Jump to content

ലോകാരോഗ്യസംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകാരോഗ്യസംഘടന
രൂപീകരണം7 ഏപ്രിൽ 1948
തരംഐക്യരാഷ്ട്രസഭ‎യുടെ ഏജൻസി
ആസ്ഥാനംജനീവ, സ്വിറ്റ്സർലന്റ്
അംഗത്വം
193 അംഗ രാജ്യങ്ങൾ
ഔദ്യോഗിക ഭാഷ
അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രെഞ്ച്, റഷ്യൻ സ്പാനിഷ്
Director-General
മാർഗരറ്റ് ചാൻ
വെബ്സൈറ്റ്http://www.who.int/

അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization (WHO). സ്വിറ്റ്സർലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. ഇപ്പോഴത്തെ അധ്യക്ഷൻ മാർഗരറ്റ് ചാൻ (Margaratt Chan) ആണ് . 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, അറബിക് എന്നിവയാണ്.ആകെ 6 ഭാഷകൾ.

ഉത്ഭവം

[തിരുത്തുക]

സർവ്വരാജ്യസഖ്യ (League of Nations) ത്തിന്റെ ആരോഗ്യ ഏജൻസിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടർച്ചയായാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്. റിനെ സാൻഡ് (റിനെ Sand ) അധ്യക്ഷനായുള്ള സമിതി 1946ൽ ഉണ്ടാക്കിയ കരട് ഭരണഘടന, ആ വർഷം തന്നെ ന്യൂയോർക്കിൽ 51 രാജ്യങ്ങൾ ഉൾക്കൊണ്ട അന്തർദേശീയ ആരോഗ്യ സമ്മേളനം (International Health Conference) അംഗീകരിച്ചു. 1948 ഏപ്രിൽ 7-ന് ആണ് ലോകാരോഗ്യസംഘടന രൂപവത്കരിക്കപ്പെട്ടത്. ഏപ്രിൽ 7 ലോകാരോഗ്യ ദിനമാണ്. ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഈ ദിനം പ്രഘോഷിക്കപ്പെടുന്നത്.

ലക്ഷ്യം

[തിരുത്തുക]

ഏവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. ഭരണ ഘടനയുടെ ആമുഖത്തിൽ പറയുന്നത്::

  1. രോഗ വൈകല്യ രാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക മാനസിക സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം.
  2. വംശം, മതം, രാഷ്ട്രീയം, വിശ്വാസം, സാമ്പത്തിക സ്ഥിതി, സാമൂഹ്യാവസ്ഥ എന്നിവക്കതീതമായി, ലഭ്യമാക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ നിലവാരം ഓരോർത്തർക്കും പ്രാപ്യമാക്കുക മനുഷ്യന്റെ മൌലീകമായ അവകാശമാണ്.
  3. സമാധാനം. സുരക്ഷ എന്നിവ കൈവരിക്കുന്നതിന്, വ്യക്തികളുടെയും രാജ്യത്തിന്റെയും പൂർണ സഹകരണത്തോടെ ഏവർക്കും ആരോഗ്യം ഉറപ്പാക്കേണ്ടണ്‌ .
  4. ആരോഗ്യ പോഷണത്തിനും സംരക്ഷണത്തിനുമുള്ള ഏത് നേട്ടവും ഏവർക്കും വിലപ്പെട്ടതാണ്‌.
  5. ആരോഗ്യ പോഷണത്തിലും രോഗ നിയന്ത്രണത്തിലും, പ്രത്യേകിച്ച് പകർച്ച രോഗ നിയന്ത്രണത്തിൽ രാജ്യങ്ങൾ തമ്മിൽ കാണപ്പെടുന്ന ആരോഗ്യ വികസന അസുന്തിലാവസ്ഥ ഒരു പൊതു വിപത്താണ്.
  6. മാറിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയിൽ ഒരു നല്ല വളർച്ച ഓരോ കുഞ്ഞിനും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
  7. വൈദ്യവിജ്ഞാനപരവും, മനശാസ്ത്രപരവും ആയി ഉണ്ടായിട്ടുള്ള പ്രയോജനങ്ങൾ ഏവർക്കും ഉറപ്പാക്കേണ്ടത് നല്ല ആരോഗ്യത്തിനു ആവശ്യമാണ്‌.
  8. അറിഞ്ഞുള്ള അഭിപ്രായവും,, സകർമ സഹകരണവും ജനങ്ങളിൽ ഉണ്ടാക്കേണ്ടത് ആരോഗ്യ പുരോഗതിക്ക് ആവശ്യമാണ്‌.
  9. ആവശ്യമായ ആരോഗ്യ, സാമൂഹ്യ നടപടികളിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് സർക്കാരാണ്...

ആരോഗ്യം

[തിരുത്തുക]

WHO "ആരോഗ്യം അഥവാ ഹെൽത്ത്‌" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സ്വാസ്ഥ്യമാണെന്നും കേവലം രോഗങ്ങൾ ഇല്ലാത്ത അവസ്ഥ അല്ലെന്നും നിർവചിച്ചിട്ടുണ്ട്.

ശാരീരികവും മാനസികവുമായ ആരോഗ്യം, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം, ആരോഗ്യകരമായ ജീവിതശൈലി, വിവിധ രോഗങ്ങൾ, അവയ്ക്കുള്ള ശാസ്ത്രീയമായ ചികിത്സ, ആധുനികവും ശാസ്ത്രീയവുമായ ഗവേഷണങ്ങൾ തുടങ്ങിയ സമസ്ത മേഖലകളിലും ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]

Parks Text Book of Social and Preventive Medicine 19th Ed, P-762, Bhanot Publishers,Jabalpur.

"https://ml.wikipedia.org/w/index.php?title=ലോകാരോഗ്യസംഘടന&oldid=4080501" എന്ന താളിൽനിന്ന് ശേഖരിച്ചത്