സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം അഥവാ ലിബെർറ്റെ, എഗാലിറ്റെ, ഫ്രാടെർനിറ്റെ[1] (ഫ്രഞ്ച്- Liberté, égalité, fraternité) ഫ്രാൻസിന്റെയും ഹെയ്തി റിപ്പബ്ലിക്കിന്റെയും ദേശീയ മുദ്രാവാക്യമാണ്. ഫ്രഞ്ച് വിപ്ലവ സമയത്താണ് ഈ വാക്കുൾ ആദ്യമായി ഉപയോഗിക്കപ്പെട്ടത്.
ഫ്രഞ്ച് വിപ്ലവം സമയത്ത് ഉപയോഗം
[തിരുത്തുക]1790 ഡിസംബർ 5-ന് "നാഷണൽ ഗാർഡിന്റെ ഓർഗനൈസേഷനെക്കുറിച്ച്" (ഫ്രഞ്ച്- Discours sur l'organisation des gardes nationales) , XVI ആർട്ടിക്കിൾ എന്ന പ്രസംഗത്തിൽ മാക്സിമിലിയൻ റോബസ്പിയറാണ് ഈ മുദ്രാവാക്യം ആദ്യമായി പ്രകടിപ്പിച്ചത്, ജനപ്രിയ സൊസൈറ്റികൾ ഫ്രാൻസിലുടനീളം ഇതിനെ വ്യാപകമായി പ്രചരിപ്പിച്ചു.[1]
പതിനെട്ടാം നൂറ്റാണ്ടിൽ, ലിബെർറ്റെയും, എഗാലിറ്റെയും മുദ്രാവാക്യത്തിൽ എപ്പോഴും ഉണ്ടായിരുന്നുവെങ്കിലും, ഫ്രാടെർനിറ്റെ എല്ലായ്പ്പോഴും അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, മറ്റ് പദങ്ങളായ അമിറ്റീ (സൗഹൃദം), ചാരിറ്റീ (ചാരിറ്റി) അല്ലെങ്കിൽ ഉനിയോൻ (യൂണിയൻ) എന്നിവ പലപ്പോഴും പകരം ചേർത്തിട്ടുണ്ടെന്നും ചരിത്രകാരനായ മോനാ ഓസഫ് അഭിപ്രായപ്പെടുന്നു.[2]
1789 ആയപ്പോൾ തന്നെ "ലാ നേഷൻ, ലാ ലോയി, ലെ റോയി" (ദി നേഷൻ, ദി ലോ, ദി കിംഗ്), "ഉനിയോൻ, ഫോഴ്സ്, വെർട്ടു" (യൂണിയൻ, സ്ട്രെംഗ്ത്, വെർച്യു),"ഫോഴ്സ്, എഗാലിറ്റി, ജുസ്റ്റിസ്" (ശക്തി, സമത്വം, നീതി) പോലുള്ള മുദ്രാവാക്യങ്ങളുണ്ടായി.[2] മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലിബെർറ്റെ, എഗാലിറ്റെ, ഫ്രാടെർനിറ്റെ പല മുദ്രാവാക്യങ്ങളിൽ ഒരെണ്ണം മാത്രമായിരുന്നു.[2]
1848 വിപ്ലവം
[തിരുത്തുക]1848 ഫെബ്രുവരി വിപ്ലവത്തോടെ മുദ്രാവാക്യം ഔദ്യോഗികമായി അംഗീകരിച്ചു, പ്രധാനമായും ത്രിവർണ്ണ പതാകയ്ക്ക് മുകളിൽ ചുവന്ന പതാക അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ജനങ്ങളുടെ സമ്മർദ്ദത്തിൽ.[3] 1852 ജനുവരി 6-ന്, റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായിരുന്ന നെപ്പോളിയൻ മൂന്നാമൻ, എല്ലാ ഔദ്യോഗിക രേഖകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ത്രിപദ-മുദ്രാവാക്യത്തെ (ലിബെർറ്റെ, എഗാലിറ്റെ, ഫ്രാടെർനിറ്റെ) മായ്ച്ചുകളയാൻ എല്ലാ പ്രമാണിമാരോടും ഉത്തരവിട്ടു. അഗസ്റ്റെ കോംടെ നെപ്പോളിയനെ പ്രശംസിച്ചു, സമത്വം എന്നാൽ "മെറ്റാഫിസിക്കൽ അരാജകത്വത്തിന്റെ പ്രതീകം" ആണെന്ന് അവകാശപ്പെട്ടു, ഒപ്പം അദ്ദേഹത്തിന്റെ ഇരു-പദ മുദ്രാവാക്യമായ "ഓർഡർ എറ്റ് പ്രോഗ്രസ്" ("ക്രമവും പുരോഗതിയും", അതാണ് പിന്നീട് ബ്രസീലിന്റെ മുദ്രാവാക്യമായി മാറിയത്, ഓർഡെം ഇ പ്രോഗ്രസ്സോ) നെ മുൻഗണന നൽകി.[4]
ഇരുപതാം നൂറ്റാണ്ട്
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിലെ ജർമ്മൻ അധിനിവേശകാലത്ത്, ഈ മുദ്രാവാക്യം "ട്രാവെയിൽ, ഫാമിലി, പാട്രി" (ജോലി, കുടുംബം, പിതൃഭൂമി) എന്ന പിന്തിരിപ്പൻ വാചകം ഉപയോഗിച്ച് മാർഷൽ പെറ്റെയ്ൻ 1940 ൽ പുതിയ വിഷി ഫ്രഞ്ച് സർക്കാരിന്റെ നേതാവായി.[5]
ഇന്ത്യൻ പോളിമാത്തും സാമൂഹിക പരിഷ്കർത്താവുമായ ബി.ആർ.അംബേദ്കർ ഉദ്ധരിച്ചു- "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പഠിപ്പിക്കുന്ന മതത്തെ ഞാൻ ഇഷ്ടപ്പെടുന്നു".
ജർമ്മിയിൽനിന്ന് വിമോചനത്തെത്തുടർന്ന്, ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രൊവിഷണൽ ഗവൺമെന്റ് (ജിപിആർഎഫ്) റിപ്പബ്ലിക്കൻ മുദ്രാവാക്യം ലിബെർറ്റെ, എഗാലിറ്റെ, ഫ്രാടെർനിറ്റെ പുനഃസ്ഥാപിച്ചു, ഇത് 1946 ലും 1958 ലെ ഫ്രഞ്ച് ഭരണഘടനകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലെ ഉപയോഗം
[തിരുത്തുക]മറ്റു പല രാജ്യങ്ങളും "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം" എന്ന ഫ്രഞ്ച് മുദ്രാവാക്യം ഒരു മാതൃകയായി സ്വീകരിച്ചു.
- 1950 ൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഉൾപ്പെടുത്തി.[6]
- "ലിബർട്ടി, ഇക്ക്വാലിറ്റി, ബ്രദർഹുഡ്" സ്ഥാപിതമായതുമുതൽ ഡെൻമാർക്കിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ലെമ്മയാണ്.
- യുണൈറ്റഡ് കിംഗ്ഡത്തിൽ രാഷ്ട്രീയ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകൾ പാർട്ടിയുടെ ഫെഡറൽ ഭരണഘടനയുടെ ആമുഖത്തിൽ "സ്വാതന്ത്ര്യം, സമത്വം, സമൂഹം എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളെ" പരാമർശിക്കുന്നു, ഇത് പാർട്ടി അംഗത്വ കാർഡുകളിൽ അച്ചടിക്കുന്നുമുണ്ട്.[7]
- ഫിലിപ്പീൻ ദേശീയ പതാക ചതുരാകൃതിയിലുള്ള രൂപകൽപ്പനയാണ്, അതിൽ, സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും പ്രതീകപ്പെടുത്തുന്ന ഒരു വെളുത്ത സമീകൃത ത്രികോണം ഉൾക്കൊള്ളുന്നു; സമാധാനത്തിനും സത്യത്തിനും നീതിക്കും വേണ്ടിയുള്ള തിരശ്ചീന നീല പട്ടയും; ഒപ്പം ദേശസ്‌നേഹത്തിനും വീര്യത്തിനും തിരശ്ചീനമായ ചുവന്ന പട്ടയും. വെളുത്ത ത്രികോണത്തിന്റെ മധ്യഭാഗത്ത് ഐക്യം, സ്വാതന്ത്ര്യം, ജനങ്ങളുടെ ജനാധിപത്യം, പരമാധികാരം എന്നിവയുടെ പ്രതീകമായ എട്ട് കിരണങ്ങളുള്ള സ്വർണ്ണ സൂര്യനും ഉണ്ട്.
അന്യമേഖലകളിൽ
[തിരുത്തുക]ഫ്രഞ്ച് റിപ്പബ്ലിക്കിലെ ചില മുൻ കോളനികൾ (ഹെയ്റ്റി, ഛാഡ്, നൈജർ, ഗാബോൺ എന്നിവ) സമാനമായ മൂന്ന് പദങ്ങളുള്ള മുദ്രാവാക്യങ്ങൾ സ്വീകരിച്ചു.
1993-94 ലെ ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കിയുടെ ഫിലിം, ട്രൈലോജി ത്രീ കളേഴ്സിലും ഈ പദങ്ങൾ പരാമർശിക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Liberty, Égalité, Fraternité". Embassy of France in the US. Archived from the original on 18 October 2014. Retrieved 18 September 2014.
- ↑ 2.0 2.1 2.2 Ozouf, Mona (1997), "Liberté, égalité, fraternité stands for peace country and war", in Nora, Pierre (ed.), Lieux de Mémoire [Places of memory] (in ഫ്രഞ്ച്), vol. tome III, Quarto Gallimard, pp. 4353–89 (abridged translation, Realms of Memory, Columbia University Press, 1996–98).
- ↑ "The symbols of the Republic and Bastille Day". French Ministry of Foreign Affairs. Archived from the original on 2015-04-02. Retrieved 20 April 2006.
- ↑ "Bandeiras e significados" [Flags & meanings], História net (in പോർച്ചുഗീസ്), archived from the original on 2019-05-03, retrieved 9 October 2010.
- ↑ "Vichy Government". World History. DE: KMLA. Retrieved 1 May 2007.
- ↑ https://indianexpress.com/article/explained/the-preamble-what-does-it-say-and-what-does-it-mean-to-india-and-its-constitution-6232014/
- ↑ "Federal Constitution". UK: Liberal Democrats. Retrieved 22 August 2011.