Jump to content

ടാക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാക്സിൻ ദ ഗ്രേറ്റ്
สมเด็จพระเจ้าตากสินมหาราช
King of Thonburi

Statue of King Taksin of Thonburi at Hat-Sung Palace.
King of Thonburi
ഭരണകാലം 28 December 1767 – 6 April 1782
കിരീടധാരണം 28, December 1767
മുൻഗാമി Ekkathat (prior to fall of Ayutthaya)
പിൻഗാമി Buddha Yodfa Chulaloke
(Rama I)
Vice King Inthraphithak
ജീവിതപങ്കാളി Princess Batboricha
മക്കൾ
30 sons and daughters[1]
രാജവംശം Thonburi dynasty
പിതാവ് Zheng Yong[2]
മാതാവ് Nok-lang (later Princess Phithak Thephamat)
മതം Buddhism

മഹാനായ ടാക്സിൻ, തോൺബുരി  സാമ്രാജ്യത്തിലെ ഏക രാജാവായിരുന്നു. അയുത്തായ സാമ്രാജ്യത്തിലെ 33 ആമത്തേയും അവസാനത്തേയും രാജാവായിരുന്ന എകറ്റാറ്റിന്റെ ഒരു സേവകനായിരുന്ന അദ്ദേഹം പിന്നീട് 1767 ൽ അയുത്തായയുടെ രണ്ടാം പതനത്തിനുശേഷം ബർമീസ് അധിനിവേശത്തിൽ നിന്നുള്ള സയാമിന്റെ വിമോചനത്തിൽ പങ്കുവഹിച്ച ഒരു നേതാവായിരുന്നു. നിരവധി യുദ്ധപ്രഭുക്കളുടെ നിയന്ത്രണത്തിൽ ചിന്നഭിന്നമായിക്കിടന്നിരുന്ന സയാമിന്റെ ഏകീകരണത്തിലും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. അയുത്തായ നഗരം ആക്രമണകാരികളാൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിരുന്നതിനാൽ അദ്ദേഹം തോൺബുരി എന്ന പേരിൽ ഒരു പുതിയ തലസ്ഥാന നഗരം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം യുദ്ധങ്ങൾ നിറഞ്ഞതായിരുന്നു. പുതിയ ബർമ്മീസ് അധിനിവേശങ്ങളെ ചെറുക്കുകയും വടക്കൻ തായ് രാജ്യമായ ലാന്നയെ കൈവശപ്പെടുത്തുകയും, ലാവേഷ്യൻ മേൽക്കോയ്മയെ പ്രതിരോധിക്കുകയും രാജ്യത്തിനു ഭീഷണിപ്പെടുത്തിയ കമ്പോഡിയയെയും നിലക്കു നിറുത്താൻ ശ്രമിക്കുകയും ചെയ്തു.

ടാക്സിന്റെ ഭരണകാലം ഭൂരിഭാഗവും യുദ്ധം അപഹരിച്ചുവെങ്കിലും രാഷ്ട്രീയം, ഭരണസംവിധാനം, സമ്പദ് വ്യവസ്ഥ, രാജ്യത്തിന്റെ ക്ഷേമകാര്യങ്ങൾ എന്നിവയെല്ലാം അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അദ്ദേഹം വ്യാപാരം പുഷ്ടിപ്പെടുത്തുകയും ചൈന, ബ്രിട്ടൻ, നെതർലൻഡ്സ് തുടങ്ങിയ വിദേശ രാജ്യങ്ങളുമായി സൌഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അദ്ദേഹം റോഡുകളും കനാലുകളും നിർമ്മിച്ചു. ക്ഷേത്രങ്ങൾ നന്നാക്കുകയും നവീകരിക്കുകയും ചെയ്തതുകൂടാതെ രാജാവ് സാഹിത്യത്തെയും നാടകം, ചിത്രകല, വാസ്തുവിദ്യ, കരകൌശലം തുടങ്ങി കലകളുടെ വിവിധ ശാഖകളെ പുനരുജ്ജീവിപ്പിക്കാനും ശ്രമിച്ചു. വിദ്യാഭ്യാസവും മത പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഗ്രന്ഥങ്ങളുടം ശേഖരണവും ക്രമീകരണവും അദ്ദേഹം നടത്തിയിരുന്നു.

ഒരു ചതിപ്രയോഗത്തിലൂടെ അദ്ദേഹത്തിന്റെ ഭരണം അട്ടിമറിക്കപ്പെടുകയും തന്റെ ദീർഘകാലസുഹൃത്തായിരുന്ന മഹാക്ഷത്രിയാസ്യൂക് സിംഹാസനത്തിലേറി രത്തനകോസിൻ സാമ്രാജ്യവും ചാക്രി രാജവംശവും സ്ഥാപിച്ചു. അതുമുതൽ തായ്ലാന്റിന്റെ ഭരണം ഈ വംശത്തിന്റേതായി തുടർന്നു.  അദ്ദേഹം തായ് ജനതയ്ക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമായി  മഹാരാജ് (ദ ഗ്രേറ്റ്) എന്ന പട്ടം ചാർത്തപ്പെട്ടു.

ആദ്യകാലം

[തിരുത്തുക]

ബാല്യകാലവും വിദ്യാഭ്യാസവും

[തിരുത്തുക]

1734 ഏപ്രിൽ 17 ന് അയുത്തായ എന്ന സ്ഥലത്താണ് ടാക്സിൻ ജനിച്ചത്. ഒരു ചുങ്കപ്പിരിവുകാരനായിരുന്ന[3] അദ്ദേഹത്തിന്റ പിതാവ് യോങ് സെയ്തൈ ചൈനയിലെ ഗ്വാങ്ഡോൺ പ്രവിശ്യയിലെ ചെൻഘായി ജില്ലയിലെ ഷാന്റൌവിൽ നിന്നുള്ള ഒരു ട്യോച്യൂ ചൈനീസ് വംശജനായിരുന്നു.[4] അദ്ദേഹത്തിന്റെ മാതാവ് ലേഡി നോക്-ഇയാങ് തായ് വംശജയായിരുന്നു (പിൽക്കാലത്ത് സോംഡെറ്റ് ക്രോം ഫ്രാ ഫിതാക് തെംഫമാറ്റ് എന്ന ഫ്യൂഡൽ നാമം നൽകപ്പെട്ടു.[5] വിയറ്റ്നാമിലുള്ള മിക്ക വിയറ്റ്നാമീസ് കുടിയേറ്റക്കാരും പിന്നീട് സൈനോ-വിയറ്റ്നാമീസ് ആയിരുന്നതു മുതൽ അദ്ദേഹത്തിനു ഭാഗിക വിയറ്റ്നാമീസ് പിന്തുടർച്ചയുമുണ്ടായിരുന്നു. രാജാവ് ബൊറോമാക്കോട്ടിന്റെ ഭരണകാലത്ത് സമുഹാനയോക് (പ്രധാനമന്ത്രി) ആയിരുന്ന ചാവോ ഫ്രായാ ചാക്രി (മ്ഹുദ്) ഈ ബാലനിൽ ആകൃഷ്ടനാകുകയും അവനെ ദത്തെടുത്ത് സിൻ (പണം, നിധി എന്ന അർത്ഥം)[6] എന്നു നാമകരണം നടത്തുകയും ചെയ്തു. കുട്ടിക്ക് 7 വയസു പ്രായമുള്ളപ്പോൾ വാറ്റ് കൊസവാത് എന്നുപേരായ ഒരു ബുദ്ധമത ആശ്രമത്തിൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുവാനായി അയക്കപ്പെട്ടു.[7] ഏഴ് വർഷത്തിനുശേഷം ഒരു രാജ കിങ്കരനായി ജോലി ചെയ്യുവാൻ വളർത്തച്ചനാൽ അയയ്ക്കപ്പെട്ടു. മിൻ നാൻ, വിയറ്റ്നാമീസ്, നിരവധി ഇന്ത്യൻ ഭാഷകൾ എന്നിവയിൽ പഠിക്കുകയും അതിയായ പ്രാവീണ്യം നേടുകയും ചെയ്തു.  വിയറ്റ്നാം ഭാഷ പഠിക്കുന്ന കാലത്താണ് അദ്ദേഹം തന്റെ പേര് “ട്രിൻഹ് ക്യോക് ആൻഹ്” എന്ന പേരിലറിയപ്പെട്ടത്.  സിന്നും അയാളുടെ സുഹൃത്ത് തോങ്-ഡുവാങും നൂതനമതാവലംബികളായ ബുദ്ധ സന്യാസികൾ ആയിരുന്നപ്പോൾ, അവർ ഒരു ചൈനീസ് നാടോടി കൈനോട്ടക്കാരനെ കണ്ടുമുട്ടുകയും അയാൾ രണ്ടുപേരുടേയും കൈരേഖകൾ നോക്കി രണ്ടുപേർക്കും കൈകളിൽ ഭാഗ്യരേഖയുണ്ടന്നും അതിൻപ്രകാരം രണ്ടുപേരും രാജാക്കന്മാരായി മാറുമെന്നും ഭാവി പ്രവചിച്ചു. രണ്ടുപേരും ഇത് ഗൗരവമായി എടുത്തില്ല, എങ്കിലും തോങ് ഡുവാങ്, തക്സിൻ രാജാവിന്റെ പിൻഗാമിയായി രാമാ I എന്ന പേരിൽ  രാജാവായിത്തീർന്നു.[8]

ആദ്യകാല ഒദ്യോഗിക രംഗം

[തിരുത്തുക]

മൂന്നു വർഷത്തോളം ഒരു ബുദ്ധ സന്യാസിയുടെ പ്രതിജ്ഞ എടുത്തതിനുശേഷം സിൻ എക്കതാത് രാജാവിന്റെ അന്തഃപുരത്തിൽ സേവനം അനുഷ്ഠിക്കുകയും ആദ്യമായി ഡെപ്യൂട്ടി ഗവർണറും, പിന്നീട് ടാകിന്റെ ഗവർണറുമായി നിയമിതനായി. ഇത് ടാക്കിന്റെ ഗവർണർ എന്നർത്ഥം വരുന്ന ഫ്രായാ ടാക് എന്ന സ്ഥാനപ്പേരു ചാർത്തിക്കൊടുത്തു.

1764-ൽ ബർമ്മീസ് സൈന്യം തായ്ലൻഡിലെ തെക്കൻ പ്രദേശത്തെ ആക്രമിച്ചു മുവാങ് മഹാ നൊരാതായുടെ നേതൃത്വത്തിലുള്ള ബർമ്മയുടെ സൈന്യം വിജയിക്കുകയും ഫെച്ചാബുരിയിലേക്കു മാർച്ചു ചെയ്യുകയും ചെയ്തു. ഇവിടെ ബർമീസ് സേനയ്ക്ക് കൊസധിബോധി, ഫ്രായാ ടാക് എന്നീ ജനറൽമാർ നയിച്ച തായ് പടയാളികളുമായി എതിരിടേണ്ടിവരുകയും ചെയ്തു.  കൊസാകിചിദി, ഫറയാ തക് എന്നിവരുടെ നേതൃത്വത്തിൽ തായ് പടയാളികൾ ഏറ്റുമുട്ടി. തായ് സൈന്യം ബർമീസ് സൈന്യത്തെ പരാജയപ്പെടുത്തുകയും സിൻഖോൺ ചുരത്തിലേയ്ക്കു തിരിച്ചോടിക്കുകയും ചെയ്തു.

1765-ൽ ബർമ്മീസ് സേന അയുത്തായ ആക്രമിച്ചപ്പോൾ, ഫ്രായാ ടാക്ക് തലസ്ഥാനത്തെ പ്രതിരോധിക്കുകയും ഇതിനാൽ അദ്ദേഹത്തിന് കാംഫായെങ് ഫെറ്റിലെ ഫ്രായാ വജിറപ്രകാരൺ എന്ന സ്ഥാനപ്പേര് നൽകപ്പെട്ടു. യുദ്ധം വീണ്ടു പൊട്ടിപ്പുറപ്പെട്ടതിനാൽ കാംഫായെങ്ങിനെ ഭരിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. നഗരത്തെ സംരക്ഷിക്കാൻ അയുത്തായയിലേയ്ക്കു പെട്ടെന്നു വിളിക്കപ്പെടുകയും ചെയ്തു.  ഉടനെ ക്ഷണിച്ചു. ഒരു വർഷത്തിലേറെയായി തായ്, ബർമീസ് പടയാളികൾ അയുത്തായ പിടിക്കാനുള്ള കടുത്ത പോരാട്ടത്തിലേർപ്പെട്ടു. ഇക്കാലത്ത് ഫ്രായാ വജിറപ്രകാരൻ, തനിക്കു നേരിട്ട തിരിച്ചടികളുടെ വെളിച്ചത്തിൽ തന്റെ ശ്രമങ്ങളുടെ മൂല്യത്തെ സംശയിക്കാൻ പ്രേരിതനായി.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ธำรงศักดิ์ อายุวัฒนะ 490 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Lintner, p. 112
  3. Parkes, p. 770
  4. Woodside 1971, p. 8.
  5. Wyatt, 140
  6. "RID 1999". RIT. Archived from the original on മാർച്ച് 3, 2009. Retrieved മാർച്ച് 19, 2010. Select สิ and enter สิน
  7. "Wat Choeng Thar's official website". iGetWeb. Archived from the original on 2009-11-09. Retrieved March 29, 2010.
  8. พระราชวรวงศ์เธอ กรมหมื่นพิทยาลงกรณ์. สามกรุง (in തായ്). Bangkok: สำนักพิมพ์คลังวิทยา. pp. 54–58.
"https://ml.wikipedia.org/w/index.php?title=ടാക്സിൻ&oldid=3632654" എന്ന താളിൽനിന്ന് ശേഖരിച്ചത്