നവംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കാലഗണനാരീതിയിലെ പതിനൊന്നാമത്തെ മാസമാണ്‌ നവംബർ. ഈ മാസത്തിന്‌ 30 ദിവസം ആണുള്ളത്.

പ്രധാന ദിവസങ്ങൾ[തിരുത്തുക]

നവംബർ 1[തിരുത്തുക]

  • 1512 - സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു.
  • 1604 - വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
  • 1611 - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാൽപനിക നാടകം 'ദ്‌ ടെമ്പസ്റ്റ്‌' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
  • 1755 - പോർച്ചുഗലിലെ ലിസ്ബണിൽ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു.
  • 1844 - വാഷിങ്ങ്ടൻ ഡീസിയിൽ ചേർന്ന അന്താരാഷ്ട്ര മെറീഡിയൻ കോൺ‌ഫറൻസ്, ഗ്രീനിച്ച് മീൻ സമയത്തെ പൂജ്യം ഡിഗ്രി രേഖാംശം ആയി അംഗീകരിച്ചു.
  • 1956 - മലയാള ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ കേരളം ഇന്ത്യയിലെ സംസ്ഥാനമായി നിലവിൽ വന്നു.
  • 1956 - പഴയ നൈസാം സംസ്ഥാനത്തിൽ നിന്നും ആന്ധ്രാപ്രദേശും മൈസൂർ സംസ്ഥാനത്തിൽ നിന്നും കർണ്ണാടക സംസ്ഥാനവും രൂപം കൊണ്ടു.
  • 1980 - കേരളത്തിലെ വയനാട്‌ ജില്ല രൂപവത്കരിച്ചു.
  • 1986 - സ്വിസ്സർ‌ലാൻഡിലെ ബാസിൽ എന്ന സ്ഥലത്തെ കെമിക്കൽ ഫാൿടറിയിലെ തീപ്പിടുത്തം ടൺ കണക്കിന് വിഷവസ്തുക്കൾ റൈൻ നദിയിൽ കലരാൻ ഇടയാക്കി.

നവംബർ 2[തിരുത്തുക]

  • 1936 - കനേഡിയൻ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ സ്ഥാപിതമായി
  • 1936 - ബെനിറ്റോ മുസ്സോളിനി റോം-ബെർലിൻ അച്ചുതണ്ട് പ്രഖ്യാപിച്ചു. ഇത് അച്ചുതണ്ട് ശക്തികൾക്ക് തുടക്കമായി
  • 1936 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ ലോകത്തിലെ ആദ്യ ഹൈ ഡെഫനിഷൻ ടെലിവിഷൻ സം‌പ്രേക്ഷണം ആരംഭിച്ചു.
  • 1948 - ഹാരി എസ്. ട്രൂമാൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1960 - ലേഡി ചാറ്റർളിയുടെ കാമുകൻ എന്ന നോവൽ അസ്ലീല നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.
  • 1964 - സൌദി അറേബ്യയിലെ സൌദ്‌ രാജാവിനെ അധികാരത്തിൽ നിന്നും പുറന്തള്ളി അർദ്ധ സഹോദരൻ ഫൈസൽ രാജാവായി
  • 1976 - ജിമ്മി കാർട്ടർ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു
  • 2000 - അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ആദ്യത്തെ പ്രവർത്തക സംഘം എത്തി
  • 2004 - ജോർജ്‌ ഡബ്ല്യു ബുഷ്‌ രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു


നവംബർ 3[തിരുത്തുക]

  • 1493 - കൊളംബസ് കരീബിയൻ കടലിൽ വെച്ച് ഡൊമിനിക്കൻ ദ്വീപ് കാണുന്നു.
  • 1838 - ടൈംസ്‌ ഓഫ്‌ ഇന്ത്യ ദിനപത്രം ദ ബോംബെ ടൈസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്സ്‌ എന്ന പേരിൽ തുടക്കം കുറിച്ചു.
  • 1868 - അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.എസ്‌. ഗ്രാൻഡ്‌ വിജയിച്ചു.
  • 1918 - പോളണ്ട് റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1936 - ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ്‌ അമേരിക്കൻ പ്രസിഡൻറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
  • 1957 - സോവിയറ്റ് യൂണിയൻ സ്പുട്‌നിക്‌ 2 ഭ്രമണപഥത്തിലെത്തിച്ചു.
  • 1978 - ഡൊമിനിക്ക ബ്രിട്ടണിൽനിന്നും സ്വതന്ത്രമായി.
  • 1979 - നോർത്ത കരോലിനയിൽ കമ്മ്യൂണിസ്റ്റ് വർക്കേർസ് പാർട്ടി അംഗങ്ങളും ക്ലൂ ക്ലുൿസ് ക്ലാൻ അംഗങ്ങളുമായി എറ്റുമുട്ടി 5 കമ്മ്യൂണിസ്റ്റ് അംഗങ്ങൾ കൊല്ലപ്പെടുന്നു.
  • 1980 നവംബർ 3 നാണ്‌ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) രൂപീകൃതമായത്.
  • 1992 - ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.


നവംബർ 4[തിരുത്തുക]

  • 1869 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.
  • 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.
  • 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.
  • 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.
  • 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ'രാജാക്കന്മാരുടെ താഴ്വരയിൽ'തൂതൻ‌ഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി.
  • 1945 - യുനെസ്കോ സ്ഥാപിതമായി.
  • 1954 - ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ സ്ഥാപിതമായി.
  • 1956 - കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമാണു തൃശൂർ ആകാശവാണി നിലയം റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങി.
  • 1979 - ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.
  • 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1984 - ഡെൽ സ്ഥാപിതമായി.
  • 2009 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്‌കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

നവംബർ 5[തിരുത്തുക]

  • 1556 - രണ്ടാം പാനിപ്പത്ത് യുദ്ധം. അക്ബർ ഭാരതത്തിന്റെ ചക്രവർത്തിയായി.
  • 1895 - ജോർജ് ബ് സെൽഡൻ ഓട്ടോ മൊബൈലിന്‌ (യന്ത്രവൽകൃത വാഹനം) പേറ്റന്റ് എടുത്തു.
  • 1912 - വുഡ്രോ വിൽസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1940 - ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
  • 1945 - കൊളംബിയ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
  • 1955 - വ്യോമാക്രമണത്തിൽ തകർന്ന വിയന്ന സ്റ്റേറ്റ് ഓപ്പറ പുനർനിർമ്മാണത്തിന് ശേഷം ഫിഡിലിയോ എന്ന ബീഥോവൻ പരിപാടിയോടെ പ്രവർത്തനം തുടരുന്നു.
  • 1968 - റിച്ചാർഡ് നിക്സസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2003 - വോയേജർ 1 ഉപഗ്രഹം, സൌരയൂഥത്തിന്റെ അറ്റത്ത് എത്തിയെന്ന് നാസ പ്രഖ്യാപിക്കുന്നു.
  • 2008 - ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.


നവംബർ 6[തിരുത്തുക]

നവംബർ 7[തിരുത്തുക]


നവംബർ 8[തിരുത്തുക]

  • 1793 - പാരീസിലെ ലൂവർ മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.
  • 1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി.
  • 1895 - റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു.
  • 1960 - ജോൺ എഫ്. കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1993 - സ്വീഡനിലെ സ്റ്റോക്ക്ഹോം മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ മേൽക്കൂര വഴി കയറി മോഷ്ടാക്കൾ 60 മില്യൺ അമേരിക്കൺ ഡോളർ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു.
  • 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.

നവംബർ 9[തിരുത്തുക]


നവംബർ 10[തിരുത്തുക]

  • 1674 - ആംഗ്ലോ - ഡച്ച് യുദ്ധത്തിൽ വെസ്റ്റ്മിനിസ്റ്റർ ഉടമ്പടി അനുസരിച്ച് നെതർ‌ലാന്ഡ്‌സ് ന്യൂ നെതർ‌ലാന്ഡ്‌സ് ഇംഗ്ലണ്ടിന്‌ അടിയറ വെച്ചു.
  • 1775 - യു.എസ്.മറൈൻ കോർപ്സ് സ്ഥാപിതമായി.
  • 1928 - മിചിനോമിയ ഹിരോഹിതോ ജപ്പാന്റെ 124-ആം ചക്രവർത്തിയായി.
  • 1958 - ന്യൂയോർക്കിലെ രത്നവ്യാപാരിയായിരുന്ന ഹാരി വിന്സ്റ്റൻ, ഇന്ത്യയിൽ നിന്നും കുഴിച്ചെടുത്ത അത്യപൂർ‌വ്വമായ ഹോപ് ഡയമണ്ട് എന്ന നീല വജ്രം സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനു സമ്മാനിച്ചു.
  • 1970 - ചൈനയിലെ വന്മതിൽ ആദ്യമായി വിദേശസഞ്ചാരികൾക്കായി തുറന്നുകൊടുത്തു.
  • 1991 - 21 വർഷങ്ങൾക്ക് ശേഷം സൌത്ത് ആഫ്രിക്ക വീണ്ടും അന്താരാഷ്ട്ര കിക്കറ്റ് മത്സരം കളിക്കുന്നു.
  • 1995 - നാടകകൃത്തും പരിസ്ഥിതിവാദിയുമായ കെൻ സരോ-വിവായെയും മറ്റ് എട്ട് മൂവ്മെന്റ് ഫോർ ദ സർ‌വൈവൽ ഓഫ് ദി ഒഗോണി പീപ്പിൾ പ്രവർത്തകരേയും നൈജീരിയൻ സർക്കാർ തൂക്കിക്കൊന്നു.
  • 1997 - വേൾഡ്‌കോമും എം.സി.ഐ കമ്മ്യൂണിക്കേഷനും അമേരിക്കയിലെ ഏറ്റവും വലിയ ലയനത്തിൽ ഒന്നായി.
  • 2006 - ശ്രീലങ്കൻ തമിഴ് പാർലമെന്റേറിയൻ നടരാജ രവിരാജ് കൊളംബോയിൽ വധിക്കപ്പെട്ടു.
  • 2012 - ബർമ്മയിൽ ഉണ്ടായ ശക്തമായ ഭൂ ചലനത്തിൽ 26 ഓളം മരണവും നാശനഷ്ടങ്ങളും ഉണ്ടായി.
  • 2014 - തെക്കൻ പാകിസ്താനിലെ സിന്ധ് പ്രവശ്യയിൽ ഉണ്ടായ വാഹന അപകടത്തിൽ 56 പേർ മരണപ്പെട്ടു.
  • 2015 - അഴിമതി ആരോപണത്തെ തുടർന്ന്, കേരള നിയമ മന്ത്രിയും റവന്യു മന്ത്രിയുമായ ശ്രീ കെ.എം. മാണി മന്ത്രി സ്ഥാനം രാജി വച്ചു.

നവംബർ 11[തിരുത്തുക]

  • 1865 - സിഞ്ചുല ഉടമ്പടി പ്രകാരം ഭൂട്ടാൻ ടീസ്റ്റ നദിക്കപ്പുറമുള്ള പ്രദേശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അടിയറവെച്ചു.
  • 1930 - ആൽബർട്ട് ഐൻ‌സ്റ്റൈൻ‍, ലിയോ സിലാർഡ് എന്നിവർ ചേർന്ന് നിർമ്മിച്ച ഐൻ‌സ്റ്റൈൻ'സ് റഫ്രിജറേറ്ററിന്‌ പേറ്റന്റ് ലഭിച്ചു.
  • 1965 - റൊഡേഷ്യയിൽ ഇയാൻ സ്മിത്തിന്റെ നേതൃത്വത്തിലുള്ള വെള്ളക്കാരുടെ ന്യൂനപക്ഷ ഗവണ്മെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1975 - ആസ്ത്രേലിയയിൽ തിരഞ്ഞെടുക്കപ്പെട്ട ഫെഡറൻ സർക്കാരിനെ ഗവർണ്ണർ ജനറൻ പിരിച്ചുവിടുന്നു.
  • 2000 - ഓസ്ട്രിയൻ ആൽ‌പ്സ് മലനിരകളിലെ ടണലിൽ വെച്ച് തീവണ്ടിക്ക് തീ പിടിച്ച് 155 പേർ മരിച്ചു.
  • 2014 - ഗതാഗത രംഗത്ത് പുത്തൻ മാറ്റങ്ങളുമായി ദുബായ് ട്രാം (DUBAI TRAM) പ്രവർത്തനം ആരംഭിച്ചു

നവംബർ 12[തിരുത്തുക]

  • 764 - ടിബറ്റൻ സൈന്യം ചൈനയിലെ ടാങ്ങ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ചാങ്-അൻ കീഴടക്കി
  • 1847 - സർ ജെയിംസ് യങ്ങ് സിംസൺ ക്ലോറോഫോം ആദ്യമായി ഉപയോഗിച്ചു.
  • 1893 - പാകിസ്താനും അഫ്ഗാനിസ്താനുമിടയിലുള്ള ഡ്യുറാന്റ് അതിർത്തി രേഖ അംഗീകരിക്കുന്ന ഉടമ്പടി നിലവിൽ വന്നു.
  • 1918 - ഓസ്ട്രിയ റിപ്പബ്ലിക്കായി.
  • 1927 - ജോസഫ് സ്റ്റാലിൻ യു.എസ്.എസ്.ആറിന്റെ ഭരണാധികാരിയായി.
  • 1998 - ഡെയിംലർ-ബെൻസ് , ക്രൈസ്ലർ എന്നീ വൻ‌കിട വാഹനനിർമ്മാതാക്കൾ ലയിച്ച് ഡെയിംലർ ക്രൈസ്ലർ നിലവിൽ വന്നു.


നവംബർ 13[തിരുത്തുക]

  • 1927 - ഹഡ്സൺ നദിക്കു കുറുകേ ന്യൂയോർക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
  • 1960 - ആഫ്രിക്കൻ അമേരിക്കൻ നടൻ സാമ്മി ഡേവിസ് ജൂനിയർ, സ്വീഡിഷ് നടി മെയ് ബ്രിട്ടിനെ വിവാഹം കഴിക്കുന്നു. ഇക്കാലത്ത് ഇതര വർഗ്ഗ കല്യാണങ്ങൾ അമേരിക്കയിലെ 31 സ്റ്റേറ്റുകളിൽ നിയമവിരുദ്ധമായിരുന്നു.
  • 1970 - കിഴക്കൻ പാകിസ്താനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റിൽ 5 ലക്ഷത്തോളം പേർ മരണമടഞ്ഞു.
  • 1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപർവ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി.
  • 1990 - വേൾഡ് വൈഡ് വെബ് ആരംഭിച്ചു.
  • 1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു.

നവംബർ 14[തിരുത്തുക]

  • 1889 - ജവഹർ‍ലാൽ നെഹ്റുവിന്റെ ജന്മദിനം. ശിശുദിനമായി ആഘോഷിക്കുന്നു.
  • ലോക പ്രമേഹ ദിനം 
  • 1889 - പ്രശസ്ത വനിതാ പത്രപ്രവർത്തക നെല്ലി ബ്ലൈ 80 ദിവസത്തിൽ താഴെ ഭൂമിയെ ചുറ്റാനുള്ള പ്രയത്നം ആരംഭിച്ചു. അവർ 72 ദിവസത്തിൽ ലോകം ചുറ്റി.
  • 1910 - പ്രശസ്ത വൈമാനികനായ യൂജീൻ എലൈ ആദ്യമായി ഒരു കപ്പലിൽ നിന്നും വിമാനം പറത്തി.
  • 1918 - ചെക്കസ്ലോവാക്യ റിപ്പബ്ലിക്കായി
  • 1922 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി ബ്രിട്ടണിലെ ആദ്യ റേഡിയോ സം‌പ്രേക്ഷണം ആരംഭിച്ചു.
  • 1963 - 1994 -1949 കാലഘട്ടത്തെ ആഭ്യന്തരയുദ്ധത്തടവുകാരെ മോചിപ്പിക്കുമെന്ന് ഗ്രീക്ക് സർക്കാർ പ്രഖ്യാപിച്ചു.


നവംബർ 15[തിരുത്തുക]

നവംബർ 16[തിരുത്തുക]

  • 1849 - ഫ്യോഡോർ ദസ്തേവ്സ്കിയെ ഗവണ്മെന്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് വധശിക്ഷക്കു വിധിച്ചു.
  • 1904 - ജോൺ ആംബ്രോസ് ഫ്ലെമിങ് വാക്വം ട്യൂബ് കണ്ടെത്തി.
  • 1959 - ‘സൌണ്ട് ഓഫ് മ്യൂസിക്ക് ‘ എന്ന വിശ്വവിഖ്യാതമായ സിനിമ പ്രദർശനം ആരംഭിച്ചു.
  • 1988 - പത്തു വർഷത്തിനു ശേഷം പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടന്നു. ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി.
  • 1973 - സ്കൈലാബ് -4 നാസ വിക്ഷേപിച്ചു.
  • 1996 - മദർ തെരേസക്ക് അമേരിക്ക ആദരസൂചകമായി പൗരത്വം നൽകി.
  • 2000 - അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ വിയറ്റ്‌നാമിലെ ഹാനോയിയിൽ എത്തുന്നു. യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാമിൽ എത്തുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ക്ലിന്റൺ.


നവംബർ 17[തിരുത്തുക]

  • 1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാൻസിനെതിരെ സഖ്യമുണ്ടാക്കി
  • 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു.
  • 1820 - ക്യാപ്റ്റൻ നഥാനിയേൽ പാമർ അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.
  • 1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റർ കൊളംബിയയിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി.
  • 1855 - ഡേവിഡ് ലിവിങ്സ്റ്റൺ വിക്ടോറിയ വെള്ളച്ചാട്ടം കാണുന്ന ആദ്യ യൂറോപ്യനായി.
  • 1869 - ഈജിപ്തിൽ മെഡിറ്ററേനിയൻ കടലും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു.
  • 1950 - പതിനാലാമത്തെ ദലൈ ലാമ ആയ ടെൻ‌സിൻ ഗ്യാറ്റ്‌സോ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ റ്റിബറ്റ്യൻ തലവനായി.
  • 2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി.


നവംബർ 18[തിരുത്തുക]

  • 1477 - വില്യം കാക്സ്റ്റൺ ഇംഗ്ലണ്ടിലെ ആദ്യത്തെ പുസ്തകം പ്രിന്റ് ചെയ്തു.
  • 1493 - ക്രിസ്റ്റഫർ കൊളംബസ് ഇന്നത്തെ പ്യൂർട്ടോറിക്കോ ആയിരുന്ന സ്ഥലം കടലിൽ നിന്നും ആദ്യമായി ദർശിച്ചു
  • 1918 - ലാത്വിയ റഷ്യയിൽ നിന്നും സ്വതന്ത്രമായി
  • 1993 - 21 രാഷ്ട്രീയ പാർട്ടികൾ ചേർന്ന് ദക്ഷിണാഫ്രിക്കയിൽ പുതിയ ഭരണഘടന അംഗീകരിച്ചു


നവംബർ 19[തിരുത്തുക]

  • 1493 - ക്രിസ്റ്റഫർ കൊളംബസ് തലേ ദിവസം കണ്ട ദ്വീപിൽ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാൻ യുവാൻ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം പോർട്ടോ റിക്കോ എന്നറിയപ്പെടുന്നു.
  • 1816 - വാഴ്സോ സർ‌വകലാശാല സ്ഥാപിതമായി.
  • 1916 - സാമുവൽ ഗോൾ‌ഡ്‌സ്മിത്തും എഡ്ഗാർ സെൽ‌വൈനും ചേർന്ന് ഗോൾഡ്‌വിൻ പിക്‌ച്ചേഴ്സ് സ്ഥാപിച്ചു.
  • 1946 - അഫ്ഘാനിസ്ഥാൻ, ഐസ്‌ലാന്റ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
  • 1969 - പെലെ ആയിരം ഗോൾ തികച്ചു.
  • 1994 - യു.എൻ. സുരക്ഷാ സമിതി, വിമത സെർബ് സേനയ്ക്കെതിരെ ബോബാംക്രമണം നടത്താൻ നാറ്റോയെ അധികാരപ്പെടുത്തുന്നു.
  • 1998 - മോണിക്ക ലെവിൻസ്കി കേസിൽ ബിൽ ക്ലിന്റന്റെ ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു.
  • 1998 - വിൻസന്റ് വാൻ ഗോഗിന്റെ ദ പോർട്രെയ്റ്റ് ഓഫ് ആർട്ടിസ്റ്റ് വിതൗട്ട് ബിയേർഡ് എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കൻ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.

നവംബർ 20[തിരുത്തുക]

  • 1789 - ന്യൂജേഴ്സി അമേരിക്കൻ ഐക്യനാടുകളിൽ ചേർന്നു
  • 1917 - ഉക്രൈൻ റിപ്പബ്ലിക്കായി
  • 1947 - ബ്രിട്ടനിലെ എലിസബത്ത് രാജകുമാരി ലെഫ്റ്റനന്റ് ഫിലിപ് മൗണ്ട്ബാറ്റണിനെ വെസ്റ്റ്മിനിസ്റ്റർ ആബിയിൽവെച്ചു വിവാഹം കഴിച്ചു
  • 1984 - സെറ്റി (സെർച്ച് ഫോർ എക്സ്ട്രാ-ടെറസ്ട്രിയൽ ഇന്റല്ലിജൻസ്) സ്ഥാപിതമായി
  • 1985 - മൈക്രോസോഫ്റ്റ് വിൻഡോസ് 1.0 പ്രകാശിതമായി


നവംബർ 21[തിരുത്തുക]


നവംബർ 22[തിരുത്തുക]


നവംബർ 23[തിരുത്തുക]

  • 1867 - രണ്ട് ഐറിഷുകാരെ തടവിൽ നിന്നും രക്ഷിച്ചതിന്‌ വില്യം ഒബ്രയാൻ, വില്യം ഒമെറ അലൻ, മൈക്കൽ ലാർകിൻ (മാഞ്ചസ്റ്റർ രക്തസാക്ഷികൾ) എന്നിവരെ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ തൂക്കിലേറ്റി.
  • 1914 - അമേരിക്കൻ പട്ടാളം മെക്സിക്കോയിൽ നിന്നും പിന്മാറി.
  • 1936 - ലൈഫ് മാസിക പുറത്തിറങ്ങി.
  • 1971 - ചൈനയുടെ പ്രതിനിധികൾ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ പങ്കെടുത്തു.
  • 1980 - ഇറ്റലിയിൽ ഭൂകമ്പം - 4800 പേർ കൊല്ലപ്പെട്ടു.
  • 1996 - അൻ‌ഗോള ലോക വ്യാപാര സംഘടനയിൽ ചേർന്നു.

നവംബർ 24[തിരുത്തുക]

  • 1639 - ജെറെമിയ ഹൊറോക്സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദർ‍ശിച്ചു
  • 1642 - ആബെൽ ടാസ്മാൻ വാൻ ഡൈമാൻ'സ് ലാൻഡ് (ഇന്നത്തെ ടാസ്മാനിയ) കണ്ടെത്തി
  • 1859 - ചാൾസ് ഡാർ‌വിൻ ദ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചു.
  • 1969 - അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി


നവംബർ 25[തിരുത്തുക]

  • 1667 - കൊക്കേഷ്യയിലെ ഷെമാഖയിൽ ഭൂകമ്പം - 80,000 പേർ മരിച്ചു.
  • 1867 - ആൽഫ്രഡ് നോബൽ ഡൈനാമിറ്റിനു പേറ്റന്റ് എടുത്തു.
  • 1950 - ചൈന കൊറിയൻ യുദ്ധത്തിൽ ഐക്യരാഷ്ട്ര സൈന്യത്തിനെതിരെ കക്ഷിചേർന്നു.
  • 1973 - ഗ്രീസിൽ ലെഫ്റ്റനന്റ് ജനറൽ ഫൈഡോൺ ഗിസികിസ് പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് ഗോർജ് പാപഡോപോലോസിനെ പുറത്താക്കി.
  • 1994 - കൂത്തുപറമ്പ്‌ പോലീസു വെടിവെപ്പ് - 5 മരണം. (കേരളം, ഭാരതം)

നവംബർ 26[തിരുത്തുക]

  • 1789 - അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ ശുപാർ‍ശപ്രകാരം താങ്ക്സ് ഗിവിങ് ദിനം ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതു പ്രകാരം ഇന്ന് താങ്ക്സ് ഗിവിങ്ങ് ഡേ ആയി ആചരിച്ചു.
  • 1849 - നോത്രദാം യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1922 - ഹോവാർഡ് കാർട്ടറും ലോർഡ് കാർനവോണും തുതൻ‌ഖാമന്റെ കല്ലയിൽ പ്രവേശിച്ചു. മൂവായിരം വർഷത്തിനു ശേഷമാണ്‌ അതിൽ ഒരു മനുഷ്യൻ പ്രവേശിക്കുന്നതെന്നു കരുതപ്പെടുന്നു.
  • 1949 - ഭാരത സർക്കാർ ഇന്ത്യയുടെ ഭരണഘടന നടപ്പിൽ വരുത്തി
  • 1998 - ടോണി ബ്ലെയർ അയർലൻഡിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
  • 2003 - കോൺകോർഡ് എന്ന ശബ്ദാതിവേഗ യാത്രാവിമാനം ബ്രിസ്റ്റളിനു മുകളിലൂടെ അതിന്റെ അവസാന പറക്കൽ നടത്തി
  • 2008 - ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി.



നവംബർ 27[തിരുത്തുക]

  • 1991 യൂഗോസ്ലാവ്യയിൽ സമാധാനസേനയെ വിന്യസിക്കാൻ യു. എൻ. സുരക്ഷാ സമിതി തീരുമാനിച്ചു.


നവംബർ 28[തിരുത്തുക]

  • 1520 - പോർച്ചുഗീസ് സഞ്ചാരിയായിരുന്ന ഫെർഡിനാൻഡ് മഗല്ലന്റെ നേതൃത്വത്തിൽ മൂന്നു കപ്പലുകൾ അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ നിന്നും പസഫിക് സമുദ്രത്തിലേക്ക് തെക്കേ അമേരിക്കൻ കടലിടുക്ക് വഴി എത്തിച്ചേർന്നു.
  • 1821 - പനാമയിൽ സ്വാതന്ത്ര്യദിനം. പനാമ സ്പെയിനിൽ നിന്നും വിട്ട് ഗ്രേറ്റ് കൊളംബിയയി ചേർന്നു.
  • 1843 - ഹവായിയുടെ സ്വാതന്ത്ര്യ ദിനം. ഫ്രാൻസും യുണൈറ്റഡ് കിങ്ഡവും ഹവായ് ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു.
  • 1893 - ന്യൂസിലാന്റിൽ വനിതകൾ പൊതു തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടു ചെയ്തു.
  • 1962 - കേരള ലളിത കലാ അക്കാഡമി രൂപവൽകരിച്ചു
  • 1998 - അൽബേനിയൻ ജനത പുതിയ ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു

നവംബർ 29[തിരുത്തുക]


നവംബർ 30[തിരുത്തുക]

  • 1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മൽസരം ഗ്ലാസ്ഗോയിലെ ഹാമിൽട്ടൺ ക്രെസെന്റിൽ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിൽ നടന്നു
  • 1916 - ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ കോസ്റ്ററിക്ക ഒപ്പുവെച്ചു.
  • 1966 - ബാർബഡോസ് യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി
  • 1967 - തെക്കൻ യെമൻ യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി


"https://ml.wikipedia.org/w/index.php?title=നവംബർ&oldid=1713161" എന്ന താളിൽനിന്ന് ശേഖരിച്ചത്