ആലിപ്പഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭൂതലത്തിൽ നിന്നും ഉയർന്നുപൊങ്ങുന്ന ചൂടേറിയ നീരാവി വളരെ പെട്ടെന്ന് തണുക്കുകവഴി രൂപം കൊള്ളുന്ന ഐസ് രൂപമാണ് ആലിപ്പഴം (English : Hail). ചൂടേറിയ നീരാവി ഭൂമിയിൽ നിന്നും 1-2 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോൾ മുകളിൽ നിന്നും താഴോട്ട് ഒഴുകിക്കൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ വളരെപ്പെട്ടെന്ന് തണുത്ത് ചെറിയ ഐസ് കട്ടകൾ ആയി മാറുന്നു. ഈ പ്രക്രിയ തുടരുമ്പോൾ ഐസ് കട്ടകളുടെ വലിപ്പവും ഭാരവും കൂടുകയും, അത് താഴോട്ട് പതിക്കുകയും ചെയ്യുന്നു.

പല വലിപ്പത്തിലായി കണ്ടുവരുന്ന ആലിപ്പഴം പൊതുവെ ചെറിയ കഷണങ്ങളായാണു ഭൂമിയിൽ പതിക്കുന്നത്. ഗോളാകൃതിയിൽ നിന്ന് ഉരുകി വരുന്നതിനാൽ അതിനു കൃത്യമായ ആകൃതി ഉണ്ടാവാറില്ല. ആലിപ്പഴം വൻതോതിൽ ഭൂമിയിലേക്കു പതിക്കുന്നത് പലപ്പോഴും കൃഷി നാശം ഉണ്ടാക്കുന്നു.

1986ൽ ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്[അവലംബം ആവശ്യമാണ്].

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
hail എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Images
"https://ml.wikipedia.org/w/index.php?title=ആലിപ്പഴം&oldid=2913579" എന്ന താളിൽനിന്ന് ശേഖരിച്ചത്