വെള്ളപ്പൊക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബംഗ്ലാദേശിൽ 2009-ലുണ്ടായ വെള്ളപ്പൊക്കം

കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു.[1] ഇത് പലവിധ കാരണങ്ങളാൽ സംഭവിക്കാറുണ്ട്. പ്രകൃതിക്ഷോഭമാണിതിൽ പ്രധാനപ്പെട്ടത്. അതായത് മഹാമാരി, ഉരുൾപൊട്ടൽ, വേലിയേറ്റം, മഞ്ഞുരുകൽ, സുനാമി തുടങ്ങിയവ. ജലസംഭരണികളിൽ കൂടുതൽ ജലം നിറയുന്നതോടെ അണക്കെട്ടിന്റെ സംരക്ഷണാർത്ഥം അധികമുള്ള ജലത്തെ തുറന്നു വിട്ടാലും വെള്ളപ്പൊക്കം ഉണ്ടാകാം. വെള്ളപ്പൊക്കം മൂലം താഴ്ന്ന പ്രദേശങ്ങളിലെ കൃഷി നശിക്കുകയും ഗതാഗതം സംവിധാനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നതോടൊപ്പം വീടുകൾക്കും വ്യവസായശാലകൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകുയം ചെയ്യുന്നു. വാർത്താവിനിമയംകൂടി തടസ്സപ്പെടുന്നതോടെ ജന ജീവിതം താറുമാറാകുന്നു. എന്നാൽ വെള്ളപ്പൊക്കത്തിന്റെ ഫലമായി താഴ്ന്ന പ്രദേശങ്ങളിലെ കൃഷി ഭൂമി എക്കൽ മണ്ണടിഞ്ഞ് ഫലഭുയിഷ്ടമാകാറുണ്ട്.

ഇവകൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Flood". മൂലതാളിൽ നിന്നും 2009-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-15.
"https://ml.wikipedia.org/w/index.php?title=വെള്ളപ്പൊക്കം&oldid=3645575" എന്ന താളിൽനിന്ന് ശേഖരിച്ചത്