മോണിക്ക ലെവിൻസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോണിക്ക ലെവിൻസ്കി
മോണിക്ക ലെവിൻസ്കി, മേയ് 1997
ജനനം
മോണിക്ക സാമില്ലെ ലെവിൻസ്കി

(1973-07-23) ജൂലൈ 23, 1973  (50 വയസ്സ്)
സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ, യു.എസ്.
വിദ്യാഭ്യാസംലൂയിസ് & ക്ലാർക്ക് കോളേജ് (ബി.എ.)
ലണ്ടൺ സ്കൂൾ ഓഫ് ഇക്കണോമിക്സ് (എം.എസ്.)
തൊഴിൽസർക്കാർ ഉദ്യോഗസ്ഥ
ഫാഷൻ ഡിസൈനർ
Television personality
മാതാപിതാക്ക(ൾ)ബെർണാർഡ് ലെവിൻസ്കി
മാർസിയ ലൂയിസ്

ഒരു മുൻ വൈറ്റ്‌ഹൗസ്‌ ഇന്റേണും മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള 'അവിഹിത ബന്ധ'ത്തന്റെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തിയുമാണ് മോണിക്ക സാമില്ലെ ലെവിൻസ്കി (ജനനം 1973, ജൂലൈ 23).[1] അവിഹിതബന്ധ ആരോപണങ്ങൾ ആദ്യമൊക്കെ നിഷേധിച്ച ക്ലിന്റൺ 1998 ഓഗസ്റ്റ് 18ന് ആരോപണം ശരിയെന്ന് സമ്മതിച്ചു.[1] 1995ലും 96ലും ലെവിൻസ്കി വൈറ്റ് ഹൗസ് ഇന്റേൺ ആയി പ്രവർത്തിക്കുമ്പോഴാണ് ഇത് നടന്നത്. അവിഹിതബന്ധവും പിന്നീട് ക്ലിന്റണെ ജനപ്രതിനിധിസഭ ഇമ്പീച്ച് ചെയ്യുന്നത് വരെയെത്തിയ സംഭവങ്ങൾ പിന്നീട് ലെവിൻസ്കി സ്കാൻഡൽ എന്ന് അറിയപ്പെടുന്നു.

കുട്ടിക്കാലവും വിദ്യാഭ്യാസവും[തിരുത്തുക]

സാൻഫ്രാൻസിസ്കോ യിലെ ഒരു കുലീന കുടുംബത്തിൽ ജനിച്ച മോണിക്ക തന്റെ കുട്ടിക്കാലം ചിലവഴിച്ചത് ലോസ് ആൻജലസിലെ ബെവർലി ഹിൽസിലാണ്. നാസി ജർമനിയിൽ നിന്ന് രക്ഷപെട്ട് അമേരിക്കയിൽ അഭയം പ്രാപിച്ച ബെർനാഡ് ലെവിൻസ്കി എന്ന അർബുദരോഗവിദഗ്ദ്ധനായിരുന്നു മോണിക്കയുടെ പിതാവ്[2]. അമ്മ മാർഷ്യ ല്യൂസ് എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന മാർഷ്യ കേ വിലൻസ്കിയും. മോണിക്കയുടെ അച്ഛനമ്മമാർ അവരുടെ ബാല്യത്തിൽ തന്നെ വേർപിരിഞ്ഞു. ഇത് മോണിക്കയുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചു. അമ്മ പിന്നീട് അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ കീഴിൽ വോയ്സ് ഓഫ് അമേരിക്കയ്ക്കയുടെ ഡയറക്ടർ ആയിരുന്ന പീറ്റർ സ്ട്രൗസിനെ വിവാഹം കഴിച്ചു. ലോസ് ആൻജലസിലെ ബെവർലി ഹിൽസ് സ്കുളിലും ജോൺ തോമസ് സ്കൂളിലുമായിട്ടായിരുന്നു മോണിക്കയുടെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് 1993 ൽ മോണിക്ക പോർട്ട്ലാന്റിലെ ഒരു സർവകലാശാലയിൽ നിന്ന് മനശാസ്ത്രത്തിൽ ബിരുദം നേടി. ബിരുദധാരണത്തിന് ശേഷം അവർ 1995 ൽ വൈറ്റ് ഹൗസിൽ ഇന്റേണായി.

അവലംബം[തിരുത്തുക]

  1. 1.0 1.1 Baker, Peter; John F. Harris (August 18, 1998). "Clinton Admits to Lewinsky Relationship, Challenges Starr to End Personal 'Prying'". The Washington Post. p. A1.
  2. Morton, Andrew (1999). Monica's story (St. Martin's paperbacks ed. 1999 ed.). New York: St. Martin's Paperbacks. ISBN 0-312-97362-4.
"https://ml.wikipedia.org/w/index.php?title=മോണിക്ക_ലെവിൻസ്കി&oldid=3779698" എന്ന താളിൽനിന്ന് ശേഖരിച്ചത്