സെപ്റ്റംബർ 18
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 18 വർഷത്തിലെ 261 (അധിവർഷത്തിൽ 262)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1180 - ഫിലിപ്പ് അഗസ്റ്റസ് ഫ്രാൻസിന്റെ രാജാവായി.
- 1502 - തന്റെ നാലാമത്തേയും അവസാനത്തേതുമായ പര്യവേഷണയാത്രയിൽ ക്രിസ്റ്റഫർ കൊളംബസ് കോസ്റ്റാറിക്കയിലെത്തി
- 1759 - ബ്രിട്ടീഷുകാർ ക്യൂബെക് നഗരം പിടിച്ചടക്കി.
- 1793 - ജോർജ്ജ് വാഷിങ്ടൺ ക്യാപിറ്റോൾ കെട്ടിടത്തിന്റെ ആദ്യ തറക്കല്ലിട്ടു.
- 1851 - ന്യൂയോർക്ക് ടൈംസ് എന്നു പിന്നീടു പേരുമാറ്റിയ ദ് ന്യൂയോർക്ക് ഡെയ്ലി ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചു.
- 1906 - സുനാമിയും ടൈഫൂണും മൂലം ഹോങ്കോങ്ങിൽ പതിനായിരത്തോളം പേർ മരണപ്പെട്ടു.
- 1919 - നെതർലാന്റിൽ സ്ത്രീകൾക്ക് വോട്ടവകാശം സിദ്ധിച്ചു.
- 1922 - ഹംഗറി ലീഗ് ഓഫ് നേഷൻസിൽ അംഗമായി.
- 1932 - പെഗ് എന്റ്വിസിൽ എന്ന അഭിനേത്രി ഹോളിവുഡ് ചിഹ്നത്തിലെ "H" എന്ന അക്ഷരത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
- 1934 - സോവ്യറ്റ് യൂണിയൻ ലീഗ് ഓഫ് നേഷൻസിൽ അംഗമായി.
- 1943 - രണ്ടാം ലോകമഹായുദ്ധം: ഡാനിഷ് ജൂതന്മാരെ നാടുകടത്താൻ ഹിറ്റ്ലർ ഉത്തരവിട്ടു.
- 1962 - റ്വാണ്ട, ബറുണ്ടി, ജമൈക്ക എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായി.
- 1973 - പൂർവ്വജർമ്മനിയും പശ്ചിമജർമ്മനിയും ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായി.
- 1984 - ബലൂണിൽ അറ്റ്ലാന്റിക് സമുദ്രം താണ്ടി ജോ കിറ്റിങർ ചരിത്രം സൃഷ്ടിച്ചു.
- 1988 - ബർമ്മ അതിന്റെ ഭരണഘടന അസാധുവാക്കി. ജനാധിപത്യവാദികൾക്കെതിരെയുള്ള സൈനികാക്രമണത്തിൽ ആയിരക്കണക്കിനു പേർ മരിച്ചു.
ജന്മദിനങ്ങൾ
[തിരുത്തുക]- 1950 - ഇന്ത്യയിലെ ചലച്ചിത്രനടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മി
- 1936 സെപ്റ്റംബർ 18 പ്രമുഖ സൂഫി വര്യൻ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ ജനനം
ചരമവാർഷികങ്ങൾ
[തിരുത്തുക]- 1783 : സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ലെയൻഹാർട് ഓയ്ലർ