മേയ് 12

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 12 വർഷത്തിലെ 132 (അധിവർഷത്തിൽ 133)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1743 - വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ചാൾസ് ഏഴാമനെ തോല്പിച്ച ഓസ്ട്രിയയിലെ മറിയ തെരേസയെ ബൊഹീമിയയുടെ രാജാവായി അവരോധിച്ചു.
  • 1797 - ഫ്രാൻസിലെ നെപ്പോളിയൻ ഒന്നാമൻ വെനീസ് കീഴടക്കി.
  • 1873 - ഓസ്കർ രണ്ടാമൻ സ്വീഡന്റെ രാജാവായി അവരോധിക്കപ്പെട്ടു.
  • 1890 - കൗണ്ടി ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് മൽസരങ്ങൾ ആരംഭിച്ചു.
  • 1941 - കോൺറാഡ് സ്യൂസ് Z3 എന്ന ആദ്യത്തെ പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമാറ്റിക്ക് കമ്പ്യൂട്ടർ പുറത്തിറക്കി.
  • 1949 - സോവിയറ്റ് യൂണിയൻ ബെർളിനു മേലുള്ള ഉപരോധം നീക്കി.
  • 1952 - ഗജ് സിങ്ങ് ജോധ്പൂർ മഹാരാജാവായി.
  • 1965 - സോവിയറ്റ് യൂണിയന്റെ ബഹിരാകാശപേടകമായ ലൂണ 5 ചന്ദ്രനിൽ ഇടിച്ചുതകർന്നു.
  • 2007 - പാകിസ്താൻ ചീഫ് ജസ്റ്റിസ് ഇഫ്തിക്കർ മുഹമ്മദ് ചൗധരി കറാച്ചി നഗരത്തിൽ എത്തിയതിനേത്തുടർന്നുണ്ടായ കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 2008 - ചൈനയിലെ സിച്വാനിലുണ്ടായ വുൻച്വാൻ ഭൂകമ്പത്തിൽ 69,000 പേർ മരണമടഞ്ഞു.


ജനനം[തിരുത്തുക]

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

ലോക നഴ്സസ്ദിനം

"https://ml.wikipedia.org/w/index.php?title=മേയ്_12&oldid=1716172" എന്ന താളിൽനിന്ന് ശേഖരിച്ചത്