ജാക്വസ് നെക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാക്വസ് നെക്കർ : IPA: [ʒak nɛkɛʁ] : (30 സെപ്റ്റംബർ 1732 - 9 ഏപ്രിൽ 1804) : ജനീവൻ വംശജനായ ഒരു ബാങ്കറായിരുന്നു , പിന്നീട് അദ്ദേഹം ലൂയി പതിനാറാമന്റെ ധനമന്ത്രിയും ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞനുമായി . ഫ്രഞ്ച് വിപ്ലവത്തിന് മുമ്പും ശേഷവും ഫ്രഞ്ച് ചരിത്രത്തിൽ നെക്കർ ഒരു പ്രധാന പങ്ക് വഹിച്ചു.

ജാക്വസ് നെക്കർ
ഫ്രാൻസിന്റെ പ്രധാനമന്ത്രി
ഓഫീസിൽ
29 ജൂലൈ 1789 – 3 സെപ്റ്റംബർ 1790
Monarchലൂയി പതിനാറാമൻ
മുൻഗാമിബ്രെറ്റൂയിലിന്റെ ബാരൺ
പിൻഗാമിമോണ്ട്മോറിൻ
ഓഫീസിൽ
25 ഓഗസ്റ്റ് 1788 – 11 ജൂലൈ 1789
Monarchലൂയി പതിനാറാമൻ
മുൻഗാമിബ്രയാൻ
പിൻഗാമിബ്രെറ്റൂയിലിന്റെ ബാരൺ
ഫ്രാൻസിന്റെ ധനകാര്യമന്ത്രി
ഓഫീസിൽ
25 ഓഗസ്റ്റ് 1788 – 11 ജൂലൈ 1789
Monarchലൂയി പതിനാറാമൻ
മുൻഗാമിചാൾസ് അലക്സാണ്ടർ ഡി കാലൺ
പിൻഗാമിജോസഫ് ഈലോൺ ഡി ഡുഎ
റോയൽ ട്രഷറി - ഡയറക്ടർ ജനറൽ
ഓഫീസിൽ
29 ജൂൺ 1777 – 19 മേയ് 1781
Monarchലൂയി പതിനാറാമൻ
മുൻഗാമിലൂയിസ് ഗബ്രിയേൽ തബൂറോ
പിൻഗാമിജീൻ-ഫ്രാങ്കോയിസ് ജോളി ഡി ഫ്ലൂറി
വ്യക്തിഗത വിവരങ്ങൾ
ജനനം(1732-09-30)30 സെപ്റ്റംബർ 1732
ജനീവ,[1]
മരണം9 ഏപ്രിൽ 1804(1804-04-09) (പ്രായം 71)
ജനീവ , ലെമാൻ (വകുപ്പ്), ഫ്രാൻസ്
പങ്കാളി
(m. 1764; died 1794)
കുട്ടികൾജെർമെയ്ൻ

1777 നും 1781 നും ഇടയിൽ നെക്കർ ധനകാര്യമന്ത്രി പദവി വഹിച്ചു . " രാജ്യത്തിന്റെ ബജറ്റ് പരസ്യമാക്കുന്നതിന് 1781 ൽ ഇദ്ദേഹം നടപടി സ്വീകരിച്ചു . സമ്പദ്‌വ്യവസ്ഥ എല്ലായ്പ്പോഴും രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു സമ്പൂർണ്ണ രാജവാഴ്ചയിലെ പുതുമയും വിജയവുമായിരുന്നു ഈ നടപടി ." ഇതിനാൽ ഏതാനും മാസങ്ങൾക്കുള്ളിൽ നെക്കർ പുറത്താക്കപ്പെട്ടു . 1788 ആയപ്പോഴേക്കും ദേശീയ കടത്തിന്റെ പലിശ ഒഴിച്ചുകൂടാനാവാത്തവിധം കൂടിച്ചേർന്നത് ഫ്രാൻസിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി . നെക്കറെ രാജകീയ സേവനത്തിലേക്ക് വീണ്ടും തിരിച്ചുവിളിച്ചു . 1789 ജൂലൈ 11 ന് അദ്ദേഹത്തെ പുറത്താക്കിയപ്പോൾ അത് ബാസ്റ്റൈൽ കോട്ടയുടെ ആക്രമണത്തിന് കാരണമായി . രണ്ട് ദിവസത്തിനുള്ളിൽ നെക്കറിനെ രാജാവും നിയമസഭയും തിരിച്ചുവിളിച്ചു . ഫ്രാൻസിൽ തിരിച്ചെത്തിയ നെക്കർ നികുതി പരിഷ്കരണ പ്രക്രിയ ത്വരിതപ്പെടുത്താൻ ശ്രമിച്ചു . ഭരണഘടനാ അസംബ്ലിയുടെ എതിർപ്പിനെ നേരിട്ട അദ്ദേഹം പൊതു നിസ്സംഗതയുടെ പ്രതികരണത്തെത്തുടർന്ന് 1790 സെപ്റ്റംബറിൽ രാജിവച്ചു .

ഭരണഘടനാപരമായ രാജവാഴ്ചയുടെ അനുകൂലിയും , രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനും ധാർമ്മികവാദിയുമാണ് നെക്കർ . മിതവാദത്തിന്റെയും സുവർണ്ണ ശരാശരിയുടെയും ആശയം നെക്കർ പൂർണ്ണമായും സ്വീകരിച്ചു .

മുൻകാലജീവിതം[തിരുത്തുക]

ജനീവയിലെ ഒരു കാൽവിനിസ്റ്റ് കുടുംബത്തിലാണ് നെക്കർ ജനിച്ചത് . 1747-ൽ നെക്കർ തെല്ലൂസന്റെയും വെർനെറ്റിന്റെയും ബാങ്കിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു . 1750-ൽ അദ്ദേഹത്തെ പാരീസിലേക്ക് അയച്ചു , അവിടെ അദ്ദേഹം ഗിരാർഡോട്ട് ബാങ്കിൽ ജോലി ചെയ്തു . പിന്നീട് ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ അദ്ദേഹം പഠിച്ചു . ഒരു ദിവസം , സ്റ്റോക്ക് എക്സ്ചേഞ്ചിലെ ട്രേഡിങ്ങിന്റെ ചുമതലയുള്ള ഗുമസ്തനെ അദ്ദേഹം മാറ്റി . തുടർച്ചയായ ട്രേഡുകളിലൂടെ അരലക്ഷം പണം അദ്ദേഹം ലാഭം നേടി . 1762-ൽ വെർനെറ്റ് ജോലിയിൽ നിന്ന് വിരമിച്ചു . തുടർന്ന് ലണ്ടണിലെ ബാങ്ക് ഉടമ പീറ്റർ തെല്ലൂസണുമായി നെക്കർ ബാങ്കിൽ പങ്കാളിയാവുകയും ഒപ്പം തന്നെ പാരീസിലെ ഗിരാർഡോട്ട് ബാങ്കിൽ മാനേജിംഗ് പാർട്ണറായി പ്രവർത്തിക്കുകയും ചെയ്തു .

ഏഴ് വർഷത്തെ യുദ്ധം

1763-ൽ , ഏഴ് വർഷത്തെ യുദ്ധം അവസാനിക്കുന്നതിനുമുമ്പ് , ബാങ്കിലെ പണയവസ്തുതുക്കൾ, ഗോതമ്പ്, കനേഡിയൻ ഓഹരികൾ എന്നിവ അദ്ദേഹം നല്ല ലാഭത്തിൽ വിറ്റു .

സുസെയ്ൻ കർചോഡ്

ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥന്റെ വിധവയായ ഭാര്യ മാഡം ഡി വെർമനോയുമായി നെക്കർ പ്രണയത്തിലായിരുന്നു . അവർ തിയോഡോർ ട്രോഞ്ചിനെ കാണാൻ പോയപ്പോൾ അവൾ സുസെയ്ൻ കർചോഡ് എന്ന യുവതിയെ അവിടെ വച്ച് പരിചയപ്പെട്ടു . 1764-ൽ മാഡം ഡി വെർമനൊ തെലുസ്സന്റെ മക്കളുടെ കൂടെ സുസെയ്നെ പാരീസിലേക്ക് കൊണ്ടുവന്നു . സുസെയ്ൻ കർചോഡിന്റെയും ബ്രിട്ടീഷ് എഴുത്തുകാരനായ എഡ്വേർഡ് ഗിബ്ബൺസിന്റെയും വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചതായിരുന്നു . എന്നാൽ അവസാന നിമിഷം അദ്ദേഹം വിവാഹനിശ്ചയം വേണ്ടെന്നുവെയ്‌ക്കാൻ നിർബന്ധിതനായി . അങ്ങനെ വിവാഹനിശ്ചയം മുടങ്ങി .

എഡ്വേർഡ് ഗിബ്ബൺ

പാരീസിൽ വെച്ച് നെക്കർ സുസെയ്ൻ കർചോഡിനെ പരിചയപ്പെട്ടു . അങ്ങനെ അവർ പ്രണയത്തിലായി . ആ വർഷാവസാനത്തിനുമുമ്പ് അവർ വിവാഹിതരായി . 1766-ൽ അവർ റൂ ഡി ക്ലോറിയിലേക്ക് താമസം മാറി , അവർക്ക് ആനി ലൂയിസ് ജെർമെയ്ൻ എന്ന മകളുണ്ടായി , അവർ മാഡം ഡി സ്റ്റെയിൽ എന്ന പേരിൽ പ്രശസ്ത എഴുത്തുകാരിയായി .

ആനി ലൂയിസ് ജെർമെയ്ൻ

സ്വയം ഒരു പൊതു സ്ഥാനം കണ്ടെത്താൻ ശ്രമിക്കാൻ മാഡം നെക്കർ തന്റെ ഭർത്താവിനെ പ്രോത്സാഹിപ്പിച്ചു . അതനുസരിച്ച് അദ്ദേഹം ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഡയറക്ടർ ആയി . 1760-കളിൽ കമ്പനിയുടെ ഡയറക്ടർമാരും ഷെയർഹോൾഡർമാരും രാജകീയ മന്ത്രാലയവും അതിന്റെ ഭരണത്തെക്കുറിച്ച് ഒരു ചർച്ച നടത്തി . കമ്പനിയുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് ആശങ്കയുള്ള മന്ത്രാലയം, ഓഹരി ഉടമകളുടെ അവകാശങ്ങളിൽ നിന്ന് കമ്പനിയുടെ പ്രത്യേക വ്യാപാര കുത്തകയിലെ വാണിജ്യ സ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങളിലേക്ക് ചർച്ച മാറ്റുന്നതിന് ആൻഡ്രേ മോറെലെറ്റിനെ നിയോഗിച്ചു .

ആൻഡ്രേ മോറെലെറ്റ്

ബാങ്കിൽ തന്റെ കഴിവ് പ്രകടിപ്പിച്ച ശേഷം നെക്കർ, 1769 ൽ മോറെലെറ്റിന്റെ ആക്രമണത്തിനെതിരായ ഒരു കമ്പനിയുടെ സ്വയംഭരണത്തിനെതിരെ നെക്കർ പ്രതിശേധിച്ചു . കമ്പനി നിലനിൽക്കുമ്പോൾ ഒരിക്കലും ലാഭമുണ്ടാക്കാത്തതിനാൽ , അതിന്റെ മറ്റുള്ളവരുമായുള്ള വ്യാപാര ഇടപാടുകൾ അവസാനിപ്പിച്ചു . സ്വതന്ത്ര വ്യാപാരത്തിന്റെ യുഗം ആരംഭിക്കുകയായിരുന്നു അപ്പോൾ . 1769-ൽ കമ്പനി തകർന്നപ്പോൾ കമ്പനിയുടെ വിറ്റുപോകാത്ത സാധനങ്ങളും കപ്പലുകളും നെക്കർ വാങ്ങി .

1768 മുതൽ 1776 വരെ അദ്ദേഹം പാരീസിലെ ജനീവയിൽ താമസിച്ചു . അതേസമയം, ഫ്രഞ്ച് സർക്കാരിന് വാർഷിക വേതനത്തിന്റെ രൂപത്തിലും ലോട്ടറി പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം വായ്പ നൽകി . ബാങ്കിലെ തന്റെ പങ്ക് ഉപേക്ഷിക്കാൻ ഭാര്യ അദ്ദേഹത്തെ പ്രേരിപ്പിച്ചു , 1772-ൽ അദ്ദേഹത്തിന്റെ സഹോദരൻ ലൂയിസ് നെക്കറിനും ജീൻ ഗിരാർഡോട്ടിനും അദ്ദേഹം തന്റെ ബാങ്കിലെ പങ്ക് കൈമാറി .

ലൂയിസ് നെക്കർ

1773-ൽ നെക്കർ അക്കാഡമി ഫ്രാങ്കൈസിന്റെ(ഫ്രഞ്ച് അക്കാദമി) സമ്മാനം നേടി , അത് കൊടുക്കുന്നത് ലൂയി പതിനാലാമന്റെ മന്ത്രി ജീൻ ബാപ്റ്റിസ്റ്റ് കോൾബെർട്ടിന്റെ ബഹുമാനാർഥമാണ് .

ജീൻ ബാപ്റ്റിസ്റ്റ് കോൾബെർട്ട്

ആറോ എട്ടോ ദശലക്ഷം ലിവറുകളുടെ മൂലധനം സ്വന്തമാക്കിയ അദ്ദേഹം ചാറ്റോ ഡി മാഡ്രിഡിനെ ഒരു വേനൽക്കാല വസതിയായി ഉപയോഗിച്ചു .

നെക്കറിന്റെ വേനൽക്കാല വസതി -ചാറ്റോ ഡി മാഡ്രിഡ്

1775-ൽ അദ്ദേഹം തന്റെ ഗ്രന്ഥം എസ്സായി സർ ലാ ലെജിസ്ലേഷൻ എറ്റ് ലെ കൊമേഴ്‌സ് ഡെസ് ഗ്രയിൻസ് പ്രസിദ്ധീകരിച്ചു, അത് ഫെർഡിനാണ്ടോ ഗാലിയാനിയെപ്പോലുള്ള ഫിസിയോക്രാറ്റുകളെ ആക്രമിക്കുകയും ട്യൂർഗോട്ടിന്റെ ലെയ്‌സെസ് ഫെയർ നയങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു

ഫെർഡിനാണ്ടോ ഗാലിയാനി
ട്യൂർഗോട്ട്

ട്യൂർഗോട്ട് വളരെയധികം ശത്രുക്കളെ സൃഷ്ടിക്കുകയും അദ്ദേഹം ജോലിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു . അദ്ദേഹത്തിന്റെ മുൻഗാമി ക്ലഗ്‌നി ഡി ന്യൂസ് ഒക്ടോബറിൽ മരണമടയുകയും ചെയ്തു . അതിനാൽ, 1776 ഒക്ടോബർ 22 ന് മൗറേപാസിന്റെ ശുപാർശ പ്രകാരം നെക്കറിനെ രാജകീയ ഖജനാവിന്റെ ഡയറക്ടർ ജെനറൽ ആയി നിയമിച്ചു .

മൗറേപാസ്

ഫ്രാൻസിന്റെ ധനകാര്യമന്ത്രി[തിരുത്തുക]

ജാക്വസ് നെക്കർ

1777 ജൂൺ 29 ന് നെക്കറിനെ രാജകീയ ട്രഷറിയുടെ ഡയറക്ടർ ജനറലാക്കി , പ്രൊട്ടസ്റ്റന്റ് വിശ്വാസം കാരണം അദ്ദേഹം കൺട്രോളർ ജനറൽ ഓഫ് ഫിനാൻസ് ആയിരുന്നില്ല . നെക്കർ ശമ്പളം നിരസിച്ചെങ്കിലും അദ്ദേഹത്തെ റോയൽ കൗൺസിലിൽ പ്രവേശിപ്പിച്ചില്ല . ടെയിലിനെയും ക്യാപിറ്റേഷൻ ടാക്സിനെയും കൂടുതൽ തുല്യമായി വിഭജിക്കാൻ ശ്രമിച്ചതിലൂടെയും വിൻഗൈറ്റിം ഡി ഇൻഡസ്ട്രി എന്നറിയപ്പെടുന്ന ഒരു നികുതി നിർത്തലാക്കിയതിലൂടെയും (മൂല്യവർദ്ധിത നികുതി) , മോണ്ട്സ് ഡി പൈറ്റെ (പാൻഷോപ്പ് പോലുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കുകയും അവയിലൂടെ സുരക്ഷയ്ക്കായി പണം കടം കൊടുക്കുകയും ചെയ്തു ) . അസംഘടിത സംസ്ഥാന ബജറ്റിനെ പുനരധിവസിപ്പിക്കാൻ ശ്രദ്ധാപൂർവമായ പരിഷ്കാരങ്ങളിലൂടെ (പെൻഷനുകൾ നിർത്തലാക്കൽ, മോർട്ട്‌മെയിൻ, ഡ്രോയിറ്റ് ഡി സ്യൂട്ട്, കൂടുതൽ ന്യായമായ നികുതി) നെക്കർ ശ്രമിച്ചു . അഞ്ഞൂറിലധികം സൈനേക്കറുകളും അമിത പോസ്റ്റുകളും അദ്ദേഹം നിർത്തലാക്കി . ഭാര്യയോടൊപ്പം അദ്ദേഹം ആശുപത്രികളിലും ജയിലുകളും സന്ദർശിച്ചു . 1778 ഏപ്രിലിൽ അദ്ദേഹം തന്റെ സമ്പത്തിൽ നിന്ന് 2.4 ദശലക്ഷം ലിവറുകൾ രാജകീയ ഭണ്ഡാരത്തിലേക്ക് അടച്ചു . ട്യൂർഗോട്ടിൽ നിന്ന് വ്യത്യസ്തമായി - തന്റെ മോമോയർ സർ ലെസ് മുനിസിപ്പാലിറ്റിയിൽ - പ്രവിശ്യാ അസംബ്ലികൾ സ്ഥാപിക്കാൻ നെക്കർ ശ്രമിച്ചു , കൂടാതെ പുരാതന ഭരണകാലത്തെ പരിഷ്കരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമായി അവ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ചു . തേർഡ് എസ്റ്റേറ്റിൽ നിന്ന് തുല്യ അംഗങ്ങളുള്ള അസംബ്ലികൾ സ്ഥാപിക്കുന്നതിൽ മാത്രമാണ് നെക്കർ വിജയിച്ചത് .

നെക്കറിന്റെ ബഹുമാനാർഥം പേരിട്ട സ്ഥലങ്ങൾ[തിരുത്തുക]

നെക്കറിന്റെ രചനകൾ[തിരുത്തുക]

  • Réponse au mémoire de M. l’abbé Morellet sur la Compagnie des Indes, 1769
  • Éloge de Jean-Baptiste Colbert, 1773
  • Sur la Législation et le commerce des grains, 1775
  • Mémoire au roi sur l’établissement des administrations provinciales, 1776
  • Lettre au roi, 1777
  • Compte rendu au roi, 1781
  • De l’Administration des finances de la France, 1784, 3 vol. in-8°
  • Correspondance de M. Necker avec M. de Calonne. (29 janvier-28 février 1787), 1787
  • De l’importance des opinions religieuses, 1788
  • De la Morale naturelle, suivie du Bonheur des sots, 1788
  • Supplément nécessaire à l’importance des opinions religieuses, 1788
  • Sur le compte rendu au roi en 1781 : nouveaux éclaircissements, 1788
  • Rapport fait au roi dans son conseil par le ministre des finances, 1789
  • Derniers conseils au roi, 1789
  • Hommage de M. Necker à la nation française, 1789
  • Observations sur l’avant-propos du « Livre rouge », v. 1790
  • Opinion relativement au décret de l’Assemblée nationale, concernant les titres, les noms et les armoiries, v. 1790
  • Sur l’administration de M. Necker, 1791
  • Réflexions présentées à la nation française sur le procès intenté à Louis XVI, 1792
  • Du pouvoir exécutif dans les grands États, 1792.
  • De la Révolution française, 1796. Tome 1 Tome 2
  • Cours de morale religieuse, 1800
  • Dernières vues de politique et de finance, offertes à la Nation française, 1802
  • Manuscrits de M. Necker, publiés par sa fille (1804)
  • Histoire de la Révolution française, depuis l’Assemblée des notables jusques et y compris la journée du 13 vendémiaire an IV (18 octobre 1795), 1821

കുറിപ്പുകൾ[തിരുത്തുക]

തുടർ വായനയ്ക്ക്[തിരുത്തുക]

  • Furet, François, and Mona Ozuof. A Critical Dictionary of the French Revolution. (Belknap Press, 1989) pp 287–97
  • Harris, Robert D. Necker and the Revolution of 1789 (Lanham, MD, 1986)
  • Lefebvre, Georges. The French Revolution: From its Origins to 1793. London: Routledge Classics, 2001.
  • Schama, Simon. Citizens: A Chronicle of the French Revolution. New York: Random House, 1989, chapter Two, V: Last Best Hopes: The Banker
  • Swanson, Donald F, and Andrew P. Trout. "Alexander Hamilton, the Celebrated Mr. Neckar,’ and Public Credit." The William and Mary Quarterly (1990) 47#3 pp 422–430. in JSTOR
  • Taylor, George. Review of Jacques Necker: Reform Statesman of the Ancien Regime, by Robert D. Harris. Journal of Economic History 40, no. 4 (1980): 877–879. doi:10.1017/s0022050700100518
In French
  • (in French) Bredin, Jean-Denis. Une singulière famille: Jacques Necker, Suzanne Necker et Germaine de Staël. Paris: Fayard, 1999 (ISBN 2-213-60280-8).


ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാക്വസ്_നെക്കർ&oldid=3970491" എന്ന താളിൽനിന്ന് ശേഖരിച്ചത്