ്ങളെല്ലാം അസാധുവാക്കണമെന്ന് നിർദ്ദേശിച്ച യുസാഡ ആംസ്‌ട്രോങ്ങിന് ആജീവനാന്തം വിലക്ക് ഏർപ്പെടുത്തി. യു.എസ്.എ.ഡി.എ.യുടെ തീരുമാനത്തെ അംഗീകരിക്കാൻ യു.സി.ഐ. വൈകിയത് അമേരിക്കയിൽ വൻവിവാദമായി മാറിയിരുന്നു. യു.സി.ഐ.യെ ആംസ്‌ട്രോങ് വിലയ്ക്കുവാങ്ങിയെന്ന പ്രാചരണവും ഉണ്ടായി. ആംസ്‌ട്രോങ്ങിനെതിരായ യുസാഡയുടെ കണ്ടെത്തൽ തികച്ചും സൈക്ലിങ് രംഗത്തെ തന്നെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. യുസാഡയുടെ വെളിപ്പെടുത്തലുകളോടെ സ്‌പോൺസർമാരെല്ലാം ആസ്ട്രോങ്ങിനെ കൈയൊഴിഞ്ഞു. 17 വർഷമായി കരാറിലുണ്ടായിരുന്ന ഡച്ച് സ്‌പോൺസർ റാബോബാങ്കാണ് ഏറ്റവുമൊടുവിൽ കൈവിട്ടത്.[4]

അവലംബം

[തിരുത്തുക]
  1. Gayle King Radio Show, Fed Ex http://www.oprah.com/media/20080601_oaf_20080619_oaf_gk
  2. Lance Armstrong, Sally Jenkins: Every Second Counts, Chapter 1, (ISBN 0-385-50871-9), Broadway Books 2003.
  3. 3.0 3.1 TDF (2009). Astana – Lance Armstrong. Retrieved on 2009-07-04 from http://www.letour.fr/2009/TDF/RIDERS/us/coureurs/22.html.
  4. 4.0 4.1 "ആംസ്‌ട്രോങ്ങിന് ആജീവനാന്ത വിലക്ക്‌". Archived from the original on 2012-10-24. Retrieved 2012-10-24.
"https://ml.wikipedia.org/w/index.php?title=ലാൻസ്_ആംസ്ട്രോങ്&oldid=3643743" എന്ന താളിൽനിന്ന് ശേഖരിച്ചത്