Jump to content

മെട്രിക് അളവുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Metric system എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീളവും ഭാരവും സമയവും അളക്കാൻ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഏകകങ്ങളാണ്‌ മെട്രിക് അളവുകൾ‍. നീളത്തിന് മീറ്ററും സമയത്തിന് സെക്കന്റും ഭാരത്തിന് കിലോഗ്രാമും ആണ്‌ ഈ ഏകകങ്ങൾ. പത്തിന്റെ ഗുണിതങ്ങളായാണ്‌ നീളത്തിന്റേയും തൂക്കത്തിന്റേയും ഏകകങ്ങൾ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സമയത്തിന്റേത് അറുപതിന്റെ ഗുണിതങ്ങളായി മുകളിലോട്ടും പത്തിന്റെ ഗുണിതങ്ങളായി താഴോട്ടും വിഭാവനം ചെയ്തിരിക്കുന്നു.

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിൽ മെട്രിക് അളവുകൾ പ്രാബല്യത്തിലാകാൻ തുടങ്ങുന്നത് 1957 ഏപ്രിൽ 1 മുതലാണ്‌. അടുത്ത അഞ്ചുവർഷകാലത്ത് മെട്രിക് അളവുകളും ബ്രിട്ടീഷ് അളവുകളും പ്രാബല്യത്തിലുണ്ടായിരുന്നു. 1962 ഏപ്രിൽ ഒന്നു മുതൽ മെട്രിക് അളവുകൾ പൂർണമായും ഇവിടെ നിലവിൽ വന്നു.[1] അന്നു മുതൽ മറ്റു അളവുകൾക്കൊന്നും ഇന്ത്യയിൽ നിയമസാധുതയില്ല. അതിനു മുമ്പു നിയമസാധുതയുണ്ടായിരുന്നത് ഇംഗ്ലീഷ് അളവുതൂക്കങ്ങൾക്കായിരുന്നു.

ആധാരങ്ങൾ

[തിരുത്തുക]

പട്ടികകൾ

[തിരുത്തുക]

പത്തിന്റെ ഗുണിതങ്ങളെ ധ്വനിപ്പിക്കാൻ താഴെക്കൊടുത്തിരിക്കുന്ന അതത് സൂചകങ്ങൾ കൂടി മുമ്പേ ചേർത്ത് ഏകകങ്ങൾ എഴുതപ്പെട്ടുവരുന്നു. ഉദാ:- മില്ലിമീറ്റ്ർ, കിലോഗ്രാം

മെഗാ = 10 6

കിലോ = 10 3

ഹെൿറ്റോ = 10 2

ഡെക്കാ ‌= 10 1

ഡെസി = 10 -1

സെന്റി = 10 -2

മില്ലി = 10 -3

അവലംബം

[തിരുത്തുക]
  1. http://en.wikipedia.org/wiki/Metrication_in_India
"https://ml.wikipedia.org/w/index.php?title=മെട്രിക്_അളവുകൾ&oldid=3419872" എന്ന താളിൽനിന്ന് ശേഖരിച്ചത്