ഇന്റൽ കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റൽ കോർപ്പറേഷൻ
തരം പബ്ലിക് കമ്പനി
വ്യവസായം അർദ്ധചാലകങ്ങൾ
സ്ഥാപിക്കപ്പെട്ടത് 1968 1
ആസ്ഥാനം സാന്റാ ക്ലാര, കാലിഫോർണിയ (incorporated in Delaware)
 അമേരിക്കൻ ഐക്യനാടുകൾ
പ്രധാന ആളുകൾ Paul S. Otellini, CEO
Craig Barrett, Chairman
ഉൽപ്പന്നങ്ങൾ Microprocessors
Flash memory
Motherboard Chipsets
Network Interface Card
Bluetooth Chipsets
വരുമാനം

Green Arrow Up.svg

$38.3 billion USD (2007)[1][2]
പ്രവർത്തന വരുമാനം

Green Arrow Up.svg

$8.2 billion USD (2007)
ആകെ വരുമാനം

Green Arrow Up.svg

$7.0 billion USD (2007)
ജീവനക്കാർ 86,300 (2007)[3]
വെബ്‌സൈറ്റ് intel.com
References: 1Incorporated in California in 1968, reincorporated in Delaware in 1989.[4]
സാന്ത ക്ലാരയിലുള്ള ഇന്റലിന്റെ പ്രധാന ഓഫീസ്

ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയും പേഴ്സണൽ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന X86 മൈക്രോപ്രോസ്സസറുകളുടെ കണ്ടുപിടുത്തക്കാരുമാണ് ഇൻറൽ കോർപ്പറേഷൻ. 1968 ജൂലൈ 18 നാണ് ഇൻറഗ്രേറ്റഡ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ എന്ന പേരിൽ അമേരിക്കയിലെ കാലിഫോർണ്ണിയയിലുള്ള സാൻറാ ക്ലാരയിൽ ഈ കമ്പനി ആദ്യം സ്ഥാപിതമായി. മദർബോർഡുകൾ‍, മദർബോർഡ് ചിപ്പ്സെറ്റുകൾ, ഗ്രാഫിക് ചിപ്പ്സെറ്റുകൾ, നെറ്റ്വർക്ക് കാർഡുകൾ‍, എംബഡഡ് പ്രോസ്സസറുകൾ എന്നിവയും ഇൻറൽ കോർപ്പറേഷൻ നിർമ്മിക്കുന്നുണ്ട്.

വ്യവസായ ചരിത്രം[തിരുത്തുക]

ഗോർഡൺ E. മൂർ, റോബർട്ട് നോയ്സ് എന്നിവർ ചേർന്ന് 1968 ഇൻറൽ കോർപ്പറേഷൻ സ്ഥാപിച്ചു. ഫെയർ ചൈൽഡ് സെമികണ്ടക്ടർ കമ്പനിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

പേരിൻറെ ഉത്ഭവം[തിരുത്തുക]

പുതിയ കമ്പനിക്ക് മൂർ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോർഡൺ E. മൂര്, റോബർട്ട് നോയ്സ് എന്നിവരുടെ തീരുമാനം. എന്നാൽ ‘more noice‘ എന്ന വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാൽ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വർഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവർ INTegrated ELectronics എന്നും ചുരുക്കത്തിൽ "Intel" എന്നും വിളിച്ചു. എന്നാൽ Intel എന്നത് ഒരു ഹോട്ടൽ ശൃംഖലയുടെ ട്രേഡ്മാർക്കഡ് പേരായതിനാൽ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.[5]

കമ്പനിയുടെ കുതിച്ചുചാട്ടം[തിരുത്തുക]

കമ്പനി സ്ഥാപിക്കുമ്പോൾ അർദ്ധചാലകങ്ങളായിരുന്നു നിർമ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം സ്റ്റാറ്റിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിൻറെ അർദ്ധചാലകവ്യവസായം ഉയർച്ച നേടുന്നത്.

1971 ൽ ഇന്റൽ കോർപ്പറേഷൻ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ ഇന്റൽ 4004 നിർമ്മിച്ചു. 1980 കളുടെ തുടക്കത്തിൽ ഡൈനാമിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളുടെ നിർമ്മാണത്തിലേക്ക് ഇന്റൽ തിരിഞ്ഞു.

മാർക്കറ്റ് ചരിത്രം[തിരുത്തുക]

എസ്റാമും മൈക്രോപ്രോസ്സസറും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "AMD wins 2006 revenue battle with Intel, iSuppli says". ശേഖരിച്ചത് 2007-11-05. 
  2. "Chipmaker Report: Intel's Revenue Sank In 2006". ശേഖരിച്ചത് 2007-11-05. 
  3. "Intel Corporation - company profile". CNN. Time Warner. ശേഖരിച്ചത് 2007-10-17. 
  4. "INTEL CORP (Form: 10-K, Received: 02/27/2006 06:02:42)". United States Securities and Exchange Commission. 2005-12-31. ശേഖരിച്ചത് 2007-07-05. 
  5. Theo Valich (2007-09-19). "Secret of Intel name revealed". The Inquirer. ശേഖരിച്ചത് 2007-09-19. 
"https://ml.wikipedia.org/w/index.php?title=ഇന്റൽ_കോർപ്പറേഷൻ&oldid=2550185" എന്ന താളിൽനിന്നു ശേഖരിച്ചത്