Jump to content

ഫ്രഞ്ച് വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രഞ്ച് വിപ്ലവം

ബാസ്റ്റീൽ കോട്ടയുടെ ആക്രമണം
തിയതി5 മേയ് 1789 – 9 നവംബർ 1799 (1789-05-05 – 1799-11-09)
(10 വർഷം, 6 മാസം and 4 ദിവസം)
സ്ഥലംഫ്രാൻസ്
ഫലം* ഫ്രഞ്ച് രാജവാഴ്ചയുടെ നിർത്തലാക്കൽ
  • മതേതരവും ജനാധിപത്യപരവുമായ ഒരു റിപ്പബ്ലിക്കിന്റെ സ്ഥാപനം
  • ലിബറലിസത്തെയും മറ്റ് പ്രബുദ്ധത തത്ത്വങ്ങളെയും അടിസ്ഥാനമാക്കിയുള്ള സമൂലമായ സാമൂഹിക മാറ്റം
  • നെപ്പോളിയൻ ബോണപാർട്ടെയുടെ കടന്നുവരവ്
  • ഫ്രഞ്ചു സമൂഹത്തിൽ നിലനിന്നിരുന്ന അനീതിയും അസമത്വവും ഇല്ലാതാക്കൽ
  • മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി സായുധ സംഘട്ടനങ്ങൾ

ഫ്രഞ്ച് വിപ്ലവം ( ഫ്രഞ്ച് : Révolution française [ʁevɔlysjɔ̃ fʁɑ̃sɛːz] ) : 1789 മുതൽ ഫ്രാൻസിലും അതിന്റെ കോളനികളിലും ദൂരവ്യാപകമായ സാമൂഹികവും രാഷ്ട്രീയവുമായ പ്രക്ഷോഭത്തിന്റെ കാലഘട്ടമായിരുന്നു . വിപ്ലവം രാജവാഴ്ചയെ അട്ടിമറിച്ചു , ഒരു റിപ്പബ്ലിക് സ്ഥാപിച്ചു , രാഷ്ട്രീയ കലഹങ്ങളുടെ അക്രമാസക്തമായ കാലഘട്ടങ്ങളെ ഉത്തേജിപ്പിച്ചു , ഒടുവിൽ നെപ്പോളിയന്റെ കീഴിലുള്ള സ്വേച്ഛാധിപത്യത്തിൽ കലാശിച്ചു , അതിന്റെ പല തത്ത്വങ്ങളും പടിഞ്ഞാറൻ യൂറോപ്പിലും അതിനുമപ്പുറത്തും അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളിലേയ്ക്കും കൊണ്ടുവന്നു. ലിബറൽ, റാഡിക്കൽ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിപ്ലവം ആധുനിക ചരിത്രത്തിന്റെ ഗതിയെ ഗണ്യമായി മാറ്റി, കേവല രാജവാഴ്ചയുടെ ആഗോള തകർച്ചയ്ക്ക് കാരണമാവുകയും റിപ്പബ്ലിക്കുകളും ലിബറൽ ഡെമോക്രസികളും പകരം വയ്ക്കുകയും ചെയ്തു . വിപ്ലവ യുദ്ധങ്ങളിലൂടെ, കരീബിയൻ മുതൽ മിഡിൽ ഈസ്റ്റ് വരെ വ്യാപിച്ച ആഗോള സംഘട്ടനങ്ങളുടെ ഒരു തരംഗം അത് അഴിച്ചുവിട്ടു . വിപ്ലവത്തെ മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായി ചരിത്രകാരന്മാർ പരക്കെ കാണുന്നു . രാജാവിന്റെ പരമാധികാരം, ഉപരിവർഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുൻനിർത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (1789–1799)[1] രാഷ്ട്രീയ-സാമൂഹിക കലാപമാണ്‌ ഫ്രഞ്ച് വിപ്ലവം. രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.

വ്യാപകമായ രക്തച്ചൊരിച്ചിൽ, അടിച്ചമർത്തൽ ഭീകരവാഴ്ച, ഏതാണ്ട് എല്ലാ യൂറോപ്യൻ ശക്തികളും കൈകടത്തിയ ആഭ്യന്തര യുദ്ധങ്ങൾ എന്നിവയിലൂടെ കടന്നുപോയ വിപ്ലവം, നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. വിപ്ലവത്തിനുശേഷമുണ്ടായ നെപ്പോളിയന്റെ യുദ്ധങ്ങൾ, അദ്ദേഹത്തിന്റെ പതനത്തെ തുടർന്നുവന്ന രണ്ടു രാജഭരണപുനഃസ്ഥാപനങ്ങൾ, പിൽക്കാലത്തെ രണ്ടു വിപ്ലവങ്ങൾ എന്നിവ ചേർന്നാണ് ഇന്നത്തെ ഫ്രാൻസിനെ രൂപപ്പെടുത്തിയത്. ഫ്രഞ്ച് ചക്രവർത്തിമാരുടെ ദുർഭരണത്തിനെതിരേയുള്ള സാധാരണക്കാരുടെ പ്രതിഷേധമാണ് ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത്.

ലൂയിസ് പതിനാറാമൻ

ലൂയിസ് പതിനാറാമൻ ആയിരുന്നു ഫ്രഞ്ച് വിപ്ലവം നടക്കുമ്പോഴുള്ള രാജാവ്. 1789 ജൂലൈ 14 ഇന് ആയിരക്കണക്കിന് ആളുകൾ ചേർന്ന് ഫ്രാൻസിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റീൽ കോട്ട തകർത്തതോടെയാണ് വിപ്ലവം ആരംഭിച്ചത്. 1789 ജൂൺ 20 ഇന് നടന്ന ടെന്നീസ് കോർട്ട് പ്രതിജ്ഞ ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. 1789ൽ മനുഷ്യാവകാശ പ്രഖ്യാപനം നടന്നു . 1792ൽ വിപ്ലവകാരികൾ ഫ്രാൻസിനെ റിപബ്ലിക്ക് ആയി പ്രഖ്യാപിച്ചു. ഫ്രഞ്ച് വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാൻ ഉപയോഗിച്ച ഉപകരണമായിരുന്നു ഗില്ലറ്റിൻ. ഫ്രഞ്ച് വിപ്ലവത്തിൻറെ പ്രവാചകൻ എന്നറിയപ്പെട്ട ചിന്തകനാണ് റൂസ്സോ .

ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങൾ സങ്കീർണ്ണവും ചരിത്രകാരന്മാർക്കിടയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നതുമാണ്. ഏഴ് വർഷത്തെ യുദ്ധത്തിനും അമേരിക്കൻ വിപ്ലവ യുദ്ധത്തിനും ശേഷം ഫ്രഞ്ച് സർക്കാർ കടക്കെണിയിലായിരുന്നു . ജനകീയമല്ലാത്ത നികുതി പദ്ധതികളിലൂടെ സാമ്പത്തിക സ്ഥിതി പുനസ്ഥാപിക്കാൻ അത് ശ്രമിച്ചു , അവ വളരെയധികം പിന്തിരിപ്പൻ ആയിരുന്നു . വിപ്ലവത്തിലേക്ക് നയിച്ച ധാന്യവ്യവസായത്തിന്റെ നിയന്ത്രണവും പാരിസ്ഥിതിക പ്രശ്നങ്ങളും മൂലം വർഷങ്ങളോളം മോശമായ വിളവെടുപ്പുണ്ടായി . സ്ഥാപിത സഭയിലെ പ്രഭുക്കന്മാരും കത്തോലിക്കാ പുരോഹിതന്മാരും അനുഭവിച്ച പദവികളോട് ജനങ്ങൾക്ക് നീരസമുണ്ടായി . ചില ചരിത്രകാരന്മാർ തോമസ് ജെഫേഴ്സൺ പ്രഖ്യാപിച്ചതിന് സമാനമായ ചിലത് ഉൾക്കൊള്ളുന്നു: ഫ്രാൻസ് "നമ്മുടെ [അമേരിക്കൻ] വിപ്ലവത്താൽ ഉണർന്നിരുന്നു . ജ്ഞാനോദയ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റത്തിനുള്ള ആവശ്യങ്ങൾ രൂപപ്പെടുത്തുകയും 1789 മെയ് മാസത്തിൽ എസ്റ്റേറ്റ്സ് ജനറലിന്റെ സമ്മേളനത്തിന് സംഭാവന നൽകുകയും ചെയ്തു . വിപ്ലവത്തിന്റെ ആദ്യ വർഷത്തിൽ, മൂന്നാം എസ്റ്റേറ്റിലെ അംഗങ്ങൾ (സാധാരണക്കാർ) നിയന്ത്രണം ഏറ്റെടുത്തു , ജൂലൈയിൽ ബാസ്റ്റൈൽ ജയിൽ ആക്രമിച്ചു , മനുഷ്യന്റെയും പൗരന്റെയും അവകാശ പ്രഖ്യാപനം ഓഗസ്റ്റിൽ പാസാക്കി . ആദ്യ ഘട്ടത്തിലെ ഒരു പ്രധാന സംഭവം, 1789 ഓഗസ്റ്റിൽ, ഫ്യൂഡലിസം നിർത്തലാക്കുകയും ചെയ്തു എന്നതാണ്

വിപ്ലവത്തിന്റെ തുടക്കം

[തിരുത്തുക]
ബാസ്റ്റൈൽ കോട്ട ആക്രമണത്തിനു മുമ്പ്

ബാസ്റ്റൈൽ ജയിൽ ആദ്യ കാലത്ത് ഒരു കോട്ടയായിരുന്നു . 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത് . ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂ .

ബാസ്റ്റൈൽകോട്ട ആക്രമിക്കപ്പെടുന്നു - ജീൻ പിയറി ഹോവലിൻ്റെ ചിത്രം

1789 ജൂലൈ 14 . ഫ്രാൻസിലെ കുപ്രസിദ്ധമായ ബാസ്റ്റൈൽ ജയിൽ . കാവൽഭടന്മാർ ഭക്ഷണത്തിനു ശേഷം അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു . കാവൽജോലിയുടെ മടുപ്പൊഴിവാക്കാൻ ഭടന്മാരിൽ ചിലർ നേരമ്പോക്കുകൾ പറഞ്ഞു കൊണ്ടിരുന്നു . അപ്പോഴാണ് ജയിലിന്റെ തെക്കുഭാഗത്ത് റോന്തു ചുറ്റിക്കൊണ്ടിരുന്ന ഒരു ഭടൻ അത് ശ്രദ്ധിച്ചത് ; ഒരു ഇരമ്പൽ ശബ്ദം . വലിയൊരു തേനീച്ചക്കൂട്ടത്തിന്റെ ആരവം പോലെ . അയാൾ ചെവി കൂർപ്പിച്ചു . ശബ്ദം അടുത്തടുത്തു വരുന്നു . പക്ഷേ , ഒന്നും കാണാനില്ല . ഭടൻ സൂക്ഷിച്ചു നോക്കി . അതാ ദൂരെ പൊടിപടലം ഉയർന്നുപൊങ്ങുന്നു . അൽപം കഴിഞ്ഞ് കാഴ്ച കൂടുതൽ വ്യക്തമായി ; ഒരു വലിയ ജനക്കൂട്ടം ! ആയുധങ്ങളും മൺവെട്ടികളും ഇരുമ്പു ദണ്ഡുകളും പിടിച്ച് ആർത്തട്ടഹസിച്ചു കൊണ്ട് അവർ കുന്നിൻ ചരിവിലൂടെ ജയിൽ ലക്ഷ്യമാക്കി പാഞ്ഞു വരികയാണ് . ഭടൻ ഓടിച്ചെന്ന് ജയിൽകമാൻഡറെ വിവരമറിയിച്ചു . ജയിലിന്റെ നിരീക്ഷണഗോപുരത്തിൽ കയറി നിന്ന് നോക്കിയ കമാൻഡർ ഞെട്ടിപ്പോയി . അത്ര വലിയ ജനക്കൂട്ടമായിരന്നു അത് . ജയിലിൽ ഭടന്മാരുടെ എണ്ണം വളരെ കുറവായിരുന്നു . എങ്കിലും കമാൻഡർ പൊരുതാൻ തന്നെ ഉറച്ചു . 'സർവ്വശക്തിയുമെടുത്ത് പോരാടുക; മരണമെങ്കിൽ മരണം.' അയാൾ ഭടന്മാരോട് ആജ്ഞാപിച്ചു . അപ്പോഴേക്കും ജനക്കൂട്ടം ജയിൽ കവാടത്തിലെത്തിച്ചേർന്നിരുന്നു . നിമിഷനേരം കൊണ്ട് കവാടം തകർത്ത് അവർ ജയിലിനുള്ളിലേക്ക് ഇരച്ചു കയറി . ജയിൽ കമാൻഡറുടെ നേതൃത്വത്തിൽ ഭടന്മാർ ധീരമായി പൊരുതി . പക്ഷേ , അവർക്കു പിടിച്ചു നിൽക്കാനായില്ല . ജനങ്ങൾ ഭടന്മാരെയെല്ലാം കൊലപ്പെടുത്തി . ഇരുമ്പഴികൾ തകർത്ത് തടവുകാരെ മോചിപ്പിച്ചു . ജയിലിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ മുഴുവൻ ജനക്കൂട്ടം കൈക്കലാക്കി , ഇതിനിടയിൽ ജയിലും ആക്രമണകാരികൾ നിലംപരിശാ ക്കിയിരുന്നു . വിജയാഹ്ലാദം മുഴക്കിയ ജനക്കൂട്ടം പാരീസഗരത്തിലേക്ക് മാർച്ചു ചെയ്തു . കോട്ടയുടെ പൊളിഞ്ഞ ശിലാഫലകങ്ങൾ എല്ലാ ജനങ്ങൾക്കുമായി ചന്തകളിൽ വിറ്റു . ആക്രമണത്തിൻ്റെ സ്മരണാർഥമായി അവർ അത് സൂക്ഷിച്ചു . ബാസ്റ്റൈലിൽ നടന്നത് വെറുമൊരു അക്രമസംഭവം മാത്രമായിരുന്നില്ല . ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായിരുന്നു ; ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം . വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .

ജനങ്ങളും സൈനികരും ആക്രമണത്തിനിടയിൽ

മൂന്ന് എസ്റ്റേറ്റ്

[തിരുത്തുക]
പുരോഹിതന്മാരെയും പ്രഭുക്കന്മാരെയും ചുമക്കേണ്ടി വരുന്ന സാധാരണക്കാരൻ - ഫ്രാൻസിലെ നികുതി സമ്പ്രദായത്തെക്കുറിച്ച് 1789-ൽ പ്രചരിച്ച ഒരു കാർട്ടൂൺ

വിപ്ലവത്തിന് മുമ്പ് ഫ്രാൻസിൽ മൂന്ന് ജനവിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. പുരോഹിതൻമാരും പ്രഭുക്കൻമാരും സാധാരണ ജനങ്ങളും. മൂന്ന് എസ്റ്റേറ്റുകൾ എന്നാണ് ഇവരറിയപ്പെട്ടിരുന്നത്. ഫ്രാൻസിലെ മൊത്തം ജനസംഖ്യയെടുത്താൽ പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്. പാവപ്പെട്ട കർഷകരും ഇടത്തരക്കാരായ കച്ചവടക്കാരുമായിരുന്നു മൂന്നാം എസ്റ്റേറ്റിൽ.ഇവറ്ക്ക് സമൂഹത്തില് ഒരവകാശങ്ങളും ലഭിച്ചിരുല്ല.

മധ്യവർഗം

[തിരുത്തുക]

വാണിജ്യം,വ്യവസായം,പണമിടപാട് എന്നിവയിലുണ്ടായ പുരോഗതി ഫ്രാൻസിൽ നഗരങ്ങളുടെ ആവിർഭാവത്തിന് വഴിയൊരുക്കി.അഭിഭാഷകരും ഡോക്ടർമാരും അടങ്ങുന്ന വിദ്യാഭ്യാസ യോഗ്യരായ മധ്യവർഗം ഉയർന്നു വരാൻ ഇത് കാരണമാക്കി.തങൾക്ക് ഭരണത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കാത്തതിനാൽ അവർ നിലനിൽക്കുന്ന ഭരണവ്യവസ്ഥ മാറ്റിമറിച് ഫ്രാൻസിനെ വിപ്ലവത്തിലേക് നയിക്കാൻ പ്രവർത്തിച്ചു.

ഫ്രഞ്ച് വിപ്ലവത്തിന്റെ കാരണങ്ങൾ

[തിരുത്തുക]
ലൂയി പതിനാറാമൻ
മേരി അന്റോണിറ്റ
ആഡംബരങ്ങൾ നിറഞ്ഞ ഫ്രഞ്ച്ചക്രവർത്തിയുടെ കൊട്ടാരം

വിപ്ലവത്തിന്റെ തത്വചിന്തകന്മാർ

[തിരുത്തുക]

1.വോൾട്ടയർ:-പുരോഹിതൻമാരുടെ ചൂഷണത്തെ പരിഹസിച്ചു.യുക്തി ചിന്ത,സമത്വം,മനുഷ്യ സ്നേഹം തുടങ്ങിയവ പ്രോത്സാഹിപ്പിച്ചു

വോൾട്ടയർ

2.റൂസ്സോ:-സ്വാതന്ത്ര്യമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണെന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി.ജനങ്ങളാണ് പരമാധികാരികളെന്ന് പ്രഖ്യാപിച്ചു

റൂസ്സോ

3.മോണ്ടസ്ക്യൂ:-ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ചു. ഗവണ്മെന്റിനെ നിയമനിർമാണം,കാര്യനിർവഹണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചു.

മോണ്ടസ്ക്യൂ

വിപ്ലവത്തിനു മുമ്പുള്ള രാജഭരണം

[തിരുത്തുക]

മന്ത്രിമാരുടെ രക്ഷാപ്രവർത്തനം

[തിരുത്തുക]
ജാക്വസ് നെക്കർ
ട്യൂർഗോട്ട്
കാലൺ

1789-ലെ എസ്റ്റേറ്റ്സ് ജനറൽ സമ്മേളനം

[തിരുത്തുക]
5 മേയ് 1789-ലെ വെഴ്സയിൽസിലെ എസ്‌റ്റേറ്റ്സ് ജനറൽ സമ്മേളനം
ടെന്നീസ് കോർട്ട് പ്രതിജ്ഞയെടുക്കുന്നതിന്റെ ഒരു ഛായാചിത്രം . ചിത്രം വരച്ചത് ജാക്വസ്-ലൂയിസ് ഡേവിഡ് .

അവലംബം

[തിരുത്തുക]
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. Retrieved 2013 ഏപ്രിൽ 07. {{cite news}}: Check date values in: |accessdate= and |date= (help)

C MY 3 IS HACKER C MY 3 WILL HACK NASa


"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_വിപ്ലവം&oldid=3797121" എന്ന താളിൽനിന്ന് ശേഖരിച്ചത്