ബോബ് ബീമോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് "ബോബ്" ബീമോൻ
റോബർട്ട് "ബോബ്" ബീമോൻ, 1992ൽ
വ്യക്തിവിവരങ്ങൾ
ദേശീയതഅമേരിക്ക
ജനനം (1946-08-29) ഓഗസ്റ്റ് 29, 1946  (77 വയസ്സ്)
South Jamaica, Queens, ന്യൂയോർക്ക്
Sport
കായികയിനംട്രാക്ക് ആൻഡ് ഫീൽഡ്
Event(s)Long jump
കോളേജ് ടീംUTEP Miners
Updated on 6 August 2012.

അമേരിക്കൻ കായികതാരമായിരുന്ന റോബർട്ട് "ബോബ്" ബീമോൻ ന്യൂയോർക്കിലാണ് ജനിച്ചത്.(ആഗസ്റ്റ് 29, 1946). മാതാവിന്റെ താത്കാലികമായ അഭാവത്തിൽ മാതാവിന്റെ അമ്മയുടെ പരിചരണത്തിൽകഴിഞ്ഞു വന്നിരുന്ന ബീമോൻ ജമൈക്ക ഹൈസ്കൂളിലാണ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

കായിക ജീവിതം[തിരുത്തുക]

1965ൽ ബോബ് അമേരിക്കയിൽ ലോങ്ജമ്പിൽ രണ്ടാം റാങ്കുള്ള കായികതാരമായി മാറുകയുണ്ടായി. ഇതേത്തുടർന്ന് എൽപാസോയിലുള്ള ടെക്സാസ് സർവ്വകലാശാലയിലേയ്ക്ക് കായികതാരങ്ങൾക്കുള്ള ഒരു സ്കോളർഷിപ്പ് ലഭിയ്ക്കുകയും ചെയ്തു.[1] എന്നാൽ ബിർഹാം സർവ്വകലാശാലയ്ക്കെതിരേയുള്ള മത്സരത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്ടെക്സാസ് സർവ്വകലാശാലയിൽ നിന്നു ബീമോനെ വിലക്കുകയുണ്ടായി. ബിർഹാം സർവ്വകലാശാലയുടെ വർണ്ണവിവേചന സംബന്ധമായ നിലപാടുകളോടുള്ള ബീമോന്റെ എതിർപ്പായിരുന്നു ഇതിനു കാരണമായത്. തുടർന്ന് അനൗദ്യോഗികമായി സഹകായികതാരമായ റാൽഫ് ബോസ്റ്റന്റെ കീഴിൽ പരിശീലനം തേടുകയാണുണ്ടായത്.[2]

1968 ലെ ഒളിമ്പിക്സ്[തിരുത്തുക]

ബീമോന്റെ തിളക്കമാർന്ന കായിക ജീവിതത്തിലെ ഒരേട് ആയിരുന്നു 1968ലെ [[മെക്സിക്കോ ഒളിമ്പിക്സ്]]. ലോങ്ങ്ജമ്പിൽ 8മീറ്ററും 33 സെ.മീറ്റർദൂരം ആ വർഷം മറികടന്നതു കൂടാതെ ബീമോൻ ഈ ഒളിമ്പിക്സിൽസർവ്വകാല റിക്കാർഡായ 8 മീറ്റർ 90 സെന്റിമീറ്റർ (29 അടി 2 1/2 ഇഞ്ച്.) മറികടക്കുകയുണ്ടായി.[3] കായികചരിത്രത്തിലെ ഈ അപൂർവ്വ നേട്ടം 22 വർഷവും 316 ദിവസവും 1991ൽ മൈക്ക് പവ്വൽ മറികടക്കുന്നതു വരെ (8.മീ.95 സെ.മീ/29 അടി 4 3/8 ഇഞ്ച്) നിലനിന്നു.

അവലംബം[തിരുത്തുക]

  1. Williams, Lena. "TRACK AND FIELD; Soothing an Old Ache", The New York Times, January 1, 2000. Accessed November 7, 2007.
  2. Bob Beamon Biography Archived 2016-03-03 at the Wayback Machine. at thehistorymakers.com
  3. "CCTV International". Cctv.com. 2008-10-15. Retrieved 2011-10-29.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോബ്_ബീമോൻ&oldid=3639399" എന്ന താളിൽനിന്ന് ശേഖരിച്ചത്