Jump to content

മുസ്സോളിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബെനിറ്റോ മുസ്സോളിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെനിറ്റോ ആൻഡ്രിയ അമിൽകേരെ മുസ്സോളിനി
മുസ്സോളിനി


40th കിങ്ങ്ഡം ഓഫ് ഇറ്റലിയുടെ സ്വേച്ഛാധികാരങ്ങളോടുകൂടിയ 40-ആം പ്രധാനമന്ത്രി
പദവിയിൽ
ഒക്ടോബർ 31 1922 – ജൂലൈ 25 1943
(1925 മുതൽ, "സർക്കാരിന്റെ തലവൻ")
മുൻഗാമി ലുയീജി ഫാക്ടാ
പിൻഗാമി പിയെത്രോ ബദോഗ്ലിയോ (താൽക്കാലിക സൈനിക സര്ക്കാർ)

പദവിയിൽ
സെപ്റ്റംബർ 23, 1943 – ഏപ്രിൽ 26, 1945

ജനനം (1882-07-29)ജൂലൈ 29, 1882
പ്രിഡാപ്പിയോ, കിങ്ങ്ഡം ഓഫ് ഇറ്റലി
മരണം ഏപ്രിൽ 28, 1945(1945-04-28) (പ്രായം 61)
ഗിയുലിനോ ഡി മെസ്സഗ്രാ, ഇറ്റലി
രാഷ്ട്രീയകക്ഷി നാഷണൽ ഫാസിസ്റ്റ് പാർട്ടി
ജീവിതപങ്കാളി റേച്ചൽ മുസ്സോളിനി
തൊഴിൽ പത്രപ്രവർത്തകൻ
മതം നിരീശ്വരവാദി,[1][2]
"Ex-atheist"[2][3]
Baptised Roman Catholic in 1927.
മുൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരൻ നിക്കോള ബോംബാച്ചി, ഡ്യൂസ് ബെനിറ്റോ മുസ്സോളിനി, അദ്ദേഹത്തിന്റെ വിശ്വസ്ത കാമുകൻ ക്ലാര പെറ്റാച്ചി, മന്ത്രി അലസാന്ദ്രോ പാവോലിനി, പ്രശസ്ത ഫാസിസ്റ്റ് രാഷ്ട്രീയക്കാരൻ അക്കില്ലെ സ്റ്റാറസ് എന്നിവരുടെ ചേതനയറ്റ ശരീരങ്ങൾ ഇടത്തുനിന്ന് വലത്തോട്ട് പ്ലാസ ലോറെറ്റോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. 1945-ൽ മിലാൻ നഗരം.

1922 മുതൽ 1943-ൽ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു ബനിറ്റോ അമിൽക്കരേ അന്ത്രിയാ മുസ്സോളിനി (1883 ജൂലൈ 29 - 1945 ഏപ്രിൽ 28). ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്‌. ജർമ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്ലറുമായി മുസ്സോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു. നാസി ജർമ്മനിയോടൊപ്പം അച്ചുതണ്ടുശക്തികളിൽ പങ്കാളിയായി മുസ്സോളിനിയുടെ ഇറ്റലി 1940 ജൂൺ മാസം രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കു ചേർന്നു. മൂന്നു വർഷങ്ങൾക്കു ശേഷം സഖ്യകക്ഷികൾ ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. 1945 ഏപ്രിൽ മാസത്തിൽ ഓസ്ട്രിയയിലേക്ക് രക്ഷപെടാൻ ശ്രമിക്കവേ കോമോ തടാകത്തിനടുത്ത് വച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. തുടർന്ന് മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.

ജീവചരിത്രം

[തിരുത്തുക]

1883 ജുലൈ‌ 29-ന്‌ ഇറ്റലിയിലെ ഡോവിയയിൽ ജനിച്ചു. മുസ്സോളിനിയുടെ പിതാവ്‌ ഒരു കൊല്ലപണിക്കരനായിരുന്നു. പിതാവിനെപ്പോലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായിതീർന്ന മുസ്സോളിനി അദ്ധ്യാപകനായി, സൈനികനായി പിന്നെ പത്രപ്രവർത്തകനും.

1919 മാർച്ചിൽ ആരംഭിച്ച ഫാസിസ്റ്റ്‌ പ്രസ്ഥാനത്തിലൂടെ ആളുകളെ സംഘടിപ്പിച്ച്‌ ശക്തിയാർജിച്ച മുസ്സോളിനിയെ മന്ത്രിസഭയുണ്ടാക്കാൻ രാജാവ്‌ ക്ഷണിച്ചു. 1925-ൽ രാഷ്‌ട്രത്തലവനായി.

അവലംബം

[തിരുത്തുക]
  1. John Pollard (1998). "Mussolini's Rival's: The Limits of the Personality Cult in Fascist Italy," New Perspective 4(2). http://www.users.globalnet.co.uk/~semp/facistitaly.htm
  2. 2.0 2.1 Manhattan, Avro (1949). "Chapter 9: Italy, the Vatican and Fascism". The Vatican in World Politics. {{cite book}}: |access-date= requires |url= (help); |archive-url= requires |url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. "But Mussolini talked in two tongues. By 1922 this former republican was reassuring the officer corps he was in favour of the monarchy. The ex-atheist was singing the praises of the Catholic church." The resistible rise of Benito Mussolini and Italy's fascists Archived 2012-02-06 at the Wayback Machine., Socialist Worker Online, 16 November 2002, issue 1826 (Accessed 6 June 2007)
"https://ml.wikipedia.org/w/index.php?title=മുസ്സോളിനി&oldid=3799188" എന്ന താളിൽനിന്ന് ശേഖരിച്ചത്